മഹാരാഷ്ട്ര: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവും പിതാവും അറസ്റ്റിൽ. കോഴിയുടെ രക്തം നിർബന്ധിച്ച് കുടിപ്പിച്ചുവെന്നും ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് യുവതിയുട പരാതി. മഹാരാഷ്ട്രയിലാണ് സംഭവം.
സ്ഥലത്തെ ഒരു സ്വയംപ്രഖ്യാപിത ആൾദൈവത്തിന്റെ നിർദേശപ്രകാരമായിരുന്നു യുവതിക്ക് നേരെയുള്ള പീഡനം. ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് പരാതി.
സംഭവത്തിൽ ഭർത്താവിനേയും പിതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഭർതൃമാതാവിനെതിരെ കേസെടുത്തതായും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
മൂന്ന് വർഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം. ഭർത്താവിന് ലൈംഗിക ബലഹീനതയുണ്ടെന്നും ഇത് മറച്ചുവെച്ചായിരുന്നു വിവാഹമെന്നും യുവതി ആരോപിക്കുന്നു. വിവാഹശേഷമാണ് ഇക്കാര്യം അറിയുന്നത്. തുടർന്ന് യുവതി തന്റെ ബന്ധുക്കളോട് വിവരം പറഞ്ഞു.
ഇതോടെ ഭർതൃവീട്ടിൽ കടുത്ത ശാരീരിക മാനസിക പീഡനങ്ങളാണ് യുവതിക്ക് നേരിടേണ്ടി വന്നത്. കുട്ടികളുണ്ടാകാൻ ഭർത്താവിന്റെ പിതാവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു.
Also Read-
നെയ്യാറ്റിൻകരയിൽ യുവാവിനെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമം; അക്രമി ഓടിരക്ഷപ്പെട്ടുബിരുദധാരിയും ഡിപ്ലോമയുമുള്ള ആളാണ് മുപ്പത്തിരണ്ടുകാരിയായ യുവതിയുടെ ഭർത്താവ്. 2018 ഡിസംബർ മുപ്പതിനായിരുന്നു ഇരുവരുടേയും വിവാഹം. കഴിഞ്ഞ നാല് മാസമായി വേർപിരിഞ്ഞാണ് ഇവർ താമസിക്കുന്നത്.
2018 മുതൽ താൻ ശാരീരിക-മാനസിക പീഡനങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുകയാണെന്ന് പരാതിയിൽ യുവതി പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ട് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
രണ്ട് വയസ്സുള്ള കുഞ്ഞ് ക്ഷേത്രത്തിലേക്ക് കയറി; ദളിത് ദമ്പതികൾക്ക് 25,000 രൂപ പിഴരണ്ട് വയസ്സുള്ള കുഞ്ഞ് പ്രവേശിച്ചത് മൂലം ക്ഷേത്രം അശുദ്ധമായെന്ന് ആരോപിച്ച് ദളിത് ദമ്പതികൾക്ക് 25,000 രൂപ പിഴ. കർണാടകയിലെ മിയാപൂർ ഗ്രാമത്തിലുള്ള ഹനുമാൻ ക്ഷേത്രത്തിലാണ് സംഭവം. രണ്ട് വയസ്സുള്ള ആൺകുട്ടി ക്ഷേത്രത്തിലേക്ക് ഓടിക്കയറുകയായിരുന്നു.
ഇതോടെ ക്ഷേത്രം അശുദ്ധമായെന്നും ശുദ്ധീകരണത്തിനായി കുട്ടിയുടെ മാതാപിതാക്കൾ 25,000 രൂപ പിഴ നൽകണമെന്നുമായിരുന്നു ക്ഷേത്രം അധികൃതരുടെ ആവശ്യം. സംഭവം വിവാദമായതിന് പിന്നാലെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി എസ്പി ടി ശ്രീധര അറിയിച്ചു.
സെപ്റ്റംബർ 4 നാണ് സംഭവം നടക്കുന്നത്. കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതോടെയാണ് വിഷയം പുറത്തറിയുന്നത്. ദളിത് കുടുംബം പരാതി നൽകാൻ ആദ്യം പരാതി നൽകാൻ മടിച്ചിരുന്നതായും പൊലീസ് പറയുന്നു.
സെപ്റ്റംബർ നാലിന് രണ്ട് വയസ്സുള്ള മകന്റെ പിറന്നാളിനാണ് ചന്ദ്രശേഖറും ഭാര്യയും ഹനുമാൻ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയത്. ചെന്നദാസർ വിഭാഗത്തിലുള്ളവരാണ് ചന്ദ്രശേഖറും ഭാര്യയും. ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാതെ പുറത്ത് നിന്നായിരുന്നു കുടുംബം പ്രാർത്ഥിച്ചിരുന്നത്. ഇതിനിടയിൽ കുട്ടി ക്ഷേത്രത്തിലേക്ക് ഓടിക്കയറി. ഇതോടെ പ്രകോപിതനായ പൂജാരി ഇതൊരു പ്രശ്നമാക്കുകയായിരുന്നുവെന്നാണ് പരാതി.
"ഉന്നത ജാതി"യിൽപെട്ട ചിലരും പൂജാരിക്കൊപ്പം ചേർന്നു. ഇതിനുശേഷം സെപ്റ്റംബർ പതിനൊന്നിന് യോഗം വിളിക്കുകയും ക്ഷേത്രം ശുദ്ധീകരിക്കാനായി 25,000 ചന്ദ്രശേഖറും കുടുംബവും നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. അതേസമയം, ഗ്രാമത്തിലെ മറ്റുചിലർ തീരുമാനത്തെ എതിർത്ത് രംഗത്തെത്തിയിരുന്നു. കഠിനമായ തീരുമാനമാണിതെന്നും പിന്മാറണമെന്നും മുന്നോക്ക ജാതിയിലെ ഒരു വിഭാഗവും ആവശ്യപ്പെട്ടിരുന്നു. ഇത് വലിയ തർക്കങ്ങൾക്ക് തുടക്കം കുറിക്കുകയായിരുന്നു.
ഉയർന്ന ജാതിയിൽ പെട്ടവരിൽ നിന്ന് പ്രശ്നങ്ങളുണ്ടാകുമോ എന്ന ഭയത്താൽ ചന്ദ്രശേഖറും കുടുംബവും പൊലീസിൽ പരാതി നൽകാൻ മടിച്ചിരുന്നു. സാമൂഹിക ക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ബാലചന്ദ്ര സംഘനൽ ആണ് പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ ചൊവ്വാഴ്ച്ച പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഗ്രാമത്തിൽ സാമൂഹിക വിവേചനങ്ങൾക്കെതിരേയും അതിന്റെ സ്വാധീനത്തിനെതിരെയും ഗ്രാമത്തിലെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി നിരവധി പൊതുയോഗങ്ങളാണ് നടക്കുന്നത്.
കൂടാതെ, ചേന്നദാസർ ഉൾപ്പെടെ ഗ്രാമത്തിലെ എല്ലാ സമുദായക്കാരും ഉൾപ്പെടുന്ന മഹാപൂജയും പൊലീസിന്റെ സാന്നിധ്യത്തിൽ നടന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.