നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • SHOCKING | ക്ലിനിക്കിൽ പരിശോധനയ്ക്ക് എത്തിയ യുവതിയെ രണ്ടു ഡോക്ടർമാർ ചേർന്ന് പീഡിപ്പിച്ചു

  SHOCKING | ക്ലിനിക്കിൽ പരിശോധനയ്ക്ക് എത്തിയ യുവതിയെ രണ്ടു ഡോക്ടർമാർ ചേർന്ന് പീഡിപ്പിച്ചു

  യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

  ഈ ചിത്രം റിപ്പോർട്ടിൽ ഉപയോഗിക്കരുത്

  ഈ ചിത്രം റിപ്പോർട്ടിൽ ഉപയോഗിക്കരുത്

  • News18
  • Last Updated :
  • Share this:
   മുസാഫർനഗർ (യുപി): പരിശോധനയ്ക്ക് എത്തിയ 25കാരിയായ യുവതിയെ രണ്ട് ക്ലിനിക്കിലെ രണ്ട് ഡോക്ടർമാർ ചേർന്ന് പീഡിപ്പിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു.

   സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഡോക്ടർമാർക്ക് എതിരെയും കേസ് രജിസ്റ്റർ ചെയ്തു. ക്ലിനിക്കിന്റെ ഉടമസ്ഥനായ ഡോക്ടർ അശോക് കുമാർ, മറ്റൊരു ഡോക്ടറായ അഖിൽ എന്നിവർക്ക് എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, പ്രതികൾ ഒളിവിലാണെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ എച്ച് എസ് സിംഗ് പറഞ്ഞു.

   You may also like:സോപ്പിട്ടോ; വല്ലാതെ പതപ്പിക്കരുത്; എം.​സി ജോ​സ​ഫൈ​നെ വിമർശിച്ച് കെ. മുരളീധരൻ MP [NEWS]തിരുവിഴാംകുന്നിൽ കാട്ടാന കൊല്ലപ്പെട്ട സംഭവം: പ്രതി റിമാൻഡിൽ [NEWS] ശ​ബ​രി​മ​ല ന​ട ജൂ​ണ്‍ 14 ന് തുറക്കും; ​ഒരേസ​മ​യം 50 പേ​ര്‍​ക്ക് ദ​ര്‍​ശ​നം [NEWS]

   യുവതിയുടെ കുടുംബമാണ് പരാതി നൽകിയത്. വെള്ളിയാഴ്ച അമ്മയ്ക്കും സഹോദരനും ഒപ്പമായിരുന്നു യുവതി ക്ലിനിക്കിൽ പരിശോധനയ്ക്ക് പോയത്. പരിശോധനയ്ക്കിടയിൽ രണ്ട് ഡോക്ടർമാരും ചേർന്ന് യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഈ സമയത്ത് കുടുംബാംഗങ്ങൾ പരിശോധനാമുറിയുടെ പുറത്ത് ആയിരുന്നു.

   ക്ലിനിക്കിൽ നിന്ന് ഇറങ്ങി വീട്ടിലെത്തിയതിനു ശേഷമാണ് യുവതി വീട്ടുകാരോട് സംഭവത്തെക്കുറിച്ച് പറഞ്ഞത്. തുടർന്ന്, യുവതിയുടെ കുടുംബാംഗങ്ങൾ ക്ലിനിക്കിലെത്തി പ്രതികളെ മർദ്ദിച്ചു. അതിനുശേഷം, രണ്ട് ഡോക്ടർമാർക്കും എതിരെ പരാതി നൽകുകയായിരുന്നു.

   യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

   Published by:Joys Joy
   First published:
   )}