നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • കൊലക്കേസ് പ്രതിയായ ഭർത്താവിനെ രക്ഷിക്കാൻ പൊലീസുകാരുടെ നേർക്ക് മുളകുപൊടി വിതറി; യുവതി പിടിയിൽ

    കൊലക്കേസ് പ്രതിയായ ഭർത്താവിനെ രക്ഷിക്കാൻ പൊലീസുകാരുടെ നേർക്ക് മുളകുപൊടി വിതറി; യുവതി പിടിയിൽ

    2019 ൽ രജിസ്റ്റർ ചെയ്ത കൊലക്കേസിൽ പ്രതിയാണ് ഷമീമിന്റെ ഭർത്താവ് വസീം

    • Share this:
      കൊലക്കേസ് പ്രതിയായ ഭർത്താവിനെ രക്ഷിക്കാൻ പൊലീസിന് നേരെ മുളകുപൊടിയെറിഞ്ഞ് യുവതി. തെലങ്കാനയിലെ അട്ടാപൂരിലാണ് സംഭവം. ഉത്തരാഖണ്ഡ‍ിൽ നിന്നും പ്രതിയെ തേടി തെലങ്കാനയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയാണ് യുവതി മുളകു പൊടി വിതറിയത്.

      സംഭവത്തിൽ ഷമീം പർവീൻ എന്ന സ്ത്രീയ്ക്കെതിരെ പൊലീസിന‍്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് കേസെടുത്തു. ബുധനാഴ്ച്ച ഷമീമിനെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു.

      ഉത്തരാഖണ്ഡിൽ 2019 ൽ രജിസ്റ്റർ ചെയ്ത കൊലക്കേസിൽ പ്രതിയാണ് ഷമീമിന്റെ ഭർത്താവ് വസീം. അന്നു മുതൽ ഇയാൾ ഒളിവിലാണ്. അടുത്തിടെയാണ് വസീം ഭാര്യയ്ക്കൊപ്പം ഹൈദരാബാദിലെ സുലൈമാൻ നഗറിൽ താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്.
      Also Read-Pocso | പോക്സോ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ; പെൺകുട്ടിയുടെ അമ്മയും പ്രതി

      തുടർന്ന് അന്വേഷണം നടത്തി വസീം താമസിക്കുന്ന സ്ഥലവും പൊലീസ് കണ്ടെത്തി. തുടർന്നാണ് വസീമിനെ അറസ്റ്റ് ചെയ്യാൻ ഉത്തരാഖണ്ഡ് ടാസ്ക് ഫോഴ്സ് വീട്ടിലെത്തിയത്. സംഘത്തിനൊപ്പം രാജേന്ദ്ര നഗർ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസ് കോൺസ്റ്റബിൾമാരും ഉണ്ടായിരുന്നു.

      Also Read-Shocking | വീട്ടുകാർ എതിർത്തു; ഓടുന്ന ബസിനുള്ളിൽ കമിതാക്കൾ വിഷംകഴിച്ചു

      പൊലീസ് വീട്ടിലെത്തിയ ഉടനെ ഷമീം മുളകുപൊടി പൊലീസിന് നേരെ വിതറുകയായിരുന്നു. പൊലീസ് ഉപദ്രവിക്കുന്നവെന്ന് ബഹളം വെച്ച് അയൽവാസികളേയും വിളിച്ചു കൂട്ടി. ഇതിനിടയിൽ വസീം വീട്ടിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
      Published by:Naseeba TC
      First published: