ഭോപ്പാല്‍: മധ്യപ്രദേശില്‍ പിറന്നാള്‍ പാര്‍ട്ടിക്കിടെ വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെ മൂന്ന് പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്തു. 30 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യപ്രതിയെയും ഇയാളുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു. മറ്റ് പ്രതികള്‍ക്കായി തിരിച്ചില്‍ ഊര്‍ജിതമാക്കി.
സെപ്റ്റംബര്‍ 13നാണ് യുവതി ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയുടെ വീട്ടില്‍ നടന്ന പിറന്നാള്‍ പാര്‍ട്ടിക്കിടെയാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. മുഖ്യപ്രതിയും ഇയാളുടെ സഹോദരനും മറ്റൊരു സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതി.
ദൃശ്യം ഫോണില്‍ പകര്‍ത്തുകയും പീഡന വിവരം പുറത്തറിയിച്ചാല്‍ കൊന്നുകളയുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി. കൂടാതെ സംഭവത്തിന് ശേഷം മുഖ്യപ്രതിയുടെ അമ്മയും ബന്ധുവും ഭീഷണിപ്പെടുത്തിയെന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി.
ഏപ്രിലില്‍ ഫേസ്ബുക്കിലൂടെയാണ് യുവതിയുമായി മുഖ്യപ്രതി സൗഹൃദം സ്ഥാപിച്ചെടുത്തത്. പിന്നീട് വാട്സാപ്പിലൂടെ സൗഹൃദം തുടര്‍ന്നു. സഹോദരന്റെ ജന്മദിന പാര്‍ട്ടിയ്ക്ക് യുവതി വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തത്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
യുവതിയെ ബലാത്സംഗം ചെയ്ത് കോഴിയുടെ രക്തം കുടിപ്പിച്ചു; ഭർത്താവും പിതാവും അറസ്റ്റിൽ
യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവും പിതാവും അറസ്റ്റിൽ. കോഴിയുടെ രക്തം നിർബന്ധിച്ച് കുടിപ്പിച്ചുവെന്നും ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് യുവതിയുട പരാതി. മഹാരാഷ്ട്രയിലാണ് സംഭവം.
സ്ഥലത്തെ ഒരു സ്വയംപ്രഖ്യാപിത ആൾദൈവത്തിന്റെ നിർദേശപ്രകാരമായിരുന്നു യുവതിക്ക് നേരെയുള്ള പീഡനം. ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് പരാതി.
സംഭവത്തിൽ ഭർത്താവിനേയും പിതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഭർതൃമാതാവിനെതിരെ കേസെടുത്തതായും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
മൂന്ന് വർഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം. ഭർത്താവിന് ലൈംഗിക ബലഹീനതയുണ്ടെന്നും ഇത് മറച്ചുവെച്ചായിരുന്നു വിവാഹമെന്നും യുവതി ആരോപിക്കുന്നു. വിവാഹശേഷമാണ് ഇക്കാര്യം അറിയുന്നത്. തുടർന്ന് യുവതി തന്റെ ബന്ധുക്കളോട് വിവരം പറഞ്ഞു.
ഇതോടെ ഭർതൃവീട്ടിൽ കടുത്ത ശാരീരിക മാനസിക പീഡനങ്ങളാണ് യുവതിക്ക് നേരിടേണ്ടി വന്നത്. കുട്ടികളുണ്ടാകാൻ ഭർത്താവിന്റെ പിതാവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു.
ബിരുദധാരിയും ഡിപ്ലോമയുമുള്ള ആളാണ് മുപ്പത്തിരണ്ടുകാരിയായ യുവതിയുടെ ഭർത്താവ്. 2018 ഡിസംബർ മുപ്പതിനായിരുന്നു ഇരുവരുടേയും വിവാഹം. കഴിഞ്ഞ നാല് മാസമായി വേർപിരിഞ്ഞാണ് ഇവർ താമസിക്കുന്നത്.
2018 മുതൽ താൻ ശാരീരിക-മാനസിക പീഡനങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുകയാണെന്ന് പരാതിയിൽ യുവതി പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ട് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.