മകൻ ഒളിച്ചോടിപ്പോയി വിവാഹം ചെയ്തു; അമ്മയെ വിവസ്ത്രയാക്കി തെരുവിൽ നടത്തിച്ച് വധുവിന്‍റെ ബന്ധുക്കൾ

സ്ത്രീകൾ ഉൾപ്പെടെ ഇരുപത് പേരെ പ്രതിയാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: November 20, 2020, 2:07 PM IST
മകൻ ഒളിച്ചോടിപ്പോയി വിവാഹം ചെയ്തു; അമ്മയെ വിവസ്ത്രയാക്കി തെരുവിൽ നടത്തിച്ച് വധുവിന്‍റെ ബന്ധുക്കൾ
പ്രതീകാത്മ ചിത്രം
  • Share this:
പട്ന: മകൻ ഒളിച്ചോടി പോയി വിവാഹം ചെയ്തതിന് പിന്നാലെ അമ്മയ്ക്ക് നേരെ വധുവിന്‍റെ വീട്ടുകാരുടെ അതിക്രമം. ബീഹാറിലെ ദർബംഗ സ്വദേശിയായ സ്ത്രീക്ക് നേരെയാണ് ക്രൂര അതിക്രമം അരങ്ങേറിയത്. ഇവരുടെ മകൻ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് കാമുകിയുമായി ഒളിച്ചോടിയിരുന്നു. ഇതിനു ശേഷം വിവാഹച്ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവിന്‍റെ വീട്ടിലെത്തി അക്രമം നടത്തിയത്.

Also Read-ബാലപീഡകനായ സർക്കാർ എഞ്ചിനിയറെ കുടുക്കാൻ സഹായിച്ചത് 'അജ്ഞാതൻ'; നിർണായക വിവരങ്ങൾ പുറത്തുവിട്ട് സിബിഐ

സംഘമായെത്തിയ ആളുകൾ സ്ത്രീയെ വീടിന് പുറത്തെത്തിച്ച് തല മൊട്ടയടിച്ച ശേഷം വിവസ്ത്രയാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു എന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഇവരെ ക്രൂരമായി മർദ്ദിച്ചുവെന്നും പ്രദേശവാസികൾ പറയുന്നുണ്ട്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്ത്രീയെ ഒരുകൂട്ടം ആളുകള്‍ വലിച്ചിഴച്ച് വീടിന് പുറത്തെത്തിച്ച ശേഷം തല മൊട്ടയടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

Also Read-എസ്.സി, എസ്ടി വിഭാഗങ്ങളിലുള്ളവർക്ക് മുടിവെട്ടി; 50,000 പിഴയും സാമൂഹിക ബഹിഷ്കരണവും നേരിട്ട് ബാർബർ

തല മൊട്ടയടിച്ച ശേഷം സ്ത്രീയെ നഗ്നയാക്കിയാണ് ഗ്രാമത്തിലൂടെ നടത്തിയതെന്നാണ് ഇവരുടെ ഭർത്താവും അയൽവാസികളും പറയുന്നത്. ഗ്രാമം വിട്ടു പോകാൻ ഇവരോട് ആവശ്യപ്പെട്ടുവെന്നും പറയുന്നുണ്ട്. എന്നാൽ സ്ത്രീയെ വിവസ്ത്രയാക്കിയാണ് നടത്തിച്ചതെന്ന ആരോപണങ്ങൾ നിഷേധിച്ച പൊലീസ്, ഇവരുടെ തലമുടി മുഴുവൻ വടിക്കപ്പെട്ടുവെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Also Read-Also Read-കാണാതായ 76 കുട്ടികളെ മൂന്നു മാസം കൊണ്ട് കണ്ടെത്തി; അറിയണം സീമ ധാക്കയെന്ന പൊലീസുകാരിയെ

അതിക്രമത്തിൽ അവശയായ സ്ത്രീയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്നെ വിവസ്ത്രയാക്കി നടത്തിച്ചു എന്ന് ഇവരും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സ്ത്രീകൾ ഉൾപ്പെടെ ഇരുപത് പേരെ പ്രതിയാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് എസ് പി ബാബു റാം അറിയിച്ചിരിക്കുന്നത്. മറ്റ് പ്രതികളും വൈകാതെ തന്നെ പിടിയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Published by: Asha Sulfiker
First published: November 20, 2020, 2:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading