നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കുട്ടിയുടെ മുന്നില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെയും ഉദ്യോഗസ്ഥനെയും പിരിച്ചുവിട്ടു

  കുട്ടിയുടെ മുന്നില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെയും ഉദ്യോഗസ്ഥനെയും പിരിച്ചുവിട്ടു

  നീന്തല്‍കുളത്തില്‍ വെച്ച് ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.

  RPS officer Hira Lal Saini (ANI)

  RPS officer Hira Lal Saini (ANI)

  • Share this:
   ജയ്പുര്‍: മകന് മുന്നില്‍ ശരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട കേസില്‍ ജയ്പൂര്‍ കമ്മീഷണേറ്റിലെ വനിതാ കോണ്‍സ്റ്റബിളിനെയും സര്‍ക്കിള്‍ ഓഫീസറെയും പിരിച്ചുവിട്ടു. ജയ്പുര്‍ പോലീസ് കമ്മിഷണറേറ്റിലെ വനിതാ കോണ്‍സ്റ്റബിളിനെയും അജ്മേര്‍ ബെവാറിലെ സര്‍ക്കിള്‍ ഓഫീസര്‍ ഹീരലാല്‍ സൈനിയെയുമാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.

   ഇരുവരെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പോക്‌സോ കേസ് പ്രകാരം ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

   ജൂലൈ പത്തിനായിരുന്നു സംഭവം. യുവതിയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിനായി അജ്മീറിലെ റിസോര്‍ട്ടില്‍ എത്തിയതായിരുന്നു ഇരുവരും.

   Also Read-റിസോര്‍ട്ടില്‍ കുഞ്ഞിന്റെ മുന്നില്‍ ലൈംഗിക ബന്ധം; വനിതാ പൊലീസ് കോണ്‍സ്റ്റബിളും ഓഫീസറും അറസ്റ്റില്‍; വീഡിയോ വൈറല്‍

   ആഘോഷത്തിനിടെ നീന്തല്‍കുളത്തില്‍ വെച്ച് ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.

   മൊബൈലില്‍ പകര്‍ത്തിയ ദൃശ്യം വാട്സാപ്പ് സ്റ്റാറ്റസ് ആവുകയും തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ദൃശ്യം കണ്ട വനിതാ കോണ്‍സ്റ്റബിളിന്റെ ഭര്‍ത്താവാണ് പൊലീസില്‍ പരാതി നല്‍കിയത്. ആറു വയസുള്ള മകന് മുന്നിലെ ലൈംഗിക ബന്ധത്തിന് പോക്സോ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

   പ്രണയിനിയുമായി ഒളിച്ചോടിയ 24 കാരനെ തലയറുത്ത് കൊന്നു; മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു

   കര്‍ണാടക ബെലഗാവില്‍ യുവാവിനെ കൊന്ന് മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. പ്രണയത്തിന്‍റെ പേരിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. 24 കാരന്‍ അബ്ബാസ് മുല്ലയുടെ മൃതദേഹമാണ് ഇന്ന് രാവിലെ ബെലഗാവിയിലെ റെയില്‍വേട്രാക്കില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.

   തലയറുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടത്. ബെലഗാവി സ്വദേശിയായ 21 കാരിയുമായി അബ്ബാസ് പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ പെണ്‍കുട്ടി അബ്ബാസിനൊപ്പം ഒളിച്ചോടി. എന്നാല്‍ ബെലഗാവി അതിര്‍ത്തിയില്‍ വച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇരുവരെയും കണ്ടെത്തി. അബ്ബാസിനെ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം റെയില്‍വേട്രാക്കില്‍ ഉപേക്ഷിച്ചു.

   പ്രദേശവാസികളാണ് രാവിലെ മൃതദേഹം കണ്ടത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ഒളിവില്‍പോയി. ബെലഗാവിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു അബ്ബാസ് മുല്ല. പെണ്‍കുട്ടി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.
   Published by:Jayesh Krishnan
   First published:
   )}