HOME » NEWS » Crime » WOMAN POLICE OFFICER HIRE HITMEN WITH THE HELP OF LOVER TO MURDER HER HUSBAND AS

കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ; പൊലീസുകാരിയായ ഭാര്യ അറസ്റ്റിൽ

ഭർത്താവിനെ ജീവിതത്തിൽ നിന്നും ഒഴിവാക്കി കാമുകനൊപ്പം ജീവിക്കുന്നതിനായാണ് ഇവർ അയാളെ ഇല്ലാതാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്.

News18 Malayalam | news18-malayalam
Updated: March 4, 2021, 3:25 PM IST
കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ; പൊലീസുകാരിയായ ഭാര്യ അറസ്റ്റിൽ
Murder
  • Share this:
മുംബൈ: സഹപ്രവർത്തകനായ കാമുകന്‍റെ സഹായത്തോടെ വാടകക്കൊലയാളികളെ ഏർപ്പെടുത്തി ഭർത്താവിനെ കൊലപ്പെടുത്തി പൊലീസുകാരി. മുംബൈ സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവർ പുന്ദലിക് പട്ടേൽ എന്നയാളാണ് കൊല്ലപ്പെട്ടത്. മുംബൈ വസായി പൊലീസ് സ്റ്റേഷൻ കോൺസ്റ്റബിളുമാരായ സ്നേഹൽ, വികാസ് പഷ്തെ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി പതിനേഴിനായിരുന്നു കൊലപാതകം നടന്നത്.

പൊലീസ് പറയുന്നതനുസരിച്ച് സ്നേഹലും സഹപ്രവർത്തകനായ വികാസും തമ്മിൽ കഴിഞ്ഞ ഏഴ് വർഷമായി പ്രണയത്തിലാണ്. വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിന്‍റെ പിതാവ് കൂടിയായ വികാസ്, ഭർത്താവില്ലാത്ത നേരത്ത് സ്നേഹലിന്‍റെ വീട്ടിലെ സ്ഥിരം സന്ദർശകൻ കൂടിയായിരുന്നു. ഇവരുടെ ബന്ധത്തെക്കുറിച്ച് സ്റ്റേഷനിലെ മറ്റ് സഹപ്രവർത്തകർക്കും അറിവുണ്ടായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ഭക്ഷണവുമായി പൊലീസ് സ്റ്റേഷനിലെത്തിയിരുന്ന ഭർത്താവ് പുന്ദലികിനും ഭാര്യയുടെ വിവാഹേതര ബന്ധത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നു. ഭർത്താവിനെ ജീവിതത്തിൽ നിന്നും ഒഴിവാക്കി കാമുകനൊപ്പം ജീവിക്കുന്നതിനായാണ് ഇവർ അയാളെ ഇല്ലാതാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്.

Also Read-ഹോസ്റ്റലിൽ കയറിയ പൊലീസുകാർ പെൺകുട്ടികളെ 'വിവസ്ത്രരായി' നൃത്തം ചെയ്യാൻ നിർബന്ധിച്ചു; പരാതിയില്‍ അന്വേഷണം

ഇതിനായി കാമുകനായ വികാസിന്‍റെ കയ്യിൽ രണ്ടരലക്ഷം രൂപ ഏൽപ്പിക്കുകയും ചെയ്തു. ഈ പണം ഉപയോഗിച്ചാണ് മൂന്ന് വാടകക്കൊലയാളികളെ ഏർപ്പെടുത്തിയത്. സ്വപ്നിൽ ഗോവരി, അവിനാശ് ഭോയിർ, വിശാൽ പട്ടിൽ എന്നീ മൂന്ന് പേരാണ് പുന്ദലികിനെ കൊല്ലാൻ ക്വട്ടേഷൻ ഏറ്റെടുത്തത്. കൃത്യം നടന്ന ദിവസം പുന്ദലിക്കിന്‍റെ ഓട്ടോറിക്ഷയിൽ കയറിയ ക്വട്ടേഷൻ സംഘം ആൾത്തിരക്ക് കുറഞ്ഞ സ്ഥലത്തെത്തിയപ്പോൾ വാഹനം നിർത്താൻ ആവശ്യപ്പെട്ടു.

Also Read-സ്വർണ മെഡൽ നേടിയ ദേശീയ അമ്പെയ്ത്ത് താരം താരം; ഇപ്പോൾ കുടുംബത്തിന്റെ പട്ടിണി മാറ്റാൻ പക്കോഡ വിൽക്കുന്നു

മൂത്രം ഒഴിക്കാനെന്ന വ്യാജേന പുറത്തിറങ്ങിയ ഇവർ ഇരുമ്പ് ദണ്ഡുപയോഗിച്ച് ഇയാളെ മർദ്ദിക്കുകയായിരുന്നു. ക്രൂരമായ ആക്രമണത്തിൽ സംഭവസ്ഥലത്ത് വച്ചു തന്നെ പുന്ദലിക് കൊല്ലപ്പെട്ടു. അതിനു ശേഷം മൃതദേഹം ഹൈവേയില്‍ ഉപേക്ഷിച്ച് അപകടമരണമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമവും നടത്തിയിരുന്നു. എന്നാൽ ഇത് പരാജയപ്പെട്ടതോടെ ഇവർ മൃതദേഹം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണിതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് തക്ക അവസരം നോക്കി ഇതിനു മുമ്പും രണ്ട് തവണ സംഘം ഇതേ ഓട്ടോയിൽ യാത്ര ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.



സംഭവത്തിൽ പ്രതികളായ എല്ലാവരെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്. കൊലപാതകത്തിനുപയോഗിച്ച് ഇരുമ്പ് ദണ്ഡ് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
Published by: Asha Sulfiker
First published: March 4, 2021, 3:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories