• HOME
  • »
  • NEWS
  • »
  • crime
  • »
  • WOMAN RAPED IN PRIVATE BUS ON WAY DELHI FROM LUCKNOW

യാത്രക്കാരുളള സ്വകാര്യ ബസിൽ യുവതിയെ ബലാത്സംഗം ചെയ്തു; ക്ലീനർ അറസ്റ്റിൽ

സംഭവത്തിൽ ബസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു

rape

rape

  • Share this:
    ന്യൂഡൽഹി: നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ സ്വകാര്യ ബസിൽ വെച്ച് യുവതിയെ ബസ് ജീവനക്കാരൻ ബലാത്സംഗം ചെയ്തു. ഡൽഹിയിലെ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ സഹയാത്രികര്‍ ഉറങ്ങിക്കിടക്കവേയാണ് യമുന എക്സ്പ്രസ്‍വേയിൽ വെച്ച് യുവതിയ്ക്കു നേര്‍ക്ക് അതിക്രമമുണ്ടായത്. സംഭവത്തിൽ ബസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

    മാതുരയിലെ മന്ത് ടോള്‍ പ്ലാസയിൽ ശനിയാഴ്ച രാവിലെ ബസ് എത്തിയപ്പോള്‍ ഹെൽപ്‍‍ലൈൻ നമ്പറായ 112ൽ വിളിച്ച് ബസിലെ ക്ലീനര്‍ തന്നെ ബലാത്സംഗം ചെയ്തതായി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബസ് പരിശോധിച്ച പോലീസ് പ്രതിയായ ബസ് ക്ലീനറെയും ഇരയായ യുവതിയെയും ബസിൽ നിന്ന് ഇറക്കിയ ശേഷം ബസ് പോകാൻ അനുവദിക്കുകയായിരുന്നു.

    യുവതിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം പോലീസ് തന്നെ ഡൽഹിയിലേ വീട്ടിലേക്ക് യുവതിയെ കൊണ്ടുവിട്ടു. കേസിൽ പ്രതിയായ ബസ് ക്ലീനര്‍ രവിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും പോലീസ് അറിയിച്ചു. ഐപിസി 376 പ്രകാരം ബലാത്സംഗക്കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്.
    Published by:user_49
    First published:
    )}