വനിതാ പൊലീസിനെ ഉപദ്രവിക്കാൻ ശ്രമിച്ച് അഭിഭാഷകർ; ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം

വനിതാ ഓഫീസറെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ നിയമനടപടി സ്വീകരിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: November 8, 2019, 1:32 PM IST
വനിതാ പൊലീസിനെ ഉപദ്രവിക്കാൻ ശ്രമിച്ച് അഭിഭാഷകർ; ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം
attack
  • Share this:
ന്യൂഡൽഹി: ഡൽഹിയിൽ അഭിഭാഷകരും പൊലീസുകാരും തമ്മിലുണ്ടായ സംഘർഷത്തിനിടെ അഭിഭാഷകർ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഉപദ്രവിക്കാൻ ശ്രമിച്ചതായി ആരോപണം. മറ്റൊരു വനിത പൊലീസ് ഉദ്യോഗസ്ഥയുടെ തോക്കും സംഘർഷത്തിനിടെ നഷ്ടപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നഷ്ടപ്പെട്ട 9എംഎം തോക്ക് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

also read:പാലിൽ സ്വർണമുണ്ടെന്ന് ബിജെപി നേതാവ്; പശുവുമായി ഗോൾഡ് ലോണെടുക്കാൻ ബാങ്കിലെത്തി കർഷകൻ

ശനിയാഴ്ചയുണ്ടായ സംഘർഷത്തിൽ 20 ഓളം പൊലീസ് ഉദ്യോഗസ്ഥർക്കും നിരവധി അഭിഭാഷകർക്കും പരിക്കേറ്റിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. വനിതാ ഓഫീസറെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ നിയമനടപടി സ്വീകരിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.


ആക്രമണത്തിന്റെ നിരവധി വീഡിയോ ദൃശ്യങ്ങളിലൊന്നിൽ വനിതാ ഓഫീസറെ അഭിഭാഷകർ ഉപദ്രവിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്. മറ്റ് പൊലീസുകാർക്കൊപ്പം അഭിഭാഷകരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്. അഭിഭാഷകർ പിടിക്കാൻ ശ്രമിക്കുന്നതിൽ നിന്ന് രക്ഷപ്പെട്ട് ഇവര്‍ ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. ചില ഓഫീസർമാർ വനിത ഓഫീസറെ രക്ഷിക്കാൻ ശ്രമിക്കുന്നതും കാണാം.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 8, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍