• HOME
 • »
 • NEWS
 • »
 • crime
 • »
 • നാട്ടുകാർ നോക്കിനിൽക്കെ ദളിത് സ്ത്രീയെ നഗ്നയാക്കി മർദിച്ചു; ആക്രമണം നടത്തിയത് അമ്മയും മകനും

നാട്ടുകാർ നോക്കിനിൽക്കെ ദളിത് സ്ത്രീയെ നഗ്നയാക്കി മർദിച്ചു; ആക്രമണം നടത്തിയത് അമ്മയും മകനും

അമ്മയും മകനും ചേർന്ന് സ്ത്രീയുടെ വസ്ത്രം വലിച്ചുകീറുകയും തുടയിലും സ്വകാര്യ ഭാഗങ്ങളിലും മർദിക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ സ്ത്രീയുടെ രണ്ട് കൈവിരലുകൾക്കും പൊട്ടലുണ്ട്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ഉദയ്പൂർ: വാക്ക് തർക്കത്തെ തുടർന്ന് ദളിത് സ്ത്രീയെ നഗ്നയാക്കി ക്രൂരമായി മർദിച്ചു. രാജസ്ഥാനിലെ ഛിറ്റോർഗഡ് ജില്ലയിലാണ് സംഭവം. അമ്മയും മകനും ചേർന്നാണ് സ്ത്രീയെ പൊതുജനമധ്യത്തിൽ ആക്രമിച്ചത്. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു ക്രൂരമർദനം. സ്ത്രീക്കെതിരായ ആക്രമണം തടയാൻ കൂടി നിന്നവരാരും ശ്രമിച്ചില്ല എന്നതാണ് ഞെട്ടിക്കുന്നത്.

  മർദനമേറ്റ സ്ത്രീയും മർദിച്ച സ്ത്രീയും മകനും അയൽവാസികളാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപും ഇവർ തമ്മിൽ ചെറിയ വാക്ക് തർക്കമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് ക്രൂരമർനം അരങ്ങേറിയതെന്നാണ് വിവരം. ജനുവരി 28ന് ദളിത് സ്ത്രീ ഹാൻഡ് പമ്പിന് സമീപം നിന്ന് തുണി അലക്കുകയായിരുന്നു. ഈ സമയം പ്രതികള്‍ ബൈക്കിൽ സ്ഥലത്തെത്തി. അമ്മയും മകനും ചേർന്ന് സ്ത്രീയുടെ വസ്ത്രം വലിച്ചുകീറുകയും തുടയിലും സ്വകാര്യ ഭാഗങ്ങളിലും മർദിക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ സ്ത്രീയുടെ രണ്ട് കൈവിരലുകൾക്കും പൊട്ടലുണ്ട്.

  Also Read- അഞ്ച് വയസുകാരന്റെ വസ്ത്രമുരിഞ്ഞശേഷം സ്വയംഭോഗം; 5 കുട്ടികളുടെ പിതാവായ 58 കാരന് 10 വർഷം തടവ്

  ചന്ദി ഭായിയും മകൻ കിഷൻ തേലിയുമാണ് ദളിത് സ്ത്രീയെ മർദിച്ചത്. ചന്ദിഭായിയാണ് സ്ത്രീയെ വിവസ്ത്രയാക്കിയത്. പിന്നാലെ മകൻ കിഷൻ ബായി മോട്ടോർ സൈക്കിൾ ചെയിൻ കൊണ്ട് തലങ്ങും വിലങ്ങും മർദിക്കുകയായിരുന്നു. സഹായത്തിനായി സ്ത്രീ നിലവിളിച്ചെങ്കിലും നോക്കിനിന്നതല്ലാതെ ആരും രക്ഷയ്ക്ക് എത്തിയില്ല.

  സ്ത്രീ ആക്രമിക്കപ്പെടുമ്പോൾ അവരുടെ ഭർത്താവ് പാടത്ത് പണിയെടുക്കുകയായിരുന്നു. സംഭവം അറിഞ്ഞ് ഭർത്താവ് വന്ന് നോക്കുമ്പോൽ കൈയിൽ നിന്ന് ചോരവാർന്ന് അബോധാവസ്ഥയിലായിരുന്നു സ്ത്രീ. തുടർന്ന് അവരെ സമീപത്തെ ആശുപത്രിയിലേക്കും അവിടെ നിന്ന് ഛിറ്റോഗഡ് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. അന്നേ ദിവസം തന്നെ ഭർത്താവ് പൊലീസിൽ പരാതി നൽകി.

  Also Read- 80 വയസ്സുള്ള ഭാര്യയെ കൊന്ന് മൃതദേഹം കത്തിച്ചു; മഹാരാഷ്ട്രയിൽ 84 വയസ്സുള്ള ഭർത്താവ് അറസ്

  ഇരയായ സ്ത്രീയെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയപ്പോൾ വനിതാ കോൺസ്റ്റബിൾ ഉണ്ടായിരുന്നില്ലെന്ന് ഭർത്താവ് ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

  മറ്റൊരു സംഭവം-

  35കാരിയായ ദളിത് യുവതിയെ പ്രായപൂർത്തിയാകാത്ത അഞ്ചുപേർ ഉൾപ്പെടെ ആറുപേർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. യുപിയിലെ ബദൗൻ ജില്ലയിലാണ് സംഭവം. കുറ്റകൃത്യം ചെയ്യുക മാത്രമല്ല ഇതിന്റെ വീഡിയോ പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആറു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.15 ഉം 17ഉം വയസുള്ളവരാണ് കേസിലെ അഞ്ച് പ്രതികൾ. ഇവരെ ജുവനൈൽ കേന്ദ്രത്തിലേക്ക് മാറ്റി. മുതിർന്ന ആറാമനെ ജയിലിലേക്ക് മാറ്റി. ക്രൂരമായ ലൈംഗിക പീഡനത്തിന് പിന്നാലെ യുവതി വീട്ടിലെത്തി കുടുംബാംഗങ്ങളോട് നടന്ന കാര്യം വെളിപ്പെടുത്തിയിരുന്നു.

  ''ഇരയായ യുവതിയും പ്രായപൂർത്തിയാകാത്ത പ്രതികളും സമീപവാസികളും പരസ്പരം അറിയുന്നവരുമാണ്. ഒക്ടോബറിൽ യുവതിയെ പ്രതികൾ കൃഷിയിടത്തിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് മാറി മാറി പീഡിപ്പിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. സംഭവം പുറത്ത് പറഞ്ഞാല്‍ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും പ്രതികൾ ഭീഷണി മുഴക്കി.

  Also Read- തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി; 5 പേര്‍ അറസ്റ്റിൽ

  വീഡിയോ പ്രചരിപ്പിക്കുമെന്ന പേടിയിൽ മൗനം പാലിക്കുകയായിരുന്നു യുവതി. ബുധനാഴ്ച കേസിലെ 19 വയസുള്ള ആറാമൻ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇക്കാര്യം അറിഞ്ഞതോടെ യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് വ്യാഴാഴ്ച രാത്രി തന്നെ ആറു പേരെയും അറസ്റ്റ് ചെയ്തു. - ബദൗൻ അഡീഷണൽ റൂറൽ എസ് പി സിദ്ധാർത്ഥ് വർമ പറഞ്ഞു.
  Published by:Rajesh V
  First published: