നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പൊതുസ്ഥലത്തുവെച്ച് കടന്നുപിടിച്ചയാളുടെ കരണത്തടിച്ച് യുവതി; പൊലീസിന് കൈമാറുന്നതുവരെ അക്രമിയെ തടഞ്ഞുവെച്ചു

  പൊതുസ്ഥലത്തുവെച്ച് കടന്നുപിടിച്ചയാളുടെ കരണത്തടിച്ച് യുവതി; പൊലീസിന് കൈമാറുന്നതുവരെ അക്രമിയെ തടഞ്ഞുവെച്ചു

  യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതോടെ അവർ ബഹളംവെച്ചു

  rape

  rape

  • Share this:
   കൊൽക്കത്ത: പൊതുസ്ഥലത്തുവെച്ച് ശരീരത്തിൽ കടന്നുപിടിക്കുകയും ബാഗ് തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തയാളുടെ കരണത്തടിച്ച് യുവതി. അസാമാന്യ ധൈര്യം പ്രകടിപ്പിച്ച യുവതി, അക്രമിയെ പിന്തുടർന്ന് കീഴടക്കി, പൊലീസിന് കൈമാറി.

   കൊൽക്കത്തയിൽ കഴിഞ്ഞ ദിവസം വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. സെക്ടർ 5ൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി വൈകിട്ടു വീട്ടിലേക്കു മടങ്ങുമ്പോഴാണ് വഴിവക്കിൽവെച്ച് യുവാവ് കടന്നുപിടിച്ചത്.

   യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതോടെ അവർ ബഹളംവെച്ചു. ഇതോടെ യുവതിയുടെ ബാഗ് തട്ടിപ്പറിക്കാനായി അക്രമിയുടെ ശ്രമം. അപ്രതീക്ഷിതമായ അതിക്രമത്തിൽ പകച്ചുപോകാതെ യുവതി അക്രമിയെ കൈകാര്യം ചെയ്യുകയായിരുന്നു. കരണത്തടിക്കുകയും തൊഴിക്കുകയും ചെയ്തു. ഇതോടെ അയാൾ ഓടിരക്ഷപെടാനായി ശ്രമം. യുവതി പിന്നാലെ ഓടി.
   You may also like:നാൽപ്പത് വർഷം കൊണ്ടുണ്ടായ മാറ്റം; മലയാളത്തിലെ ഈ നടനെ മനസ്സിലായോ [NEWS]കാണാതായ മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൃതദേഹം റോഡരികിൽ; സീനിയർ ഡോക്ടർ അറസ്റ്റിൽ [NEWS] Gmail Down| ജിമെയിൽ ഡൗണായി; മെയിലുകള്‍ അയക്കാനാവാതെ ഉപയോക്താക്കള്‍ [NEWS]
   ഇതോടെ ബഹളം കേട്ട് ഓടിക്കൂടിയ വഴിയോര കച്ചവടക്കാരുടെ സഹായത്തോടെ അക്രമിയെ യുവതി കണ്ടെത്തി തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് പൊലീസിനെ വിളിച്ചുവരുത്തി യുവാവിനെ കൈമാറി. പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
   Published by:Anuraj GR
   First published: