'വിവാഹം കഴിച്ചില്ലെങ്കിൽ വാട്ടർ ടാങ്കിൽ ചാടി മരിക്കും'; കാമുകനെ ഭീഷണിപ്പെടുത്തി യുവതി

വിവാഹത്തിന് സമ്മതിക്കാതെ വാട്ടർ ടാങ്കിന് മുകളിൽനിന്ന് താഴെ ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു യുവതി.

News18 Malayalam | news18-malayalam
Updated: August 9, 2020, 8:17 PM IST
'വിവാഹം കഴിച്ചില്ലെങ്കിൽ വാട്ടർ ടാങ്കിൽ ചാടി മരിക്കും'; കാമുകനെ ഭീഷണിപ്പെടുത്തി യുവതി
News18 Malayalam
  • Share this:
ഹൈദരാബാദ്: വിവാഹം കഴിച്ചില്ലെങ്കിൽ വാട്ടർ ടാങ്കിൽ ചാടി മരിക്കുമെന്ന ഭീഷണിയുമായി യുവതി. ആന്ധ്രാപ്രദേശിലെ കരിംനഗർ ജില്ലയിലാണ് സംഭവം. യുവതിയെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും മണിക്കൂറുകളോളം വാട്ടർ ടാങ്കിന് മുകളിൽ തന്നെ തുടർന്നത് ആശങ്കയുളവാക്കി. താൻ മൂന്നു മാസം ഗർഭിണിയാണെന്നും കാമുകനായ സുരേഷ് വിവാഹം കഴിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം.

മനക്കോണ്ടൂർ മേഖലയിലെ ഖാദർ ഗൂഡെ സ്വദേശിയായ സുരേഷ് കഴിഞ്ഞ കുറച്ചു നാളുകളായി യുവതിയുമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ചതോടെയാണ് സുരേഷിന്‍റെ നാട്ടിലെത്തി യുവതി ആത്മഹത്യ ഭീഷണി മുഴക്കിയത്.

വിവാഹത്തിന് സമ്മതിക്കാതെ വാട്ടർ ടാങ്കിന് മുകളിൽനിന്ന് താഴെ ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു യുവതി. സ്ഥലത്ത് എത്തിയ നാട്ടുകാർ യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. വിവാഹ കാര്യത്തിൽ തീരുമാനം എടുക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം.
You may also like:Kerala Rain| കോട്ടയത്ത് കാർ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി [NEWS]അമിത് ഷാ കോവിഡ് നെഗറ്റീവായെന്ന് ബിജെപി എംപി മനോജ് തിവാരി; പുതിയ പരിശോധനയൊന്നും നടന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം [NEWS] Menstrual Leave | 'ആർത്തവ അവധി'യുമായി സൊമാറ്റോ; വനിതാ ജീവനക്കാർക്ക് ഒരു വർഷം പത്ത് അവധി [NEWS]
പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് യുവതിയെ താഴെയിറക്കിയത്. വഞ്ചനാക്കുറ്റത്തിന് സുരേഷിനെതിരെ പൊലീസ് കേസെടുത്തു. അതേസമയം യുവതി നേരത്തെ രണ്ടുതവണ വിവാഹം കഴിച്ചതാണെന്ന് പൊലീസ് പറയുന്നു.
Published by: Anuraj GR
First published: August 9, 2020, 8:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading