ഹൈദരാബാദ്: ബുര്ഖയില് ഒളിപ്പിച്ച സ്വര്‍ണം കടത്താന്‍ ശ്രമിച്ച ദുബൈ വനിത പിടിയില്‍. ഇവരില്‍ നിന്ന് 18 ലക്ഷം രൂപ വില വരുന്ന 350 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. ഹൈദരാബദിലെ ഷംഷാബാദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഞായറാഴ്ചയാണ് സംഭവം.
ബുര്ഖയില് മുത്തുകളുടെ രൂപത്തില്‍ സ്വര്‍ണം കടത്താനാണ് ശ്രമിച്ചത്. തിരിച്ചറിയതിരിക്കാന്‍ റോഡിയം പൊതിഞ്ഞ നിലയിലായിരുന്നു മുത്തുകള്‍. ബുര്ഖയില് സ്വര്‍ണം തുന്നിച്ചേര്‍ത്ത നിലയിലായിരുന്നു. സംഭവത്തില്‍ യാത്രകാരിയ്ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
On 27.02.22,Hyderabad Customs booked a case of smuggling of gold valued Rs.18.18 lakh weighing 350.00 grams against a passenger who arrived from Dubai by Flight No.FZ-439. Pax concealed gold in beads form which were stitched to burqas.@cbic_india@cgstcushyd@PIBHyderabadpic.twitter.com/xlGSF2vUa4
Suspension | ലൈംഗിക പീഡനാരോപണം; സ്കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു
തൃശൂര്‍: സ്കൂള്‍ ഓഫ് ഡ്രാമയില്‍(School of Drama) വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന(sexual harassment) പരാതിയില്‍ അധ്യാപകനെ സസ്പെന്‍ഡ്(Suspended) ചെയ്തു. അസിസ്റ്റന്റ് പ്രൊഫസര്‍ എസ് സുനില്‍ കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
കാമ്പസില്‍ പ്രവേശിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം വര്‍ഷ നാടക ബിരുദ വിദ്യാര്‍ഥിനിയെ സുനില്‍ കുമാര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
സുനില്‍കുമാറിനെതിരെ വെസ്റ്റ് പൊലീസ് ബലാല്‍സംഗ കുറ്റം ചുമത്തി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തെങ്കിലും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. സുനില്‍ കുമാറിനെതിരെ ഗുരുതര ആരോപണമാണ് ഉയര്‍ന്നത്.
താല്‍ക്കാലിക അധ്യാപകന് രാജ വാര്യര്‍ പരാതിക്കാരിയായ കുട്ടിയെ അപമര്യാദയായി പെരുമാറിയിരുന്നു. തുടര്‍ന്ന് സ്കൂള്‍ ഓഫ് ഡ്രാമ ഗ്രീവന്‍സ് സെല്ലില്‍ പെണ്‍കുട്ടി പരാതി നല്കി. വിദ്യാര്‍ഥിനിയ്ക്ക് ധാര്‍മിക പിന്തുണയുമായെത്തിയ സുനില്‍കുമാര്‍ സൗഹൃദം മുതലെടുത്ത് പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.