• HOME
  • »
  • NEWS
  • »
  • crime
  • »
  • KSRTC ബസിൽ ലൈംഗികാതിക്രമം: പരാതിയുമായി സാമൂഹികപ്രവർത്തകയായ യുവതി; ഡ്രൈവർക്കെതിരെയും പരാതി

KSRTC ബസിൽ ലൈംഗികാതിക്രമം: പരാതിയുമായി സാമൂഹികപ്രവർത്തകയായ യുവതി; ഡ്രൈവർക്കെതിരെയും പരാതി

തിരക്കേറിയ ബസിൽ തൊട്ടരികിൽ നിന്നയാൾ തന്നെ കടന്നു പിടിക്കുകയായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു

  • Share this:
    തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിൽവെച്ച് കടന്നുപിടിക്കാൻ ശ്രമിച്ചയാൾക്കെതിരെ പരാതിയുമായി സാമൂഹികപ്രവർത്തകയായ യുവതി പൊലീസിനെ സമീപിച്ചു. ബസില്‍ വച്ച്‌ ആക്രമിച്ച യാത്രക്കാരനും ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന് ആരോപിച്ച്‌ ബസ് ഡ്രൈവര്‍ക്കും എതിരെയുമാണ് പരാതി. തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിന്‍കരയിലേക്ക് പോകും വഴി കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

    തിരക്കേറിയ ബസിൽ തൊട്ടരികിൽ നിന്നയാൾ തന്നെ കടന്നു പിടിക്കുകയായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു. യുവതി ബഹളം വെച്ചപ്പോള്‍ അക്രമിയെ തടയാന്‍ കണ്ടക്ടര്‍ ശ്രമിച്ചെങ്കിലും, ഡ്രൈവര്‍ ബസിന്റെ വേഗം കുറച്ച്‌ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചെന്നും യുവതി ആരോപിക്കുന്നു. ബസിൽ നേരിട്ട ദുരനുഭവത്തെക്കുറിച്ച് യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

    ഇതുസംബന്ധിച്ച പരാതി കഴിഞ്ഞ ദിവസം രാത്രിയിൽ തന്നെ ബാലരാമപുരം പൊലീസിന് ഇ മെയിലായി യുവതി അയച്ചിരുന്നു. അതിന് പുറമെയാണ് ഇന്ന് നേരിട്ടെത്തി പരാതി നൽകിയത്. അക്രമിയെ രക്ഷപെടുത്തുന്നതിനായി ബസിന്‍റെ വേഗം കുറച്ച ഡ്രൈവര്‍ക്കെതിരെ കെഎസ്‌ആര്‍ടിസി മാനേജ്മെന്റിനും പരാതി നല്‍കുമെന്ന് യുവതി വ്യക്തമാക്കി.

    പെൺകുട്ടിയെ പീഡിപ്പിച്ചയാൾ കാമുകിയോടൊപ്പം രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പിടിയിൽ

    പത്തനംതിട്ട: പെൺകുട്ടിയെ പീഡിപ്പിച്ചശേഷം കാമുകിയുടെ ഹോസ്റ്റലിൽ ഒളിവിൽ കഴിയുകയും പിന്നീട് ബൈക്കിൽ രക്ഷപെടാൻ ശ്രമിക്കുകയും ചെയ്ത യുവാവ് പിടിയിൽ. കൊല്ലം അറയ്ക്കൽ ചന്ദ്രമംഗലത്ത് വീട്ടിൽ അനുലാൽ(25) എന്നയാളാണ് പിടിയിലായത്. എറണാകുളത്തുള്ള കാമുകിയ്ക്കൊപ്പം ബൈക്കിൽ തമിഴ്നാട്ടിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് അനുലാൽ പിടിയിലായത്. അടൂർ സ്വദേശിനിയായ പെൺകുട്ടിയെ ഫെബ്രുവരിയിലാണ് ഇയാൾ പീഡിപ്പിച്ചത്.

    സമൂഹമാധ്യമം വഴി പരിചയപ്പെട്ടാണ് ഇയാൾ പെൺകുട്ടിയുമായി അടുപ്പത്തിലായത്. ആലപ്പുഴ ബീച്ചിന് സമീപത്തെ ലോഡ്ജിൽവെച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. അടൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് മുന്നിൽവെച്ച് ബൈക്കിൽ കയറ്റിയാണ് അനുലാൽ പെൺകുട്ടിയെ ആലപ്പുഴയിലേക്ക് കൊണ്ടുപോയത്. പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി വീട്ടിൽ പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. ഇതോടെ പെൺകുട്ടിയും കുടുംബവും അടൂർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അനുലാൽ ഒളിവിൽ പോകുകയായിരുന്നു.

    തുടർന്ന് മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനുലാൽ എറണാകുളത്ത് ഉണ്ടെന്ന് മനസിലാക്കിയത്. അനുലാലിന്‍റെ നമ്പരിൽനിന്ന് സ്ഥിരമായി വിളിച്ചിരുന്ന കാമുകിയുടെ നമ്പർ മനസിലാക്കിയാണ് പൊലീസ് എറണാകുളത്ത് എത്തിയത്.

    Also Read- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; വ്യാജസിദ്ധന്‍ അറസ്റ്റില്‍

    കാമുകി താമസിച്ചിരുന്ന ഹോസ്റ്റലിൽ അനുലാൽ ഉണ്ടെന്ന് കണ്ടെത്തിയ പൊലീസ് സംഘം അവരെ പിടികൂടാനായി വെള്ളിയാഴ്ച രാത്രി അവിടെ എത്തി. എന്നാൽ പൊലീസിനെ വെട്ടിച്ച് അനുലാലും കാമുകിയും ബൈക്കിൽ കടന്നു. തുടർന്ന് ബൈക്കിനെ പിന്തുടർന്ന പൊലീസ് സംഘം ചാലക്കുടിക്കും അതിരപ്പിള്ളിക്കും സമീപം വെച്ച് അനുലാലിനെ പിടികൂടുകയായിരുന്നു. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

    നേരത്തെ കാപ്പ ചുമത്തി കൊല്ലം ജില്ലയിൽനിന്ന് ഇയാളെ നാടുകടത്തിയിരുന്നു. വീടുകയറി ആക്രമണം, സ്ത്രീകൾക്കെതിരായ അതിക്രമം, വധശ്രമം തുടങ്ങി എട്ടോളം കേസുകളിൽ പ്രതിയായിരുന്നു അനുലാൽ. അടൂർ സ.ഐ ടി.ഡി പ്രജീഷ്, എസ്ഐമാരായ എം മനീഷ്, ബിജു ജേക്കബ്, സിപിഒമാരായ സൂരജ്, രതീഷ്, റോബി ഐസക്, ശ്രീജിത്ത് എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് അതി സാഹസികമായി അനുലാലിനെ പിടികൂടിയത്.
    Published by:Anuraj GR
    First published: