പൂനെ: ഭിന്നശേഷിക്കാരനായ മകന്റെ അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് പൂജ ചെയ്യാനെത്തി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആള്‍ദൈവം അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഹഡാസ്പര്‍ സ്വദേശിയായ ധനഞ്ജയ് ഗൊഹാഡി(60)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ദുര്‍മന്ത്രവാദിയാണെന്ന് പോലീസ് പറയുന്നു. യുവതി പരാതി നല്‍കിയതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.
ദുര്‍ശക്തികളെ മന്ത്രം ചെയ്ത് അകറ്റാമെന്ന് പറഞ്ഞ് ഏപ്രിലില്‍ ഇയാള്‍ വീട്ടില്‍ വന്നെന്നും യുവതിയുടെ ശരീരത്തിലെ ദുഷ്ട ശക്തികളെ ഒഴിപ്പിക്കുന്നതിനാണെന്ന് വിശ്വസിപ്പിച്ച് മുറിയില്‍ കയറ്റിയ ശേഷം ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതി. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.
ഭര്‍ത്താവിനെയും സഹോദരനെയും റോഡപകടത്തിലൂടെ വകവരുത്തുമെന്നും ഭീഷണിപ്പെടുത്തിയ ഇയാള്‍ രണ്ടാമത്തെ കുട്ടിയും വൈകല്യമുള്ളതായി ജനിക്കുമെന്നും പറഞ്ഞു ഭയപ്പെടുത്തി. പിന്നീട് മേയ് 27 സഹോദരനുമൊത്ത് പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കുകയായിരുന്നു. മകന്റെ ശാരീരിക വൈകല്യം മാറ്റാന്‍ ഇയാള്‍ ദുര്‍മന്ത്രവാദം ചെയ്തുവെന്നും യുവതി പറഞ്ഞു.
ന്യൂഡല്‍ഹി: വളര്‍ത്തുമകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു(Murder). ഡല്‍ഹിയിലെ ഉത്തംനഗര്‍ സ്വദേശിയാണ് കൊല്ലപ്പെട്ടത്. വളര്‍ത്തുമകളെ രണ്ടാം ഭര്‍ത്താവ് പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ അമ്മ പൊലീസിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് സ്ഥലത്തെത്തുന്നതിന് മുന്‍പ് നാട്ടുകാര്‍ പ്രതിയെ മര്‍ദിച്ച് അവശനാക്കിയിരുന്നു.
പ്രതിയെ പൊലീസ് ജനക്കൂട്ടത്തിനിടയില്‍ നിന്ന് മോചിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. വെള്ളിയാഴചയാണ് ബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഫോണ്‍കോള്‍ എത്തിയത്. പ്രതിയെ പോക്സോ കേസ് ചാര്‍ജ് ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.