ഭർത്താവിന് സംശയ'രോഗം'; ഭാര്യയുടെ 'ചികിത്സ'; കയ്യും കാലും കെട്ടി ദേഹത്ത് ആസിഡ് ഒഴിച്ചു

പ്രദേശവാസികൾ നൽകിയ വിവരം അനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഭാരതി ദേവി, സഹോദരി ആര്‍തി മണ്ഡൽ, ഇവരുടെ ഭര്‍ത്താവ് ഗോപാല്‍ മണ്ഡൽ എന്നിവരാണ് അറസ്റ്റിലായത്.

News18 Malayalam | news18-malayalam
Updated: August 11, 2020, 2:11 PM IST
ഭർത്താവിന് സംശയ'രോഗം'; ഭാര്യയുടെ 'ചികിത്സ'; കയ്യും കാലും കെട്ടി ദേഹത്ത് ആസിഡ് ഒഴിച്ചു
Acid Attack, പ്രതീകാത്മ ചിത്രം
  • Share this:
പട്ന: സംശയരോഗിയായ ഭർത്താവിന് നേരെ ആസിഡ് ആക്രമണം നടത്തിയ ഭാര്യ അറസ്റ്റിൽ. ബിഹാർ കത്തിയാര്‍ സ്വദേശിനിയായ ഭാരതി ദേവി എന്ന യുവതിയാണ് പിടിയിലായത്. അക്രമത്തിന് കൂട്ടു നിന്ന ഇവരുടെ സഹോദരിയും സഹോദരി ഭർത്താവും ഒപ്പം അറസ്റ്റിലായിട്ടുണ്ട്. ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ സഞ്ജയ് എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ട് ദിവസം മുൻപ് കത്തിയാറിലെ സുരജ്പുരിലാണ് സംഭവം. ഭാര്യയ്ക്ക് അവിഹിതം ഉണ്ടെന്ന് ആരോപിച്ച് സഞ്ജയ് പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നു. ആക്രമണം നടന്ന ദിവസവും ഇതേ പേരിൽ ഭാര്യയും ഭർത്താവും തർക്കങ്ങൾ ഉണ്ടായി.. വാക്കുതർക്കം അതിരുവിട്ടതോടെ ഭാര്യ, തന്‍റെ സഹോദരിയെയും ഭർത്താവിനെയും വീട്ടിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് മൂവരും ചേർന്ന് സഞ്ജയെ മർദ്ദിച്ച് അവശനാക്കി കയ്യും കാലും കെട്ടിയിട്ടു. ഇതിനു ശേഷമായിരുന്നു ഭാര്യയുടെ ആസിഡ് ആക്രമണം.

You may also like:'ഭര്‍ത്താവിന് നിർബന്ധം: മൂന്നുവർഷം മുമ്പ് 'മരിച്ച' ഭാര്യ അതിഥികളെ സ്വീകരിക്കാൻ ഗൃഹപ്രവേശന ചടങ്ങിലെത്തി
[NEWS]
KSFE ബ്രാഞ്ച് കുത്തിതുറന്ന് കവർച്ചാശ്രമം: 'അറസ്റ്റിലായ വ്യക്തിക്ക് പാർട്ടിയുമായി ബന്ധമില്ല'; RSS പ്രചരണം ദുരുദ്ദേശത്തോടെയെന്ന് CPM [NEWS] തമിഴ്നാട്ടിൽ നിന്ന് പച്ചക്കറിക്കൊപ്പം കഞ്ചാവ് കടത്ത്; കൊല്ലത്ത് രണ്ടു പേർ അറസ്റ്റിൽ [NEWS]
പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില മെച്ചപ്പെട്ട് വരികയാണെന്നാണ് റിപ്പോർട്ട്. പ്രദേശവാസികൾ നൽകിയ വിവരം അനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഭാരതി ദേവി, സഹോദരി ആര്‍തി മണ്ഡൽ, ഇവരുടെ ഭര്‍ത്താവ് ഗോപാല്‍ മണ്ഡൽ എന്നിവരാണ് അറസ്റ്റിലായത്.
Published by: Asha Sulfiker
First published: August 11, 2020, 2:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading