• HOME
 • »
 • NEWS
 • »
 • crime
 • »
 • 'കാമുകനൊപ്പം ഒളിച്ചോടിയത് സ്വസ്ഥത തേടി'; ഭർത്താവ് നിരന്തരം ശകാരിക്കുന്നുവെന്ന് യുവതി

'കാമുകനൊപ്പം ഒളിച്ചോടിയത് സ്വസ്ഥത തേടി'; ഭർത്താവ് നിരന്തരം ശകാരിക്കുന്നുവെന്ന് യുവതി

ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​നു കോ​പ്പി​യെ​ടു​ത്തും മെ​യി​ല്‍ ചെ​യ്തും അ​ടു​പ്പം ശ​ക്ത​മാ​യി. ഈ അടുപ്പം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

representative image

representative image

 • Share this:
  കോട്ടയം: ദേവസ്വം ബോർഡ് ജീവനക്കാരനായ കാമുകനൊപ്പം ഒളിച്ചോടിയ വീ​ട്ട​മ്മ​ ര​ണ്ടാ​ഴ്ച​യ്ക്കു​ശേ​ഷം പോ​ലി​സ് സ്റ്റേഷനിൽ കീ​ഴ​ട​ങ്ങി.​ ഒമ്പതു വയസുള്ള മകനെയും ഭർത്താവിനെയും ഉപേക്ഷിച്ചാണ് വൈക്ക് സ്വദേശിനിയായ വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടിയത്. ഭർത്താവ് നിരന്തരം ശകാരിക്കുന്നുവെന്നും സ്വസ്ഥത തേടിയാണ് കാമുകനൊപ്പം പോയതെന്നും വീട്ടമ്മ പൊലീസിന് മൊഴി നൽകി.

  കഴിഞ്ഞ ദിവസം വീട്ടമ്മയും കാമുകനും പൊലീസ് സ്റ്റേഷനിലെത്തിയ വിവരം അറിഞ്ഞു ഭർത്താവും ബന്ധുക്കളും എത്തിയെങ്കിലും, അവരെ കാണാൻ വീട്ടമ്മ കൂട്ടാക്കിയില്ല. ഇതോടെ ഭാര്യയെ ഇ​നി കൂ​ടെ കൂ​ട്ടാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ലെ​ന്നും ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​നൊ​പ്പം പോ​ക​ട്ടെ​യെ​ന്ന നി​ല​പാ​ടി​ല്‍ ഭ​ര്‍​ത്താ​വ് എത്തി. ഇക്കാര്യം വ്യക്തമാക്കിയ ശേഷം യുവതിയുടെ ഭർത്താവ് സ്റ്റേഷനിൽ നിന്ന് പോകുകയും ചെയ്തു. ഇതോടെ ഒത്തുതീർപ്പ് ശ്രമങ്ങൾ പരാജയപ്പെട്ടു. പി​ന്നീ​ട് പോ​ലി​സ് ക​മി​താ​ക്ക​ളെ കോ​ട്ട​യ​ത്തെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. യുവതി പിതാവിനൊപ്പം പോകാൻ കോടതി നിർദേശിച്ചു. ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​ന്‍ ബ​ന്ധു​വി​നൊ​പ്പം മ​ട​ങ്ങി.

  ഭർത്താവിനെയും മകനെയും ഉപേക്ഷിച്ചു യുവതി കടന്നു കളഞ്ഞതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിൽ ദേവസ്വം ബോർഡ് ജീവനക്കാരനായ സുഹൃത്തിനൊപ്പമാണ് യുവതി പോയതെന്നു വ്യക്തമായിരുന്നു. എന്നാൽ ഇവരെ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. ഇവർ പോയ ഉടൻ ഇരുവരും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. ഇതാണ് അന്വേഷണം ദുഷ്കരമാക്കിയത്.

  You May Also Like- ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരി കസ്റ്റഡിയിൽ; നാടുവിട്ടത് ദുരൂഹത നീക്കാനുള്ള കൂട്ടായ്മയിലൂടെ പരിചയപ്പെട്ട യുവാവുമൊത്ത്

  എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഇ​വ​ര്‍ ബ​ന്ധ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​വ​രെ​യൊ​ക്കെ പോലീസ് നി​രീ​ക്ഷി​ച്ചിരുന്നു. ഇതോടെയാണ് ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​ന്‍ യു​വ​തി​യു​മാ​യി വൈ​ക്കം പോ​ലി​സ് സ്റ്റേ​ഷ​നി​ലെത്തിയത്.

  ​വൈ​ക്കം കോ​ട​തി​ക്കു സ​മീ​പ​ത്തെ ഡി ​ടി ​പി സെ​ന്‍റ​റി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​ന്‍ യുവതിയുമായി സൌഹൃദത്തിലായത്. ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​നു കോ​പ്പി​യെ​ടു​ത്തും മെ​യി​ല്‍ ചെ​യ്തും അ​ടു​പ്പം ശ​ക്ത​മാ​യി. ഈ അടുപ്പം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇതോടെ ഡി ടി പി സെന്‍ററിലെ ജോലി യുവതി മതിയാക്കുകയും ചെയ്തു. ഇതിനിടെ യുവതിയും ഭർത്താവും തമ്മിലുള്ള സ്വരചേർച്ചയില്ലായ്മ വളരുകയും ചെയ്തു.  ഇരുവരും തമ്മിൽ വാക്കുതർക്കം പതിവായി. കാമുകനുമൊത്തുള്ള അടുപ്പം യുവതി ശക്തമായി തുടർന്നു വരികയായിരുന്നു. ഇതിനിടെയാണ് ഭർത്താവിനെയും മകനെയും ഉപേക്ഷിച്ചു യുവതി ദേവസ്വം ജീവനക്കാരനൊപ്പം കടന്നു കളഞ്ഞത്.

  ഭര്‍ത്താവിനെയും മൂന്നു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഭർത്താവിന്‍റെ സുഹൃത്തിന്‍റെ പിതാവായ 52കാരനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിലായ സംഭവം അടുത്തിടെ വാർത്തയായിരുന്നു. ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽനിന്നാണ് 26കാരിയായ യുവതി അറസ്റ്റിലായത്. യുവതിയെ കാണാതായതിനെ തുടർന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 52കാരനൊപ്പം യുവതിയെ ഗുരുവായൂരിൽനിന്ന് കണ്ടെത്തുന്നത്. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.
  പന്തളം സ്വദേശിയാണ് യുവതി. ഒപ്പം പോയ 52കാരൻ ചങ്ങനാശേരി സ്വദേശിയും. ഭർത്താവിന്‍റെ പരാതിയിൽ പന്തളം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. 52കാരന്റെ വീട്ടുകാരും ചങ്ങനാശ്ശേരി പോലീസ്
  Published by:Anuraj GR
  First published: