പാലക്കാട്: മണ്ണാർക്കാട് തട്ടിക്കൊണ്ടുപോയ പേർഷ്യൻ പൂച്ചയെ യുവതി തിരിച്ചേൽപ്പിച്ചു. പൂച്ചയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് രഹസ്യമായി പൂച്ചയെ മണ്ണാർക്കാട് സ്റ്റേഷനിൽ തിരിച്ചേൽപ്പിച്ചത്. പൂച്ചയെ തിരികെ നൽകിയതോടെ പൂച്ചയുടെ ഉടമ ഉമ്മർ പരാതി പിൻവലിച്ചു.
ജനുവരി 24നാണ് മണ്ണാർക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് 20000 രൂപ വില വരുന്ന പൂച്ചയെ യുവതി തട്ടികൊണ്ടുപോയത്. പൂച്ചയെ ഡോക്ടറെ കാണിക്കാൻ കൊണ്ടുവന്നതിനു ശേഷം ഉമ്മറിന്റെ കോഴിക്കടയിൽ ഇരുത്തിയ പൂച്ച പുറത്തേക്കിറങ്ങുകയായിരുന്നു. ഈ സമയം യുവതി പൂച്ചയെ പിടികൂടി കടന്നുകളയുകയായിരുന്നു. ഇതോടെയാണ് മണ്ണാർക്കാട് സ്റ്റേഷനിൽ പരാതി നൽകിയത്.
യുവതിയുടെ സഹോദരനാണ് അതീവരഹസ്യമായി പൂച്ചയെ മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ കൈമാറിയത്. സഹോദരൻ തിരികെ പോയതോടെ പൊലീസ് ഉമ്മറിനെ വിളിച്ചു വരുത്തി പൂച്ചയെ ഏൽപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.