മൂന്നു കുപ്പി ബിയർ ഓൺലൈനിൽ ഓർഡർ ചെയ്തു; ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത് 87000 രൂപ!

ഓഗസ്റ്റ് 17ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യുവതി ഓൺലൈനിലൂടെ ബിയർ വാങ്ങാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായത്...

news18-malayalam
Updated: August 29, 2019, 5:48 PM IST
മൂന്നു കുപ്പി ബിയർ ഓൺലൈനിൽ ഓർഡർ ചെയ്തു; ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത് 87000 രൂപ!
image for representation
  • Share this:
മുംബൈ: ഓൺലൈനിലൂടെ ബിയർ ഓർഡർ ചെയ്ത ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് കിട്ടിയത് എട്ടിന്‍റെ പണി. മൂന്ന് ബിയർ വാങ്ങാൻ 87000 രൂപയാണ് അവരുടെ അക്കൌണ്ടിൽനിന്ന് നഷ്ടമായത്. മുംബൈയിലാണ് സംഭവം. പ്രമുഖ സ്വകാര്യ ബാങ്കിലെ ഇൻവെസ്റ്റ്മെന്‍റ് ബാങ്കിങ് അനലിസ്റ്റ് രാധിക പരേഖാണ് തട്ടിപ്പിന് ഇരയായത്. ഇവർ പൊവൈ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ഓഗസ്റ്റ് 17ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ രാധിക പരേഖ് ഓൺലൈനിലൂടെ മദ്യഷോപ്പ് സെർച്ച് ചെയ്തു. ഒടുവിൽ ഒരു മദ്യഷോപ്പിൽ വിളിച്ച് മൂന്നു ബിയറിന് ഓർഡർ നൽകുകയും ചെയ്തു. ഇതിനുള്ള പണം ഗൂഗിൾ പേ വഴി നൽകാനാണ് മദ്യഷോപ്പ് ജീവനാക്കാരൻ നിർദേശിച്ചത്. ഇതനുസരിച്ച് രാധിക അവരുടെ യുപിഐ ഐഡി മദ്യഷോപ്പ് ജീവനക്കാരന് ഷെയർ ചെയ്യുകയും ചെയ്തു. ഇതിനുശേഷം രാധികയുടെ അക്കൌണ്ടിൽനിന്ന് 29001 രൂപ നഷ്ടമായി. ഇക്കാര്യം ചോദിക്കാനായി അവർ മദ്യഷോപ്പിലേക്ക് വീണ്ടും വിളിച്ചു. അപ്പോൾ അബദ്ധം പറ്റിയതാണെന്നും അധികമായി നഷ്ടമായ തുക മടക്കിനൽകാമെന്നും മദ്യഷോപ്പ് ജീവനക്കാരൻ അറിയിച്ചു. എന്നാൽ ഈ ഫോൺ കോൾ കട്ട് ചെയ്തു നോക്കിയപ്പോഴേക്കും 58000 രൂപ കൂടി അക്കൌണ്ടിൽനിന്ന് നഷ്ടമായതായി രാധിക മനസിലാക്കി. മദ്യഷോപ്പിലേക്ക് വീണ്ടും വിളിച്ചപ്പോൾ ഫോൺ കോൾ ലഭിക്കുന്നുണ്ടായിരുന്നില്ല. മദ്യഷോപ്പിന്‍റെ പേരിൽ മറ്റൊരു നമ്പർ ഓൺലൈനിൽ ഇട്ട് തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് രാധികയ്ക്ക് മനസിലായി. ഉടൻ തന്നെ പോവൈ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

വനിതാ സ്റ്റേഷൻമാസ്റ്ററെ കുത്തിപ്പരിക്കേൽപ്പിച്ചു

പ്രാഥമിക അന്വേഷണത്തിനുശേഷം ഐ.ടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓൺലൈനിൽ മദ്യഷോപ്പിന്‍റെ നമ്പർ മാറ്റി തട്ടിപ്പ് നടത്തിയതായാണ് പൊലീസിന് ലഭിച്ച സൂചന. തട്ടിപ്പ് നടത്തിയവരെ ഉടൻതന്നെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
First published: August 29, 2019, 5:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading