• HOME
  • »
  • NEWS
  • »
  • crime
  • »
  • WOMAN SLAPPED THE REVENUE OFFICER AFTER HE WANTED SEXUAL CO OPERATION ISSUING CERTIFICATES

'ലൈംഗികമായി സഹകരിച്ചാൽ സർട്ടിഫിക്കറ്റ് നൽകാം'; റവന്യൂ ഉദ്യോഗസ്ഥന്‍റെ കരണത്തടിച്ച് യുവതിയുടെ പ്രതികരണം

സർക്കാർ ഗസ്റ്റ് ഹൌസിലേക്കു വിളിച്ചുവരുത്തിയ ശേഷം ലൈംഗികമായി സഹകരിക്കണമെന്ന് രണ്ടു ഉദ്യോഗസ്ഥർ യുവതിയോട് ആവശ്യപ്പെട്ടു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ഷിംല: ലൈംഗികമായി സഹകരിച്ചാൽ സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ റവന്യു ഉദ്യോഗസ്ഥന്‍റെ കരണത്തടിക്കുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു. ഹിമാചലിലെ സിറമൗര്‍ ജില്ലയിലാണ് സംഭവം. റെവന്യൂ ഉദ്യോഗസ്ഥന്‍റെ മുഖത്ത് യുവതി അടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പിഡ്ബ്ല്യുഡി റസ്റ്റ്ഹൗസില്‍ വച്ചായിരുന്നു യുവതി ഉദ്യോഗസ്ഥനെ കൈകാര്യം ചെയ്തത്.

    അതിനിടെ ഉദ്യോഗസ്ഥർ തന്നെ തല്ലിച്ചതച്ചുവെന്ന് ആരോപിച്ച് യുവതി പൊലീസിൽ പരാതി നൽകി. ശരീരത്തിൽ പരിക്കേറ്റ യുവതി മാധ്യമങ്ങളോട് ഇക്കാര്യം തുറന്നു പറഞ്ഞു. സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ലൈംഗികമായി സഹകരിക്കണമെന്ന് റവന്യൂ ഓഫീസറും അസിസ്റ്റന്റ് റവന്യൂ ഓഫീസറും ആവശ്യപ്പെട്ടിരുന്നതായി യുവതി പറയുന്നു. അസമയത്ത് ഫോണ്‍ വിളിച്ചും അശ്ലീല സന്ദേശങ്ങൾ അയച്ചും ഇവര്‍ ശല്യപ്പെടുത്തിയിരുന്നതായും യുവതി പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളില്‍ നമ്മള്‍ സുരക്ഷിതരല്ലെങ്കില്‍ പിന്നെ മറ്റിടങ്ങളില്‍ സുരക്ഷിതരാണെന്ന് നമുക്ക് എങ്ങനെ പറയാനാവുമെന്ന് യുവതി പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

    രണ്ടു ഉദ്യോഗസ്ഥരും പലപ്പോഴും വിളിച്ചു, ലൈംഗികമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു. സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞു വിളിച്ചു വരുത്തി മണിക്കൂറുകളോളം ഓഫീസുകളിൽ ഇരുത്താറുണ്ട്. ഓഫീസ് അടയ്ക്കുന്ന സമയം വരെ കാത്തിരിക്കാൻ പറയും. അതിനു ശേഷം പിന്നീടൊരു ദിവസം വരാൻ ആവശ്യപ്പെടും. ഇത് നിരന്തരം തുടർന്നതായും യുവതി പറയുന്നു.

    ഇതിനിടെയാണ് രണ്ടു ഉദ്യോഗസ്ഥരും ചേർന്ന് തന്നെ വ്യക്തിപരമായി കാണണമെന്ന് ആവശ്യപ്പെട്ട് വിളിച്ചുവരുത്തിയത്. സർക്കാർ ഗസ്റ്റ് ഹൌസിലേക്കാണ് വിളിച്ചുവരുത്തിയത്. അതിനുശേഷം അവരോടൊപ്പം കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ താൻ അതിന് തയ്യാറല്ലെന്ന് അറിയിച്ചതോടെ മണിക്കൂറുകളോളം ഓഫീസില്‍ ഇരുത്തിയതായും യുവതി ആരോപിക്കുന്നു.

    യുവതിയുടെ പരാതിയിൽ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. എന്നാൽ ആരോപണ വിധേയരെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും അവര്‍ക്കെതിരെ നടപടിയെടുത്തില്ലെന്നും യുവതി ആരോപിച്ചു. പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു. പ്രതികൾക്കെതിരെ ഏതറ്റം വരെയും താൻ പോകുമെന്നും യുവതി പറയുന്നു. എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

    ഇന്ന് ഉണ്ടായ ഞെട്ടിക്കുന്ന മറ്റൊരു സംഭവത്തിൽ ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി. തിരുവനന്തപുരത്താണ് സംഭവം. ആനാട് സ്വദേശി (36) അരുൺ ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ആയിരുന്നു സംഭവം.

    കൊല്ലപ്പെട്ട അരുണും ഭാര്യയായ അഞ്ജുവും വേർപിരിഞ്ഞു കഴിഞ്ഞു വരികയായിരുന്നു. പക്ഷേ, ഇവർ നിയമപരമായി വിവാഹം വേർപെടുത്തിയിരുന്നില്ല. എന്നാൽ, ഇതിനിടയിൽ അഞ്ജു ശ്രീജു എന്ന യുവാവുമായി പ്രണയത്തിലായി. ഇരുവരും ഒരുമിച്ച് താമസിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ, ഇതിനെ അരുൺ എതി‌ർക്കുകയായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.

    കഴിഞ്ഞദിവസം രാത്രി അരുണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് ശ്രീജുവും അഞ്ജുവും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

    ഷംസീറും നസീറും അതേ റോഡിൽ കണ്ടുമുട്ടി; പരസ്പരം വോട്ട് ചോദിച്ച് ഇരുവരും

    അതേസമയം, മറ്റൊരു സംഭവത്തിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടു പേരെ തിരുവനന്തപുരത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് നാലിന് ആയിരുന്നു അറസ്റ്റ്. ബീമാപള്ളി ഈസ്റ്റ് വേപ്പിൻമൂട് സ്വദേശി ബൈജു റ്റൈറ്റസ് (39), ചെറിയതുറ ഫിഷർമെൻ കോളനിയിൽ പൊട്ടൻ അനി എന്ന അനി (35) എന്നിവരെയാണ് വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ചത് കഴിഞ്ഞവർഷം നവംബറിൽ ആയിരുന്നു.
    Published by:Anuraj GR
    First published:
    )}