• HOME
 • »
 • NEWS
 • »
 • crime
 • »
 • Murder | എട്ട് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി‌ കൊലപ്പെടുത്തി; 19കാരനും അമ്മയും അറസ്റ്റിൽ

Murder | എട്ട് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി‌ കൊലപ്പെടുത്തി; 19കാരനും അമ്മയും അറസ്റ്റിൽ

കഴിഞ്ഞ ദിവസം സമീപത്തുള്ള വനത്തില്‍ നിന്നാണ് താലിബിന്റെ മൃതദേഹം കണ്ടെത്തിയത്

Crime News

Crime News

 • Share this:
  ശ്രീനഗര്‍: എട്ട് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ (Murder) കേസില്‍ അമ്മയും 19 വയസ്സുള്ള മകനും പിടിയില്‍. ഷഹ്നാസ് ബീഗം അമിര്‍ എന്നിവരാണ്  അറസ്റ്റിലായത്. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലാണ് കൊലപാതകം നടന്നത്.

  മൂന്ന് ആഴ്ച മുന്‍പ്  അവൂര ഗ്രാമത്തിലെ താലിബ് ഹുസൈന്‍ (8) എന്ന കുട്ടിയെ കാണാതെയായിരുന്നു.കഴിഞ്ഞ ദിവസം സമീപത്തുള്ള വനത്തില്‍ നിന്നാണ് താലിബിന്റെ മൃതദേഹം കണ്ടെത്തിയത്.

  കുട്ടിയെ വന്യ മൃഗം  ആക്രമിച്ചതായിരിക്കും എന്നാണ് ആദ്യ ഘട്ടത്തില്‍ പോലീസ് കരുതിയത് എന്നാല്‍ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷഹ്നാസ് ബീഗത്തിലേക്കും മകന്‍ അമിര്‍ അഹ്മദും ചേര്‍ന്നാണ് കൊലനടത്തിയതായി പോലീസ് കണ്ടെത്തിയത്. കുട്ടിയുടെ അച്ഛനോടുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

  അതേ സമയം ഡൽഹിയിൽ വിവാഹം കഴിക്കണമെന്ന അഭ്യര്‍ത്ഥന നിരസിച്ചുതിന് കാമുകന്‍ 19കാരിയെ കുത്തിക്കൊന്നു (Murder) കഴിഞ്ഞ   ബുധനാഴ്ചയാണ് കൊലപാതകം നടന്നത്. സംഭവുമായി ബന്ധപ്പെട്ട് റംബീര്‍ സിങ് എന്നായാളെ പോലീസ്  (police)അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

  READ ALSO - Arrest |ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ചു; വിറ്റുകിട്ടിയ പണം മയക്കുമരുന്ന് സംഘത്തിന് കൈമാറി; രണ്ടുപേര്‍ പിടിയില്‍

  സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ കഴിഞ്ഞ ബുധനാഴ്ച വിവാഹം കഴിക്കണമെന്ന യുവാവിന്റെ അഭ്യര്‍ഥന യുവതി അംഗീകരിക്കാന്‍ തയ്യാറായില്ല തുടര്‍ന്നാണ് പ്രതി യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം  ഒഴിഞ്ഞ സ്ഥലത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

  യുവതിയെ  രക്തത്തില്‍ കുളിച്ച നിലയിലാണ് കണ്ടെത്തിയത്  തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

  READ ALSO - Arrest |സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതിയും സുഹൃത്തും പിടിയില്‍
   കേസുമായി ബന്ധപ്പെട്ട് യുവാവിനെ അറസ്റ്റ് ചെയ്തതായി ഔട്ടര്‍ നോര്‍ത്ത് അഡീഷണല്‍ ഡിസിപി സച്ചിന്‍ കുമാര്‍ സിംഗാള്‍ പറഞ്ഞു. യുവതിയുമായി പ്രണയത്തിലായിരുന്നു എന്നാല്‍ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും  നിഷേധിച്ചതിനെ തുടന്ന് നടന്ന വാക്ക് തര്‍ക്കത്തിനിടെയാണ്  കുത്തിയതെന്നണ് റംബീര്‍ സിങ് നൽകിയ മൊഴി.കുത്താന്‍ ഉപയോഗിച്ച കത്തി യുവാവിന്റെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
  ബസില്‍ യാത്രക്കാരിയെ ശല്യപ്പെടുത്തി; കുപ്രസിദ്ധ ഗുണ്ടാനേതാവ് പിടിയില്‍

  കോട്ടയം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് സൂര്യന്‍ എന്ന ശരത് രാജ് അറസ്റ്റില്‍ (Arrest). മാങ്ങാനം മന്ദിരം ആശുപത്രിക്ക് സമീപം ബസിനുള്ളില്‍ യാത്രക്കാരിയെ ശല്യപ്പെടുത്തിയതിനെതുടര്‍ന്ന് ബസ് ജീവനക്കാര്‍ പൊലീസില്‍ (Police) വിവരം അറിയിക്കുകയായിരുന്നു. കോട്ടയം ഷാന്‍ കൊലക്കേസ് പ്രതിയായ ഗുണ്ട കെഡി ജോമോന്റെ എതിര്‍ സംഘത്തിന്റെ നേതാവാണ് സൂര്യന്‍.

  സൂര്യന്റെ സംഘാംഗം എന്ന പേരിലാണ് ജോമോന്‍ പത്തൊമ്പതുകാരനായ ഷാനെ കൊന്നത്. ഈ സംഭവത്തിന് ശേഷം കോട്ടയം ഈസ്റ്റ് പൊലീസ് സൂര്യനെ ഏറെ തെരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

  കുറച്ച് നാളുകളായി തൃശ്ശൂര്‍ കേന്ദ്രീകരിച്ചായിരുന്നു സൂര്യന്റെ പ്രവര്‍ത്തനങ്ങള്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ വീണ്ടും കോട്ടയത്ത് എത്തിയത്. ഇയാളെ വിശദമായ ചോദ്യം ചെയ്ത ശേഷം നാളെ കോടതിയില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്യും. സൂര്യനൊപ്പം സംഘാംഗം അനക്‌സ് ഷിബുവും പൊലീസ് പിടിയിലായിട്ടുണ്ട്.

  Published by:Jayashankar AV
  First published: