HOME » NEWS » Crime » WOMAN SENTENCED TO 7 YEARS IN PRISON FOR LURING BOY FOR SEX ON XBOX

ലൈംഗിക ബന്ധത്തിനായി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രലോഭിപ്പിച്ചു; 34 കാരിക്ക് ഏഴു വർഷം തടവ്

നഗ്നചിത്രങ്ങൾ കൈമാറിയശേഷം ലൈംഗികബന്ധത്തിനായി നിർബന്ധിക്കുകയായിരുന്നു

news18
Updated: June 13, 2019, 8:32 PM IST
ലൈംഗിക ബന്ധത്തിനായി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രലോഭിപ്പിച്ചു; 34 കാരിക്ക് ഏഴു വർഷം തടവ്
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: June 13, 2019, 8:32 PM IST
  • Share this:
വാഷിംഗ്ടൺ: താനുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രലോഭിപ്പിച്ചതിന് യുവതിക്ക് ഏഴുവർഷം തടവ് ശിക്ഷ വിധിച്ചു. അമേരിക്കയിലെ ഫീനിക്സ് നഗരത്തിലെ 34 കാരിയായ ലിസ കോണിനെയാണ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ചെയ്തതിന് ശിക്ഷ വിധിച്ചത്.

ഓൺലൈനിൽ എക്സ് ബോക്സ് വീഡിയോ ഗെയിം കളിക്കുന്നതിനിടെയാണ് ലിസ കോൺ കുട്ടിയെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചത്. ആൺകുട്ടിക്ക് തന്റെ നഗ്നചിത്രങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു. 2018 മെയിലാണ് ലിസ കോൺ അറസ്റ്റിലാകുന്നത്. കുട്ടിയുടെ പിതാവാണ് നഗ്നചിത്രങ്ങൾ കാണുകയും മാരികോപ കൗണ്ടി പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

First published: June 13, 2019, 8:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories