ബലാത്സംഗകേസ് പ്രതിയിൽ നിന്ന് 35 ലക്ഷം രൂപ കൈക്കൂലി; വനിത സബ് ഇൻസ്പെക്ടർ അറസ്റ്റിൽ

അഹമ്മദാബാദിലെ ക്രോപ് സൊല്യൂഷൻ കമ്പനിയിലെ മാനേജിംഗ് ഡയറക്ടറാണ് ഷാ. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 376 അനുസരിച്ച് രണ്ട് വ്യത്യസ്ത് ബലാത്സംഗ കേസുകളാണ് ഷായ്ക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ഒരു കേസാണ് ശ്വേത അന്വേഷിച്ചിരുന്നത്.

News18 Malayalam | news18
Updated: July 5, 2020, 10:54 PM IST
ബലാത്സംഗകേസ് പ്രതിയിൽ നിന്ന് 35 ലക്ഷം രൂപ കൈക്കൂലി; വനിത സബ് ഇൻസ്പെക്ടർ അറസ്റ്റിൽ
അഹമ്മദാബാദ് വെസ്റ്റ് മഹിള പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ശ്വേത ജഡേജ
  • News18
  • Last Updated: July 5, 2020, 10:54 PM IST
  • Share this:
അഹമ്മദാബാദ്: ബലാത്സംഗക്കേസിൽ പ്രതിയിൽ നിന്ന് 35 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ വനിത പൊലീസ് സബ് ഇൻസ്പെക്ടർ അറസ്റ്റിൽ. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ബലാത്സംഗപ്രതിക്ക് എതിരെ കുറ്റം ചുമത്താതിരിക്കനാണ് കൈക്കൂലി വാങ്ങിയത്.

അഹമ്മദാബാദ് വെസ്റ്റ് മഹിള പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ശ്വേത ജഡേജയ്ക്ക് എതിരെയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ബലാത്സംഗകേസിലെ പ്രതിയിൽ നിന്ന് 35 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ആരോപിച്ചാണ് ശ്വേതയെ അറസ്റ്റ് ചെയ്തത്.

You may also like:തിരുവനന്തപുരത്ത് വന്‍ സ്വര്‍ണവേട്ട; കണ്ടെത്തിയത് യു.എ.ഇ.കോണ്‍സുലേറ്റ് വിലാസത്തിലെ പാഴ്‍സലിൽ‍ [NEWS]ആത്മനിർഭർ ഭാരത് വനിതാ കേന്ദ്രീകൃതമായിരിക്കും: സുനിത ദുഗൽ എംപി [NEWS] നാല് ദിവസത്തിനിടെ സംസ്ഥാനത്ത് 804 രോഗബാധിതർ; ഉറവിടം അറിയാത്ത രോഗികളും കൂടുന്നു‍ [NEWS]

എഫ് ഐ ആർ അനുസരിച്ച് അഹമ്മദാബാദിലെ ഒരു സ്വകാര്യ കമ്പനിയിലെ രണ്ട് വനിതാജീവനക്കാർ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ കെനാൽ ഷായ്ക്ക് എതിരെ ബലാത്സംഗ പരാതി നൽകിയിരുന്നു. എന്നാൽ, അന്വേഷണത്തിന് ഇടയിൽ ശ്വേത ജഡേജ പ്രതിയിൽ നിന്ന് 35 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. സാമൂഹിക വിരുദ്ധ പ്രവർത്തന നിയമം (PASA) അനുസരിച്ച് ഷായ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ വേണ്ടിയാണ് ഇത്രയും തുക കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഈ നിയമം അനുസരിച്ച് പൊലീസിന് പ്രതിയെ അയാളുടെ ജില്ലയ്ക്ക് പുറത്തുള്ള ജയിലിലേക്ക് അയയ്ക്കാൻ കഴിയും.

കെനാൽ ഷായുടെ സഹോദരൻ ഭാവേഷിൽ നിന്നാണ് ശ്വേത 35 ലക്ഷം ആവശ്യപ്പെട്ടത്. 2019ലാണ് ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തത്. കൈക്കൂലി ആവശ്യപ്പെട്ട് ശ്വേത ജഡേജ ഭാവേഷിനെ വിളിക്കുകയും ഇരുപക്ഷവും 20 ലക്ഷം രൂപയ്ക്ക് ഇരുവിഭാഗവും സമ്മതിക്കുകയും ചെയ്തു.

ക്രൈംബ്രാഞ്ച് തയ്യാറാക്കിയ എഫ്.ഐ.ആർ അനുസരിച്ച് ഇടനിലക്കാരൻ വഴി 20 ലക്ഷം രൂപയാണ് ശ്വേത സ്വീകരിച്ചത്. തുടർന്ന്, ബലാത്സംഗക്കേസിൽ 15 ലക്ഷം രൂപ അധികമായി ആവശ്യപ്പെടുകയും ചെയ്തു. ഫെബ്രുവരിയിൽ 20 ലക്ഷം സ്വീകരിച്ചതിനു ശേഷം ബാക്കിയുള്ള തുകയ്ക്കായി സമ്മർദ്ദം ചെലുത്തി. വെള്ളിയാഴ്ചയാണ് അഴിമതി നിരോധന നിയമപ്രകാരം ശ്വേതയെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ശനിയാഴ്ച സെഷൻസ് കോടതിയിൽ ഹാജരാക്കിയ ഇവരെ ഏഴു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അതേസമയം, കൈക്കൂലിയായി സ്വീകരിച്ച 20 ലക്ഷം രൂപ കണ്ടെത്തുകയെന്നുള്ളതാണ് അന്വേഷണസംഘത്തിന് മുന്നിലെ അടുത്ത കടമ്പ.

അഹമ്മദാബാദിലെ ക്രോപ് സൊല്യൂഷൻ കമ്പനിയിലെ മാനേജിംഗ് ഡയറക്ടറാണ് ഷാ. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 376 അനുസരിച്ച് രണ്ട് വ്യത്യസ്ത് ബലാത്സംഗ കേസുകളാണ് ഷായ്ക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ഒരു കേസാണ് ശ്വേത അന്വേഷിച്ചിരുന്നത്.
First published: July 5, 2020, 10:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading