നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വളർത്തുനായയ്ക്ക് അയൽവാസിയുടെ പേരിട്ട സ്ത്രീയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; ഗുജറാത്തിലെ ഭാവ്നഗറിൽ

  വളർത്തുനായയ്ക്ക് അയൽവാസിയുടെ പേരിട്ട സ്ത്രീയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; ഗുജറാത്തിലെ ഭാവ്നഗറിൽ

  ഗുജറാത്തിലെ ഭാവ്നഗറിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   വളർത്തുനായയുടെ പേരിടലിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ സ്ത്രീയെ അയൽവാസികൾ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ഗുജറാത്തിലെ ഭാവ്നഗറിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. വളർത്തുനായയ്ക്ക് അയൽവാസിയുടെ പേരിട്ടതിനെ ചൊല്ലിയാണ് തർക്കമുണ്ടായതെന്ന് പോലീസ് പറഞ്ഞു. നീതാബെൻ സർവൈയ എന്ന 35 വയസ്സുകാരിയായ സ്ത്രീയാണ് അക്രമത്തിന് ഇരയായത്. അയൽവാസികളുടെ അക്രമത്തിൽ ഗുരുതരമായ പൊള്ളലേറ്റ ഇവരെ ഭാവ്നഗറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

   നീതാബെൻ തന്റെ വളർത്തുനായയ്ക്ക് സോനു എന്ന് പേരിടുകയായിരുന്നു. എന്നാൽ ഇത് നീതാബെന്നിന്റെ അയൽവാസിയായ സുരാഭായ് ഭർവാഡ് എന്ന വ്യക്തിയുടെ ഭാര്യയുടെ മറ്റൊരു പേരായിരുന്നു. ഇതിൽ പ്രകോപിതനായ സുരാഭായി അഞ്ച് പേരെ ഒപ്പം കൂട്ടി നീതാബെന്നിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കുകയും അവരെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

   അക്രമം നടക്കുന്ന സമയത്ത് യുവതിയും ഇളയ മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ഭർത്താവും മറ്റ് മക്കളും പുറത്ത് പോയിരിക്കുകയായിരുന്നു. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സുരാഭായ് നായയ്ക്ക് സോനു എന്ന് പേരിട്ടതിൽ എതിർപ്പ് പ്രകടിപ്പിച്ചുവെന്നും എന്നാൽ അവരെ അവഗണിച്ചുകൊണ്ട് അടുക്കളയിലേക്ക് താൻ പോയെന്നും നീതാബെൻ പൊലീസിന് മൊഴി നൽകി. അടുക്കളയിലേക്ക് പോയ തന്നെ പിന്തുടർന്ന് വന്ന സംഘം കന്നാസിൽ ഉണ്ടായിരുന്ന മണ്ണെണ്ണ ദേഹത്തേക്ക് ഒഴിക്കുകയും തുടർന്ന് തീ കൊളുത്തുകയായിരുന്നുവെന്നും മൊഴിയിൽ പറയുന്നു.

   ദേഹത്ത് തീപടർന്നതോടെ നീതാബെന്നിന്റെ നിലവിളി കേട്ട് കൂടുതൽ അയൽവാസികൾ എത്തുകയായിരുന്നു. ഇതിനിടയിൽ പുറത്തുപോയിരുന്ന നീതാബെന്നിന്റെ ഭർത്താവും വീട്ടിലെത്തുകയും തുടർന്ന് ഇവരെല്ലാവരും ചേർന്ന് നീതാബെന്നിന്റെ ദേഹത്തെ തീ അണയ്ക്കുകയായിരുന്നു.

   അതേസമയം, വളർത്തുനായയ്ക്ക് സോനു എന്ന പേര് നീതാബെൻ മനപ്പൂർവം ഇടുകയായിരുന്നു എന്നാണ് സുരാഭായ് പോലീസിനോട് പറഞ്ഞത്.

   നീതാബെന്നിന്റെ കുടുംബവും സാരാഭായിയുടെ കുടുംബവും നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ജലവിതരണത്തിന്റെ പേരിൽ നേരത്തെ ഉണ്ടായിരുന്ന പ്രശ്നം പക്ഷെ പരിഹരിക്കപ്പെട്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

   അതേസമയം, സംഭവത്തിൽ ആറ് പേർക്കെതിരെ ഇന്ത്യൻ പീനൽ കോഡിലെ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. വധശ്രമം, വീട്ടിലേക്ക് അതിക്രമിച്ച് കയറൽ എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്നും പോലീസ് പറഞ്ഞു.

   'പണം വാങ്ങുന്നുണ്ടെങ്കില്‍ അതിനുള്ള പണിയും ചെയ്യും'; കൈക്കൂലിയെ പിന്തുണച്ച് പൊലീസ് ഉദ്യോഗസ്ഥന്‍

   ഉത്തര്‍പ്രദേശ് പൊലീസ് കൈക്കൂലി വാങ്ങുന്നതായി സമ്മതിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലെ ഒരു സ്‌കൂളില്‍ പൊലീസ് കി പാഠശാല എന്ന പരിപാടിക്കിടെ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടയിലായിരുന്നു പൊലീസുകാരന്റെ വിവാദ പരാമര്‍ശം.

   പൊലീസുകാര്‍ക്ക് പണം നല്‍കിയാല്‍ അതിനുള്ള പണി ചെയ്യുമെന്നും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെക്കാള്‍ വേറെ ഇല്ലെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. മറ്റു ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പണം വാങ്ങും എന്നാല്‍ പണി എടുക്കില്ലെന്നും വീഡിയോയില്‍ പരിഹസിക്കുന്നുണ്ട്.
   Published by:Naveen
   First published: