• HOME
  • »
  • NEWS
  • »
  • crime
  • »
  • Violence Against Women| ബസ്സിലെ പിൻസീറ്റിൽ നിന്ന് ഉപദ്രവിച്ചയാൾക്ക് സേഫ്റ്റി പിൻ കൊണ്ട് മറുപടി; വീഡിയോ പകർത്തി യുവതി

Violence Against Women| ബസ്സിലെ പിൻസീറ്റിൽ നിന്ന് ഉപദ്രവിച്ചയാൾക്ക് സേഫ്റ്റി പിൻ കൊണ്ട് മറുപടി; വീഡിയോ പകർത്തി യുവതി

ബസ്സിൽ യുവതിയുടേയും അമ്മയുടേയും പിന്നിലെ സീറ്റിലാണ് ഇയാൾ ഇരുന്നിരുന്നത്. ഉറങ്ങുകയാണെന്ന വ്യാജന ഇരുന്ന് കൈ മുന്നിലെ സീറ്റിലേക്ക് കൈ കടത്തുകയായിരുന്നു ഇയാൾ

  • Share this:
    ബസ്സിലെ യാത്രയ്ക്കിടയിൽ പിൻസീറ്റിലൂടെ കൈയിട്ട് ഉപദ്രവിച്ചയാൾക്ക് (Violence Against Women)സേഫ്റ്റി പിൻ (safety pin)കൊണ്ട് മറുപടി നൽകി യുവതി. ഇയാൾ ഉപദ്രവിക്കുന്നതും സേഫ്റ്റി പിൻ കൊണ്ട് കുത്തുന്നതുമെല്ലാം യുവതി വീഡിയോയും പകർത്തി പുറത്തു വിട്ടു.

    ചെന്നൈയിലാണ് സംഭവം. വെള്ളിയാഴ്ച്ച ചെന്നൈയിൽ നിന്നും വെല്ലൂരിലേക്ക് അമ്മയ്ക്കൊപ്പം സ്റ്റേറ്റ് ബസ്സിൽ യാത്ര ചെയ്യുന്നതിനിടയാണ് യുവതിക്ക് നേരെ അതിക്രമമുണ്ടായത്. കൃഷ്ണഗിരി സ്വദേശിയായ രാഘവൻ(40) എന്നയാളാണ് യുവതിയെ ഉപദ്രവിച്ചതെന്ന് പിന്നീട് മനസ്സിലായി.

    ബസ്സിൽ യുവതിയുടേയും അമ്മയുടേയും പിന്നിലെ സീറ്റിലാണ് ഇയാൾ ഇരുന്നിരുന്നത്. ഉറങ്ങുകയാണെന്ന വ്യാജന ഇരുന്ന് കൈ മുന്നിലെ സീറ്റിലേക്ക് കൈ കടത്തുകയായിരുന്നു ഇയാൾ. ആദ്യത്തെ തവണ അബദ്ധം പറ്റിയാതാകാമെന്ന് കരുതി യുവതി കാര്യമാക്കിയില്ല. വീണ്ടും ആവർത്തിച്ചപ്പോഴാണ് യുവതി വീഡിയോ പകർത്തിയതും സേഫ്റ്റി പിൻ കുത്തിയതും.

    Also Read-പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെതിരെ പോക്സോ

    ചെന്നൈയിലെ കോയെമ്പേട് സ്റ്റാൻഡിൽ നിന്നാണ് ഇയാൾ ബസ്സിൽ കയറിയത്. ബസ്സിൽ കയറി സീറ്റിൽ ഇരിപ്പുറപ്പിച്ച് അൽപ സമയത്തിനുള്ളിൽ തന്നെ ഇയാൾ പെൺകുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങി.

    വീഡിയോയിൽ സീറ്റിനിടയിലൂടെ ഇയാൾ കൈ കടത്തിയത് കൃത്യമായി കാണാം. തുടർന്ന് യുവതി പിൻ ഉപയോഗിച്ച് വിരലിൽ കുത്തിയതോടെ കൈ പുറകോട്ടു വലിച്ചു. തുടർന്ന് യുവതി ഇയാളോട് കയർക്കുന്നതും ആളെ വീഡിയോയിൽ വ്യക്തമായി കാണിക്കുന്നുമുണ്ട്.

    Also Read-പെരുമ്പാവൂരില്‍ ആസാം സ്വദേശിനി വെട്ടേറ്റ് മരിച്ച നിലയില്‍; ഭര്‍ത്താവ് ഒളിവില്‍

    യുവതി പ്രശ്നമുണ്ടാക്കിയപ്പോൾ ബസ്സിലെ യാത്രക്കാരിൽ ചിലർ തങ്ങൾക്ക് വൈകുന്നുവെന്നും ഉപദ്രവിച്ചയാളെ പുറത്താക്കി യാത്ര തുടരണമെന്നും ആവശ്യപ്പെട്ടതായി യുവതി പറയുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് ഉപദ്രവിച്ചയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

    താൻ ചോദ്യം ചെയ്തപ്പോൾ ഇയാൾ തന്നെ കുറ്റപ്പെടുത്തി സംസാരിച്ചതോടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യട്ടേയെന്ന് തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു. സാധാരണഗതിയിൽ സ്ത്രീകൾക്കെതിരെയുണ്ടാകുന്ന ഇത്തരം സംഭവങ്ങളിൽ പരാതിപ്പെട്ടാൽ തെളിവു നൽകാനാണ് ആവശ്യപ്പെടാറ്. അതിനാലാണ് താൻ വീഡിയോ എടുത്തതെന്നും യുവതി വ്യക്തമാക്കി.
    Published by:Naseeba TC
    First published: