നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഓൺലൈൻ ക്ലാസിൽ പറഞ്ഞത് തെറ്റായ ഉത്തരം; കൂർത്ത പെൻസിൽകൊണ്ട് 12കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് മാതാവ്

  ഓൺലൈൻ ക്ലാസിൽ പറഞ്ഞത് തെറ്റായ ഉത്തരം; കൂർത്ത പെൻസിൽകൊണ്ട് 12കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് മാതാവ്

  ആറാം ക്ലാസുകാരി ഓൺലൈൻ ക്ലാസിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു മാതാവിന്റെ ആക്രമണം.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മുംബൈ: ഓൺലൈൻ ക്ലാസിൽ ശ്രദ്ധിക്കാത്തതിന് മകളെ മാതാവ് ക്രൂരമായി ശിക്ഷിച്ചു. കൂർത്ത പെൻസിൽ ഉപയോഗിച്ചാണ് 35 കാരിയായ യുവതി 12 വയസുകാരിയെ കുത്തിയത്. ഓൺലൈൻ ക്ലാസിനിടെ ടീച്ചറുടെ ചോദ്യങ്ങൾക്ക് മകൾ ഉത്തരം പറയാത്തതാണ് മതാവിനെ പ്രകോപിപ്പിച്ചത്.

   ബുധനാഴ്ചയാണ് ദാരുണ സംഭവം നടന്നതെന്ന് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു. ആറാം ക്ലാസുകാരി ഓൺലൈൻ ക്ലാസിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു മാതാവിന്റെ ആക്രമണം. കുട്ടിയുടെ പിൻഭാഗത്ത് മാതാവ് ഒന്നിലേറെ തവണ കുത്തിപ്പരുക്കേൽപ്പിച്ചതായി പൊലീസ് പറയുന്നു. രണ്ടാമത്തെ മകളുടെ മുന്നിലായിരുന്നു അമ്മയുടെ ക്രൂരത.

   Also Read കൗമാരക്കാർക്ക് നഗ്ന സെൽഫികൾ അയച്ചുകൊടുത്ത അദ്ധ്യാപിക അറസ്റ്റിൽ


   ഇതേത്തുടർന്ന് പരിക്കേറ്റ കുട്ടിയുടെ അനുജത്തി ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ വീട്ടിലെത്തി മാതാവുമായി സംസാരിച്ചെങ്കിലും അവർ അനുനയത്തിന് തയാറായില്ലെന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് കുട്ടിയെ ഉപദ്വിച്ചതിന് ഇവർക്കെതിരെ കേസെടുത്തു. അതേസമയം യുവതിയെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.


   Published by:Aneesh Anirudhan
   First published:
   )}