ഭാര്യാസഹോദരിയെയും വിവാഹം ചെയ്ത യുവാവിനെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

യുവതിയെ വൈകാതെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമത്തിനാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: October 31, 2020, 3:06 PM IST
ഭാര്യാസഹോദരിയെയും വിവാഹം ചെയ്ത യുവാവിനെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ
Representative image.
  • Share this:
വിജയവാഡ: തന്‍റെ സഹോദരിയുമായും ബന്ധം തുടരുന്ന ദേഷ്യത്തിൽ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭാര്യ. ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശി നസിയ എന്ന യുവതിയാണ് അവിഹിതബന്ധം ആരോപിച്ച് ഭർത്താവിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. പൊള്ളലേറ്റ ഖാദർ ബാഷ (28) എന്ന യുവാവ് വിജയവാഡ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇയാൾക്ക് നാൽപത് ശതമാനം പൊള്ളലേറ്റിട്ടുണ്ട്. വിജയവാഡ മച്ചിലിപട്ടണം മാർക്കറ്റ് യാർഡ് ചെയർമാൻ ഷെയ്ഖ് അച്ഛബയുടെ മകനാണ് ഖാദർ.

Also Read-'നിർത്താതെയുള്ള കരച്ചിൽ'; നാലുവയസുകാരിയെ പിതാവ് കഴുത്തു ഞെരിച്ചു കൊന്നു

വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് ഇനഗുദുരു പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീനിവാസ് പറയുന്നത്. പൊലീസ് നൽകുന്ന വിവരം അനുസരിച്ച് നസിയയും ഖാദറും തമ്മിൽ വിവാഹം കഴിഞ്ഞ് കുറച്ചു വർഷങ്ങളായി. ഇവർക്ക് നാലു കുട്ടികളുമുണ്ട്. എന്നാൽ അടുത്തിടെ ഇയാൾ നസിയയുടെ സഹോദരിയുമായി സ്നേഹ ബന്ധത്തിലായി. ഇരുവരും ഒന്നിച്ച് മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. ഈ യുവതിയെ ഖാദർ രണ്ടാമതായി വിവാഹം ചെയ്തതായും പറയപ്പെടുന്നുണ്ട്.

Also Read-കാക്കിയെപ്പേടി ! ട്രെയിനിംഗ് ഭയന്ന് പൊലീസ് ക്യാമ്പിൽ നിന്ന് പോയ യുവാവിനെ പത്തുവർഷത്തിനു ശേഷം പൊലീസ് കണ്ടെത്തി

ഭർത്താവിന്‍റെ ഈ ബന്ധത്തെച്ചൊല്ലി നസിയ പലപ്പോഴും വഴക്കിടാറുണ്ടായിരുന്നു. എന്നാൽ ഇയാൾ രണ്ടാമത് വിവാഹം ചെയ്തു എന്ന വാർത്തയറിഞ്ഞതോടെ കൊലപ്പെടാൻ ശ്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്. വിവാഹവിവരം അറിഞ്ഞ് യുവതി ഭർത്താവിനെ ചോദ്യം ചെയ്തു. തുടർന്നുണ്ടായ വഴക്കിൽ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

Also Read-സെക്സ് വീഡിയോകൾ ചിത്രീകരിച്ച് അശ്ലീല സൈറ്റുകൾക്ക് വിറ്റ് പണം സമ്പാദിച്ചു; ബസ് കണ്ടക്ടർ അറസ്റ്റിൽ



ബഹളം കേട്ടെത്തിയ പ്രദേശവാസികളാണ് തീ കെടുത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ മുഖത്തും ശരീരത്തും സാരമായ പൊള്ളലേറ്റിട്ടുണ്ട്. നസിയയെ വൈകാതെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമത്തിനാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Published by: Asha Sulfiker
First published: October 31, 2020, 3:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading