നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Murdrer| കൊല്ലത്ത് മധ്യവയസ്‌ക്കയെ കഴുത്ത് ഞെരിച്ചു കൊന്നു; സഹോദരീഭർത്താവ് പോലീസ് പിടിയിൽ

  Murdrer| കൊല്ലത്ത് മധ്യവയസ്‌ക്കയെ കഴുത്ത് ഞെരിച്ചു കൊന്നു; സഹോദരീഭർത്താവ് പോലീസ് പിടിയിൽ

  പേരയം സ്വദേശി രാധിക(49) ആണ് കൊല്ലപ്പെട്ടത്.

  മരിച്ച രാധിക

  മരിച്ച രാധിക

  • Share this:
  കൊല്ലം: കൊല്ലം കുണ്ടറ പേരയത്ത് മധ്യവയസ്‌ക്കയെ കഴുത്ത് ഞെരിച്ചു കൊന്നു. പേരയം സ്വദേശി രാധിക(49) ആണ് കൊല്ലപ്പെട്ടത്. സഹോദരി ഭർത്താവ് പോലീസ് പിടിയിൽ.

  കൊല്ലപ്പെട്ട രാധിക ഭർത്താവുമായി ബന്ധം വേർപെടുത്തിയ ശേഷം മുളവനയിലെ സ്വന്തം വീട്ടിൽ സഹോദരിക്കും സഹോദരിയുടെ ഭർത്താവിനുമൊപ്പ താമസിച്ചിരുന്നത്.
  മുളവന സ്വദേശിയായ 30 വയസ്സുകാരനായ പ്രവീൺ എന്ന യുവാവുമായി ഇവർ അടുപ്പത്തിലായി. ഇതിനെ രാധികയുടെ സഹോദരി ചോദ്യം ചെയ്തതിനെ തുടർന്ന് പ്രവീൺ ഇവരെ ആക്രമിച്ചു.

  ഇതിനെതിരെ നൽകിയ പരാതിയിൽ പ്രവീണിനെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ്‌ ചെയ്തു. പ്രവീൺ പോലീസ് പിടിയിലാകുന്നതിന് മുൻപ് രാധികയുമായി പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തി. പ്രവീൺ റിമാൻഡിലായതോടെ തന്റെ വീട്ടിൽ നിന്നും ഇറങ്ങണമെന്ന് രാധിക സഹോദരിയോടും ഭർത്താവിനോടും ആവശ്യപ്പെട്ടിരുന്നു.

  ഇതിന്റെ വൈരാഗ്യത്തിൽ സഹോദരിയുടെ ഭർത്താവ് ശനിയാഴ്ച വൈകീട്ട് 6 മണിയോടെ രാധികയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലുകയായിരുന്നു. ഈ സമയം മറ്റാരും വീട്ടിൽ ഇല്ലായിരുന്നു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

  Crime | വിദ്യാർത്ഥികളായ ആൺകുട്ടികളെ അശ്‌ളീല കെണിയിൽ കുടുക്കുന്ന സംഘം പിടിയിൽ

  ആണ്‍കുട്ടികളായ വിദ്യാര്‍ത്ഥികളെ അശ്ലീലകെണിയില്‍  കുടുക്കുന്ന വന്‍ സംഘം തിരുവനന്തപുരം സിറ്റി സൈബർ പോലീസിന്റെ (Cyber Police) പിടിയില്‍. രാജ്സ്ഥാനില്‍ നിന്നാണ് അശ്ലീലകെണി (sleaze racket) സംഘം പിടിയിലായത്.

  അശോക് പട്ടിദാര്‍, നിലേഷ് പട്ടിദാര്‍, വല്ലഭ് പട്ടിലദാര്‍ എന്നിവരാണ് പ്രതികള്‍. എല്ലാവരും രാജസ്ഥാന്‍ സ്വദേശികളാണ്. രാജ്യവ്യാപകമായി ഇരകളെ കുടുക്കുന്ന സംഘമാണിത്. കേരളത്തില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ കെണിയിൽ കുടുങ്ങിയാതായി റിപ്പോർട്ടുണ്ട്.

  ഓണ്‍ലൈന്‍ ക്‌ളാസ്സിനിടെയാണ് നിരവധി വിദ്യാര്‍ത്ഥികളെ കെണിയില്‍ കുടുക്കിയത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് സംഘം ലക്ഷങ്ങള്‍ തട്ടിയെടുത്തു. പ്രതികളെ നാളെ കേരളത്തില്‍ എത്തിക്കും.

  Also read: 30 ലേറെ സ്ത്രീകളെ പറ്റിച്ച് കോടികള്‍ തട്ടി; മലയാളി വിവാഹ തട്ടിപ്പ് വീരന്‍ അറസ്റ്റില്‍

  വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ പറ്റിച്ച് കോടികള്‍ തട്ടിയ മലയാളി പിടിയില്‍. 30 ലേറെ സ്ത്രീകളെയാണ് ഇയാള്‍ പറ്റിച്ചത്. മുംബൈയില്‍ നിന്നാണ് പ്രതിയായ മാഹി സ്വദേശി പ്രജിത്തിനെ പിടികൂടിയത്. മാട്രിമോണി സൈറ്റുകളില്‍ നിന്നാണ് പ്രജിത് ഇരകളെ കണ്ടെത്തിയിരുന്നത്.

  തലശ്ശേരി സ്വദേശിനിയായ സ്ത്രീയുടെ പരാതിയില്‍ തുടങ്ങിയ അന്വേഷണമാണ് വമ്പന്‍ തട്ടിപ്പ് പുറത്ത് കൊണ്ട് വന്നത്. മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് പ്രതിയെ യുവതി പരിചയപ്പെടുന്നത്. സ്ത്രീയുമായി സൗഹൃദം സ്ഥാപിച്ച പ്രജിത് പാരീസില്‍ ഹോട്ടലുണ്ടെന്നും അത് വിറ്റ കോടിക്കണക്കിന് രൂപ റിസര്‍വ് ബാങ്കിന്റെ നിയമക്കുരുക്കില്‍ പെട്ടിരിക്കുകയാണെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

  പിന്നീട് യുവതിയുടെ പക്കല്‍ നിന്ന് 17 ലക്ഷത്തിലേറെ രൂപയാണ് കൈക്കലാക്കിയത്. പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് വിവരം മനസിലായത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രജിത്തിനെ തന്ത്രപരമായി വിളിച്ചുവരുത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
  Published by:Naveen
  First published:
  )}