തിരുവനന്തപുരം: ഭർതൃസഹോദരന്റെ പീഡനശ്രമം ചെറുക്കാനായി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി അതീവ ഗുരുതരാവസ്ഥയിൽ. സംഭവത്തിൽ വെള്ളനാട് കുതിരകുളം സ്വദേശിയായ യുവാവ് അറസ്റ്റിലായി. നെടുമങ്ങാട് ആനാട് സ്വദേശിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.
ഇതിനുമുൻപും പലതവണ ഭർതൃ സഹോദരൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവതി ആശുപത്രിയിൽ മജിസ്ട്രേറ്റിന് മൊഴി നൽകിയതായാണ് വിവരം. വ്യാഴാഴ്ച രാത്രി സഹോദരന്റെ വീട്ടിലെത്തിയ യുവാവ്, വെള്ളിയാഴ്ച രാവിലെ കെട്ടിട നിർമാണ തൊഴിലാളിയായ സഹോദരൻ ജോലിക്ക് പോയ സമയത്താണ് യുവതിയെ ആക്രമിച്ചത്.
ഭർതൃ സഹോദരനെ തള്ളിമാറ്റിയശേഷം യുവതി അടുത്ത മുറിയിൽ ഓടി കയറുകയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. യുവാവ് തന്നെ വെള്ളം ഒഴിച്ചു തീയണച്ചശേഷം സഹോദരനെ വിളിച്ചുവിവരം അറിയിക്കുകയായിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.