• HOME
  • »
  • NEWS
  • »
  • crime
  • »
  • Attack| വനിതാ പൊലീസിന്റെ വീട് ആക്രമിച്ചു; പ്രതികളെ പിടിക്കാനെത്തിയ ജീപ്പ് മറിഞ്ഞു

Attack| വനിതാ പൊലീസിന്റെ വീട് ആക്രമിച്ചു; പ്രതികളെ പിടിക്കാനെത്തിയ ജീപ്പ് മറിഞ്ഞു

രക്ഷപ്പെട്ട പ്രതികളെ രാത്രി വൈകി കൊല്ലം കൊട്ടിയത്ത് നിന്നു പാലോട് പൊലീസ് പിടികൂടി.

  • Share this:
    തിരുവനന്തപുരം: വനിതാ പൊലീസിന്റെ വീട് ആക്രമിച്ച മൂന്നംഗ സംഘത്തെ പിടികൂടാൻ പ്രതികളുടെ വാഹനത്തിന് പിന്നാലെ പാഞ്ഞ പൊലീസ് ജീപ്പ് മറിഞ്ഞു. ആർക്കും സാരമായ പരുക്കില്ല. രക്ഷപ്പെട്ട പ്രതികളെ രാത്രി വൈകി കൊല്ലം കൊട്ടിയത്ത് നിന്നു പാലോട് പൊലീസ് (Palode Police) പിടികൂടി. ഇന്നലെ വൈകിട്ട് പെരിങ്ങമ്മല കുണ്ടാളംകുഴിയിൽ വച്ചാണു സംഭവം.

    ഏതാനും ദിവസങ്ങൾക്കു മുൻപ് കേസിന്റെ വൈരാഗ്യവുമായി ബന്ധപ്പെട്ടു പെരിങ്ങമ്മല പറക്കോണത്ത് വനിതാ പൊലീസിന്റെ വീട്ടിൽ കയറി പ്രതികൾ അക്രമം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു പ്രതികളെ പൊലീസ് തിരയുകയായിരുന്നു. ഇന്നലെ ജവാഹർ കോളനി ഭാഗത്തു വച്ചു ഇവരെ ഇന്നോവ കാറിൽ കണ്ടതിനെ തുടർന്നു നാട്ടുകാർ പൊലീസിനെ അറിയിച്ചു.

    പൊലീസ് എത്തിയതോടെ ഇവർ ജവാഹർ കോളനിയിൽ നിന്ന് മാന്തുരുത്തി വഴി പോയി. ഇവരുടെ പിന്നാലെ എസ്ഐയുടെ ജീപ്പും പാഞ്ഞു. കുണ്ടാളംകുഴിക്കു സമീപം പ്രതികളുടെ വാഹനത്തിന്റെ തൊട്ടടുത്തെത്തിയപ്പോഴാണ് ബ്രേക്ക് പൊട്ടി പൊലീസ് ജീപ്പ് മറിഞ്ഞത്. പിന്നീട് പ്രതികളെ പിടിക്കാൻ പാലോട്, പെരിങ്ങമ്മല ഭാഗങ്ങളിൽ പൊലീസും നാട്ടുകാരും നിലയുറപ്പിച്ചെങ്കിലും കിട്ടിയില്ല. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാത്രി കൊട്ടിയത്തു വച്ചു ഇവരെ പിടികൂടിയത്. പെരിങ്ങമ്മല സ്വദേശികളാണു മൂന്ന് പേരും. ബൈക്ക്, മാല അടക്കം മോഷണം കേസിൽ ജയിൽ ശിക്ഷ അനുവഭിച്ചിട്ടുള്ളവരാണ് പ്രതികൾ.

    ഡോക്ടറുടെ പീഡന പരാതി; മലയിന്‍കീഴ് എസ്എച്ച്ഒ സൈജുവിനെതിരെ നടപടി; പോലീസ് ആസ്ഥാനത്തേക്ക് മാറ്റി

    വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന വനിതാ ഡോക്ടറുടെ ഡോക്ടറുടെ പരാതിയെ തുടര്‍ന്ന് കുറ്റാരോപിതനായ മലയിന്‍കീഴ് പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എ. വി സൈജുവിനെ ചുമതലയില്‍ നിന്ന് മാറ്റി. പോലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. വിവാഹവാഗ്ദാനം നൽകി സൈജു പലതവണ ലൈംഗികമായി ചൂഷണം ചെയ്തെന്നും വധഭീഷണി മുഴക്കിയെന്നുമാണു പരാതി. റൂറൽ എസ്പിയുടെ ഓഫിസിലെ വനിതാ സെല്ലിൽ ഡോക്ടർ ശനിയാഴ്ച മൊഴി നൽകിയിരുന്നു. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റി പ്രസിഡന്റാണ് എ.വി.സൈജു.

    വിദേശത്തായിരുന്ന വനിതാ ഡോക്ടർ 2019ൽ നാട്ടിലെത്തിയ ശേഷം ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നതു സംബന്ധിച്ച് മലയിൻകീഴ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്ന് എസ്ഐയായിരുന്ന സൈജു പരാതി അന്വേഷിക്കുകയും കട ഒഴിപ്പിച്ചു നൽകുകയും ചെയ്തു.

    ഈ പരിചയം മുതലാക്കിയ സൈജു വിവാഹവാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചു. തുടർന്നു ഭർത്താവ് ബന്ധം ഉപേക്ഷിച്ചു. ഒറ്റയ്ക്കു കഴിയുന്ന തനിക്കു ജീവനു ഭീഷണിയുണ്ടെന്നതുൾപ്പെടെ കാണിച്ച് കഴിഞ്ഞ 8ന് റൂറൽ എസ്പിക്കു പരാതി നൽകി. നടപടി വൈകിയതിനാൽ ഡിജിപിക്കും പരാതി നൽകി. എന്നാൽ പരാതി അടിസ്ഥാനരഹിതമാണെന്നാണു സൈജുവിന്റെ വിശദീകരണം.
    Published by:Rajesh V
    First published: