കൊച്ചി: കാക്കനാട്ടെ പ്രശസ്ത ടാറ്റൂ ആർട്ടിസ്റ്റിനെതിരെ (Tattoo Artist) ലൈംഗിക പീഡന ആരോപണം (Sexual Assault). ഇങ്ക്ഫെക്ടഡ് ടാറ്റു സ്റ്റുഡിയോ ഉടമയും അറിയപ്പെടുന്ന ടാറ്റു ആർട്ടിസ്റ്റുമായ സുജീഷ് പി എസിനെതിരെയാണ് റെഡ്ഡിറ്റിലൂടെ ആരോപണം പുറത്തുവന്നത്. ടാറ്റൂ ചെയ്യാൻ പോയപ്പോഴാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് യുവതി പറയുന്നു. ഇതിന് പിന്നാലെ നിരവധി യുവതികൾ സമാന ആരോപണവുമായി രംഗത്തെത്തി. ഇതിൽ രണ്ട് വർഷം മുമ്പുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഇരുപതുകാരി.
ആദ്യമായി ടാറ്റു ചെയ്യാനെത്തിയപ്പോഴാണ് തനിക്ക് ദുരനുഭവം ഉണ്ടായത്. വാരിയെല്ലിന്റെ ഭാഗത്തായി ടാറ്റു ചെയ്യാനാണ് താൻ സുജീഷിന്റെ അടുത്ത് പോയത്. ആദ്യം തന്നോട് ബ്രാ ഊരാൻ ആവശ്യപ്പെട്ടു. ഇത് കേട്ട് ശരിക്കുമൊന്ന് പകച്ചുപോയി. ആദ്യമായി എത്തിയതുകൊണ്ട് ഇങ്ങനെയായിരിക്കുമെന്ന് കരുതി. എന്നാൽ ശരീരഭാഗം മറയ്ക്കാൻ തുണി നൽകാറുണ്ടെന്ന കാര്യം പിന്നീടാണ് അറിഞ്ഞത്. ടാറ്റു ചെയ്യുന്നതിനിടെ അയാൾ തന്റെ മാറിടത്തിൽ പിടിച്ചതായും യുവതി പറഞ്ഞു. ഈ സമയം വല്ലാത്ത അസ്വസ്ഥതയുണ്ടായി. രണ്ട് വർഷം മുമ്പുണ്ടായ അനുഭവം താൻ ലൈംഗിക പീഡനത്തിന് ഇരയായതിന് സമാനമാണെന്ന് ഇപ്പോൾ തിരിച്ചറിയുന്നതായും യുവതി പറഞ്ഞു. നിരവധി പേർക്ക് സമാനമായ അനുഭവം ഉണ്ടായതായും യുവതി ചൂണ്ടിക്കാണിക്കുന്നു.
അതേസമയം റെഡ്ഡിറ്റിലൂടെ ആദ്യം പുറത്തുവന്ന യുവതിയുടെ അനുഭവവും വ്യത്യസ്തമല്ല. ടാറ്റു ചെയ്യുന്നതിനിടെ സുജീഷ് സ്വകാര്യ ഭാഗങ്ങളിൽ മനപൂർവ്വം സ്പർശിച്ചതായാണ് യുവതി ആരോപിക്കുന്നത്. ഒരാഴ്ച മുമ്പാണ് ടാറ്റു ചെയ്യാനായി സുജീഷിന്റെ അടുത്ത് പോയത്. നിരവധി സെലിബ്രിറ്റികൾ ഇവിടെ ടാറ്റു ചെയ്തശേഷം നല്ല അനുഭവം പങ്കുവെച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് താനും അവിടെ പോകാൻ കാരണമെന്ന് യുവതി പറയുന്നു. റെഡ്ഡിറ്റിൽ എഴുതിയ കുറിപ്പിൽ സുജീഷിന്റെ ഇൻസ്റ്റാഗ്രാം ഐഡി ഉൾപ്പടെ യുവതി പങ്കുവെച്ചിട്ടുണ്ട്. ഈ കുറിപ്പ് വന്നതോടെയാണ് നിരവധി പേർ സുജീഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
Also Read-
Vlogger death | വ്ലോഗറുടെ മരണത്തിൽ ദുരൂഹത; മുറിയിൽ ലഹരിമരുന്ന് കണ്ടെത്തി; ഒപ്പം താമസിച്ചിരുന്ന യുവാവിനായി അന്വേഷണം
ജീന്‍സ് മുറുകി കിടക്കുന്നതിനാല്‍ ടാറ്റു ചെയ്യാന്‍ ബുദ്ധിമുട്ടായതിനാല്‍ ജീന്‍സ് കുറച്ച് താഴ്ത്തി. എന്നാല്‍ തുടര്‍ന്ന് ടാറ്റു ചെയ്യാന്‍ തുടങ്ങിയതോടെ സഭ്യേതര ചോദ്യങ്ങള്‍ ചോദിക്കുകയും തന്റെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ സുജീഷ് തുടങ്ങിയതായി യുവതി പറയുന്നു. തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നും ഇനിയും ടാറ്റു ചെയ്യാന്‍ എത്തണമെന്നും തനിയ്ക്ക് മാത്രമായി ഡിസ്കൗണ്ട് നല്‍കാമെന്നും സുജീഷ് പറഞ്ഞതായി യുവതി കുറിപ്പില്‍ വ്യക്തമാക്കുന്നു.
കൈയിൽ സൂചിയുള്ളതിനാൽ തനിക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും യുവതി പറയുന്നു. നിരവധി പേര്‍ക്ക് സമാനമായ അനുഭവം ഉണ്ടായതായും അതിനാല്‍ സുജീഷിന് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങി നല്‍കണമെന്നും യുവതി പറയുന്നു.
Summary- Sujeesh PS, a well-known tattoo artist and owner of Inkfected Tattoo Studio, has been faced sexual abuse allegation by a woman. The young woman says that she had a bad experience when she went to get a tattoo. Following this, several young women came forward with similar allegations. The 20-year-old is sharing her experience of two years ago.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.