• HOME
  • »
  • NEWS
  • »
  • crime
  • »
  • Honey Trap | വീഡിയോ കോളിൽ നഗ്നനാകാൻ ആവശ്യപ്പെട്ടു; 'ഓൺലൈൻ ലൈംഗികപീഡനം' ആരോപിച്ചു യുവതി പണം തട്ടി

Honey Trap | വീഡിയോ കോളിൽ നഗ്നനാകാൻ ആവശ്യപ്പെട്ടു; 'ഓൺലൈൻ ലൈംഗികപീഡനം' ആരോപിച്ചു യുവതി പണം തട്ടി

യുവതി ആവശ്യപ്പെട്ടതുപ്രകാരം വീഡിയോ കോളിൽ യുവാവ് നഗ്നനായി. യുവതിയും നഗ്നയായിരുന്നു. എന്നാൽ യുവാവിന്‍റെ നഗ്നദൃശ്യങ്ങൾ യുവതി തന്ത്രപരമായി റെക്കോർഡ് ചെയ്തിരുന്നു

nude nudity

nude nudity

  • Last Updated :
  • Share this:
    ഗുരുഗ്രാം: വീഡിയോ കോളിൽ നഗ്നാകാൻ ആവശ്യപ്പെട്ട യുവതി പിന്നീട് ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയതായി പരാതി. 27കാരനാണ് ഹണി ട്രാപ്പ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഒരു ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവ് അടുത്തിടെയാണ് സോഷ്യൽമീഡിയ വഴി യുവതിയെ പരിചയപ്പെട്ടത്. യുവാവിനോട് വളരെ പെട്ടെന്ന് അടുപ്പം കാണിച്ച യുവതി, പ്രണയം നടിച്ച് തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

    യുവതി ആവശ്യപ്പെട്ടതുപ്രകാരം വീഡിയോ കോളിൽ യുവാവ് നഗ്നനായി. യുവതിയും നഗ്നയായിരുന്നു. എന്നാൽ യുവാവിന്‍റെ നഗ്നദൃശ്യങ്ങൾ യുവതി തന്ത്രപരമായി റെക്കോർഡ് ചെയ്തിരുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ കാട്ടി യുവതി പണം ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ യുവാവിനെതിരെ “ഓൺ‌ലൈൻ ബലാത്സംഗ” പരാതി ഫയൽ ചെയ്യുമെന്ന് പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ക്ലിപ്പ് പ്രചരിപ്പിക്കുമെന്നും അവർ പറഞ്ഞു.

    ഇതേത്തുടർന്ന് യുവതി ആവശ്യപ്പെട്ട 5000 രൂപ യുവാവ് നൽകി. എന്നാൽ വീണ്ടും പണം ആവശ്യപ്പെട്ടതോടെ യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. സെക്ടർ 39 പൊലീസ് സ്റ്റേഷനിലാണ് യുവാവ് പരാതി നൽകിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    “നഗ്നനായ വീഡിയോ കോൾ അവസാനിച്ചയുടൻ എനിക്ക് അപരിചിതമായ നമ്പരിൽനിന്ന് ഒരു കോളും വാട്ട്‌സ്ആപ്പ് വീഡിയോ സന്ദേശവും ലഭിച്ചു. വീഡിയോയിൽ എന്റെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്. ഞാൻ ഓൺലൈനിൽ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന് ഒരു അടിക്കുറിപ്പും ഉണ്ടായിരുന്നു, ”ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പരാതിക്കാരനെ ഉദ്ധരിച്ച് പറഞ്ഞു.

    ആദ്യം യുവതി ആവശ്യപ്പെട്ട 5000 രൂപ നൽകിയെങ്കിലും വീണ്ടും ഭീഷണി തുടർന്നു. പണം നൽകിയില്ലെങ്കിൽ നഗ്ന വീഡിയോ ദൃശ്യം പുറത്തുവിടുമെന്നായിരുന്നു ഭീഷണി. ഇതിനകം തന്നെ വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അത് നീക്കം ചെയ്യാൻ കൂടുതൽ പണം ആവശ്യമാണെന്നും അജ്ഞാത നമ്പരിൽനിന്നുള്ള സന്ദേശത്തിൽ യുവതി അവകാശപ്പെട്ടു. എന്നാൽ പണം നൽകാൻ തയ്യാറാകാതെ യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു.

    അന്വേഷണത്തിൽ യുവതി യുവാവിന് നൽകിയ വ്യാജ വിവരങ്ങളാണെന്നും ഹണി ട്രാപ്പ് തട്ടിപ്പിന് പിന്നിൽ  വൻ സംഘമുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. അന്വേഷണം തുടരുകയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. യുവാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ പീനൽ കോഡ്, ഇൻഫർമേഷൻ ആൻഡ് ടെക്നോളജി (ഐടി) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
    Published by:Anuraj GR
    First published: