നാഗ്പുർ: കാമുകനെ കൊലപ്പെടുത്താൻ വാടകക്കൊലയാളിയെ ഏർപ്പെടുത്തിയ യുവതി അറസ്റ്റിൽ. മഹാരാഷ്ട്ര മഹാപുർ സ്വദേശിനിയായ ഇരുപതുകാരിയാണ് അറസ്റ്റിലായിരിക്കുന്നത്. വാടകക്കൊലയാളിയും കൊലപാതകം ആസൂത്രണം ചെയ്യാൻ കൂട്ടുനിന്നതിന് യുവതിയുടെ മാതാപിതാക്കളും പൊലീസ് പിടിയിലായിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 25നാണ് ഇവരുടെ കാമുകനായ ചന്ദു മഹാപുർ കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തും അകന്ന ബന്ധുവുമായ ഭരത് ഗുജ്ജാർ എന്നയാളുടെ സഹായത്തോടെയാണ് യുവതി കൃത്യം നടപ്പാക്കിയത്. കാമുകനെ കൊലപ്പെടുത്തുന്നതിനായി ഒന്നര ലക്ഷം രൂപയും ലൈംഗിക ബന്ധവുമായിരുന്നു വാഗ്ദാനം.
Also Read-52 വയസായിട്ടും വിവാഹം നടക്കുന്നില്ല; 'ജ്യോത്സന്മാരുടെ' സഹായം തേടിയ ആൾക്ക് നഷ്ടമായത് 97 ലക്ഷം രൂപ
പൊലീസ് പറയുന്നതനുസരിച്ച് നേരത്തെ തന്നെ വിവാഹിതനായിരുന്ന ചന്ദു, ഇരുപതുകാരിയായ യുവതിയുമായി അടുപ്പത്തിലായിരുന്നു. വിവാഹിതനായ കാമുകൻ തന്‍റെ പ്രണയിനി മറ്റൊരു വിവാഹം കഴിക്കുന്നതിനെ എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. താന്‍ വിവാഹിതയാകാന്‍ കാമുകന്‍ തടസം നിന്നതോടെ ഇയാളെ ഒഴിവാക്കാന്‍ യുവതി പദ്ധതിയിട്ടു. ഇതിനായാണ് ഇയാളുടെ സുഹൃത്തും ബന്ധുവും കൂടിയായ വാടകക്കൊലയാളിയായ ഗുജ്ജാറിനെ സമീപിച്ചത്. ഒന്നരലക്ഷം രൂപയും കൃത്യം നടത്തിക്കഴിഞ്ഞാൽ സെക്സും എന്നായിരുന്നു കരാർ.
Also Read-ഹോംവർക്ക് ചെയ്യുന്നതിനിടെ ഉറങ്ങി വീണു; കവിളിൽ പല്ലിയുടെ പാടുമായി ഉണര്‍ന്നെഴുന്നേറ്റ് കുട്ടി
കൊല്ലപ്പെട്ട ചന്ദുവും ഗുജ്ജാറും തമ്മിൽ പണത്തിന്‍റെ പേരില്‍ നേരത്തെ തന്നെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കൃത്യം നടന്ന ദിവസം ചന്ദുവിനെ കാണാനെത്തിയ ഗുജ്ജാർ, മദ്യപിക്കാനെന്ന പേരിൽ ഇയാളെ കൂട്ടിക്കൊണ്ടു പോയ ശേഷമാണ് കൊലപ്പെടുത്തിയത്. തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറുത്തായിരുന്നു കൊലപാതകം.
Also Read-മൂത്തമകളുടെ ചികിത്സയ്ക്കായി 12കാരിയായ ഇളയ മകളെ വിറ്റ് മാതാപിതാക്കൾ
തുടർന്ന് 200 അടിയോളം ദൂരം മൃതദേഹം വലിച്ചിഴച്ചു കൊണ്ടു പോയി സലായിമേന്ദയ്ക്ക് സമീപത്തുള്ള ഒരു പ്രദേശത്ത് ഉപേക്ഷിക്കുകയും ചെയ്തു. സംഭവം നടന്ന ദിവസം ഇരുവരും ബൈക്കിൽ ഒരുമിച്ച് പോകുന്നതിന്‍റെ സിസിറ്റിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഗുജ്ജാർ പിടിയിലാകുന്നതും കൊലപാതകകഥയുടെ ചുരുൾ അഴിയുന്നത്.
ലോക്കല്‍ ക്രൈംബ്രാഞ്ച് പൊലീസാണ് ഗുജ്ജാറിനെ അറസ്റ്റ് ചെയ്തത്. പിന്നാലെ തന്നെ ഗൂഢാലോചന കുറ്റത്തിന് യുവതിയെയും അവരുടെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Murder, Nagpur, Quotation, Quotation attack