• HOME
  • »
  • NEWS
  • »
  • crime
  • »
  • Woman police | പ്രതിശ്രുത വരനെ ഹണിട്രാപ്പ് കേസിൽ അറസ്റ്റ് ചെയ്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥ

Woman police | പ്രതിശ്രുത വരനെ ഹണിട്രാപ്പ് കേസിൽ അറസ്റ്റ് ചെയ്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥ

അടുത്തുതന്നെ വിവാഹം നടക്കാനിരിക്കെയാണ് സ്വന്തം പ്രതിശ്രുത വരനെ വനിതാ പൊലീസ് എസ്.ഐ ഹണിട്രാപ്പ് കേസിൽ അറസ്റ്റ് ചെയ്തത്...

johnmoney Rabha

johnmoney Rabha

  • Share this:
    ഗുവാഹത്തി: വിവാഹം കഴിക്കാനിരുന്ന യുവാവിനെ ഹണി ട്രാപ്പ് കേസിൽ അറസ്റ്റ് ചെയ്ത് വാർത്തകളിൽ ഇടംനേടിയിരിക്കുകയാണ് ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ. അസമിലെ നാഗോൺ സദർ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് സബ് ഇൻസ്‌പെക്ടറായ ജോൺമണി രാഭയാണ് പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്ത് താരമായി മാറിയത്. വിവാഹം കഴിക്കേണ്ടിയിരുന്ന റാണ പോഗാഗ് എന്നയാളെയാണ് ജോൺമണി രാഭ എന്ന വനിതാ എസ്.ഐ അറസ്റ്റ് ചെയ്തത്.

    നിരവധി തട്ടിപ്പുകളിൽ ഉൾപ്പെട്ടയാളാണ് റാണ പോഗാഗ്. ഇയാൾ ജോൺമയി രാഭയെയും കബളിപ്പിക്കുകയായിരുന്നു. ഓയിൽ ആൻഡ് ഗ്യാസ് കമ്മീഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസർ എന്നാണ് ജോൺമണി രാഭയെ റാണ പോഗാഗ് സ്വയം പരിചയപ്പെടുത്തിയത്. ഇവരുടെ പരിചയം പ്രണയമായി വളരുകയും പിന്നീട് വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു. തുടർന്ന് ജോൺമണി രാഭ വീട്ടിൽ അറിയിച്ച് വിവാഹ നിശ്ചയം നടത്തുകയും ചെയ്തു. വിവാഹം അടുത്തുതന്നെ ആസമിൽവെച്ച് നടത്താനും തീരുമാനിച്ചു.

    അതിനിടെയാണ് റാണ പോഗാഗിനെക്കുറിച്ച് ചില രഹസ്യ വിവരങ്ങൾ ജോൺമണി രാഭയ്ക്ക് ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റാണയുടെ തട്ടിപ്പുകൾ മനസിലാക്കിയത്. പല തരത്തിൽ നിരവധി തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ടെന്ന് വ്യക്തമായി. കേന്ദ്ര സർക്കാരിലെ വിവിധ വകുപ്പുകളിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞും വൻ തുക ഇയാൾ തട്ടിയെടുത്തിരുന്നു. ഇതെല്ലാം മനസിലാക്കിയ ജോൺമണി രാഭ ഏതുവിധേനയും റാണയെ പൂട്ടാൻ പദ്ധതിയിട്ടു. മതിയായ തെളിവുകൾ ശേഖരിക്കുകയായിരുന്നു ആദ്യ ലക്ഷ്യം. ഇതിനായി റാണയുടെ തന്നെ ഫോൺ സന്ദേശങ്ങൾ രാഭ ചോർത്തിയെടുത്തു. തെളിവുകൾ ലഭ്യമായതോടെ റാണയെ, ജോൺമണി അറസ്റ്റ് ചെയ്യുകയായിരുന്നു.

    Also Read- Rape | വിദ്യാർഥിനിയെ ഫ്ലാറ്റിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ചു; ജൂനിയർ വിദ്യാർഥി അറസ്റ്റിൽ

    നിരവധി ഹണി ട്രാപ്പുകളിലും റാണ പോഗാഗും ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. മെയ് നാലിന് ശിവസാഗർ പോലീസ് കുപ്രസിദ്ധമായ ഹണി ട്രാപ്പ് ബിസിനസ്സ് തകർക്കുകയും സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് റാണയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു.

    Also Read-പൂർണ ഗർഭിണി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; രണ്ട് ലക്ഷം രൂപയും ആഭരണങ്ങളും നഷ്ടമായി

    തന്റെ പ്രതിശ്രുത വരൻ റാണാ പോഗനെതിരെ വഞ്ചന കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത ജോൺമണി രാഭ തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഒഎൻജിസിയുടെ ഉൾപ്പടെ നിരവധി വ്യാജ സീലുകളും സുപ്രധാന രേഖകളും തട്ടിപ്പുകാരനിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി അറസ്റ്റിലായതോടെ തട്ടിപ്പിന് ഇരയായ കൂടുതൽ പേർ പരാതിയുമായി രംഗത്തുവരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
    Published by:Anuraj GR
    First published: