• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest |ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്ത് വനിതാ എസ്.ഐ

Arrest |ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്ത് വനിതാ എസ്.ഐ

ഒഎന്‍ജിസിയില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധിപ്പേരില്‍ നിന്ന് റാണാ പണം തട്ടിയിരുന്നു.

 • Share this:
  നഗാവ്: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്ത് എഫ്.ഐ.ആറിട്ട് വനിതാ സബ് ഇന്‍സ്‌പെക്ടര്‍. അസമിലെ നഗാവ് ജില്ലയിലാണ് സംഭവം. തന്റെ പ്രതിശ്രുത വരനായ ആണ്‍സുഹൃത്ത് റാണാ പോഗാഗിനെയാണ് എസ്.ഐ ജുന്‍മണി റാബ പിടികൂടിയത്. ഒരു വര്‍ഷത്തോളമായി ഇരുവരും അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.

  അസമിലെ ഒഎന്‍ജിസിയില്‍ ജീവനക്കാരനാണെന്നാണ് റാണ സ്വയം പരിചയപ്പെടുത്തിയത്. ഒഎന്‍ജിസിയില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധിപ്പേരില്‍ നിന്ന് റാണാ പണം തട്ടിയിരുന്നു. റാണ തന്റെ രക്ഷിതാക്കളെ ഉള്‍പ്പെടെ വിവാഹ നിശ്ചയത്തിന് മുന്‍പ് ജുന്‍മണിക്ക് നേരിട്ട് പരിചയപ്പെടുത്തി നല്‍കിയിരുന്നു.

  ഇയാളുടെ പക്കല്‍ നിന്നും ഒഎന്‍ജിസിയുടെ പേരില്‍ നിര്‍മിച്ച വ്യാജ ഐഡന്റിറ്റി കാര്‍ഡ്, രണ്ട് ലാപ്ടോപ്പുകള്‍, 13 സീലുകള്‍, ഒന്‍പത് പാസ്ബുക്കുകള്‍, ചെക്ക്ബുക്ക്, രണ്ട് മൊബൈല്‍ ഫോണ്‍, ഒരു പെന്‍ഡ്രൈവ്, രണ്ട് വാക്കി ടോക്കികള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.

  റാണയെ പോലെ ഒരു തട്ടിപ്പുകാരനെക്കുറിച്ച് വിവരം നല്‍കിയ വ്യക്തിയോട് തനിക്ക് നന്ദിയുണ്ടെന്ന് ജുന്‍മണി പ്രതികരിച്ചു. റാണയുമായി ഒരു വര്‍ഷത്തിലധികമായി പ്രണയത്തിലായിരുന്നു. ജോലിയില്‍ മാറ്റം ലഭിച്ചുവെന്നും സില്‍ചാറിലേക്ക് പോകുകയാണെന്നും തന്നോട് പറഞ്ഞിരുന്നു. എന്നാല്‍ അവിടേക്ക് പോകാതിരുന്നതോടെ തനിക്ക് റാണയില്‍ സംശയങ്ങളുണ്ടായതെന്നും എസ്ഐ പറയുന്നു.

  വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയാണ് എഫ്.ഐ.ആര്‍ ഇട്ടത്. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

  Arrest | കാറിൽ സഞ്ചരിച്ച കുടുംബത്തെ ആക്രമിച്ച് കൊല്ലാൻ ശ്രമം; രണ്ടുപേർ പിടിയിൽ

  കൊല്ലം: കാറിൽ സഞ്ചരിച്ച കുടുംബത്തെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. പുനലൂർ മുസാവരിക്കുന്ന് സ്വദേശി അംജത്ത്‌ (43),പുനലൂർ കാഞ്ഞിരംവിള വീട്ടിൽ ജോൺ മകൻ റോബിൻ(32) എന്നിവരാണ് അറസ്റ്റിലായത്.

  മെയ് മൂന്നിന് രാത്രി 7.45 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുനലൂർ മാർക്കറ്റ് റോഡിൽ വച്ച് പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ പുനലൂർ സ്വദേശിയായ ഹാരിസ് ഓടിച്ചുകൊണ്ടുവന്ന കാറിൽ ഇടിക്കാൻ വന്നത് ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിൽ പ്രകോപിതരായ പ്രതികൾ ഹാരിസിനെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയും തടയാൻ ശ്രമിച്ച മാതാപിതാക്കളെയും ആക്രമിക്കുകയും ചെയ്തു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പിന്നീട് അവിടെ നിന്ന് കടന്നുകളയുകയായിരുന്നു.

  സംഭവത്തിൽ ഹാരിസും കുടുംബവും പൊലീസിൽ പരാതി നൽകിയതോടെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. റോബിൻ മുൻപും നിരവധി കേസുകളിൽ പ്രതിയാണ്. പുനലൂർ ഡി.വൈ.എസ്.പി ബി വിനോദിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുനലൂർ ഇൻസ്‌പെക്ടർ ബിനു വർഗീസിന്റെ നേതൃത്വത്തിൽ എസ്. ഐ ഹരീഷ്, എ. എസ് .ഐ അമീൻ സി.പി.ഒ മാരായ രഞ്ജിത്ത്, അജീഷ് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് പുനലൂർ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
  Published by:Sarath Mohanan
  First published: