തലസ്ഥാന നഗരിയിൽ അപകടപരമ്പരയുണ്ടാക്കിയ യുവതി കീഴടങ്ങി; കാറോടിച്ചത് അമ്മയെന്ന് യുവതി

കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷമാണ് കാര്‍ നഗരത്തില്‍ അപകടപരമ്പരയുണ്ടാക്കിയത്. കരമന മുതല്‍ വഴുതക്കാട് വരെ വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോകുകയായിരുന്നു

news18
Updated: June 23, 2019, 4:58 PM IST
തലസ്ഥാന നഗരിയിൽ അപകടപരമ്പരയുണ്ടാക്കിയ യുവതി കീഴടങ്ങി; കാറോടിച്ചത് അമ്മയെന്ന് യുവതി
car accident Thiruvananthapuram
  • News18
  • Last Updated: June 23, 2019, 4:58 PM IST
  • Share this:
തിരുവനന്തപുരം: അതീവ സുരക്ഷാമേഖലയിലൂടെ അപകടപരമ്പരയുണ്ടാക്കി കാറോടിച്ചതെന്ന് സംശയിക്കുന്ന യുവതി കീഴടങ്ങി. തിരുവനന്തപുരം സ്വദേശിനി ഷൈമ മോളാണ് കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. അതേസമയം അപകടമുണ്ടായപ്പോൾ കാറോടിച്ചത് അമ്മയാണെന്നായിരുന്നു യുവതി പൊലീസിന് നൽകിയ മൊഴി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണവും ചോദ്യം ചെയ്യലും ആവശ്യമുണ്ടെന്നാണ് പൊലീസിന്‍റെ വിശദീകരണം. യുവതിയുടെ അമ്മയെയും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷമാണ് കാര്‍ നഗരത്തില്‍ അപകടപരമ്പരയുണ്ടാക്കിയത്. കരമന മുതല്‍ വഴുതക്കാട് വരെ വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോകുകയായിരുന്നു. ഇതിനിടെ കാറിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ഗുരിതരമായി പരുക്കേല്‍ക്കുകയും ചെയ്തു. നെടുമങ്ങാട് സ്വദേശിയുടെ പേരിലുള്ള കാറോടിച്ചത് സ്ത്രീയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കരമനയില്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളെയാണ് ആദ്യം ഇടിച്ചുതെറിപ്പിച്ചത്. നിര്‍ത്താതെപോയ കാറിനെ നാട്ടുകാര്‍ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. ഇവര്‍ സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവര്‍ക്കും കാര്‍ കണ്ടെത്താനായില്ല. ഇതിനുശേഷമാണ് രണ്ടരയോടെ കാര്‍ വഴുതക്കാട് പോലീസ് കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ നിര്‍ത്തിയിരുന്ന പത്തിലധികം ബൈക്കുകളിലിടിച്ചത്. ഇതിനുശേഷം അതുവഴി കടന്നുപോകുകയായിരുന്ന ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. ഇടിയേറ്റ ഓട്ടോറിക്ഷ മൂന്നുതവണ കരണംമറിഞ്ഞു. ഡ്രൈവര്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍ കുടുങ്ങിപ്പോയി. നാട്ടുകാരാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.

നഗരത്തില്‍ റോന്തുചുറ്റുന്നത് നിരവധി പട്രോളിംഗ് സംഘങ്ങള്‍; പട്ടാപ്പകല്‍ അപകട പരമ്പരയുണ്ടാക്കിയ കാര്‍ തടയാനാകാതെ പൊലീസ്

നാട്ടുകാരെടുത്ത ചിത്രമുപയോഗിച്ചാണ് കാര്‍ തിരിച്ചറിഞ്ഞത്. കമ്മിഷണറേറ്റിനു മുന്നിലെ ക്യാമറാ ദൃശ്യങ്ങളും പരിശോധിച്ചു. കാറില്‍ രണ്ട് സ്ത്രീകളുണ്ടായിരുന്നുവെന്ന് കന്റോണ്‍മെന്റ് എസ്. ഐ. ടി. മഹേഷ് പറഞ്ഞു. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് കരുതുന്നതെന്ന് പൊലീസ് പറയുന്നത്. കമ്മിഷണറേറ്റിനു മുന്നില്‍ അപകടമുണ്ടാക്കിയശേഷം കാര്‍ വെള്ളയമ്പലം വഴി പേരൂര്‍ക്കട ഭാഗത്തേക്കാണ് പോയത്. എന്നാല്‍ അപ്പോഴും കാര്‍ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.

പൊലീസ് ആസ്ഥാനം ഉൾപ്പടെയുള്ള സുരക്ഷാമേഖലയിലൂടെ അപകടമുണ്ടാക്കി കടന്നുപോയ കാർ ആദ്യം കണ്ടെത്താനാകാതിരുന്നത് പൊലീസിന് നാണക്കേട് ഉണ്ടാക്കിയിരുന്നു. പൊലീസ് സ്ഥാപിച്ച ക്യാമറയിൽനിന്ന് ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കാറിനെക്കുറിച്ച് വ്യക്തത കുറവായിരുന്നു. ഒടുവിൽ നാട്ടുകാർ നൽകിയ മൊബൈൽ ഫോൺ ദൃശ്യങ്ങളിൽനിന്നാണ് കാറിനെക്കുറിച്ച് സൂചന ലഭിച്ചത്.
First published: June 23, 2019, 4:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading