പട്ന: രഹസ്യബന്ധം ആരോപിച്ച് യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ബിഹാറിലെ റോഹ്ത്താസ് ജില്ലയിലാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘമാണ് ഒടുവില്‍ യുവതിയെ മോചിപ്പിച്ചത്.
സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ദീപക് റാം അടക്കമുള്ള അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കഴിഞ്ഞദിവസമാണ് ദീപക് റാം ഭാര്യയെ വീടിന് പുറത്തുള്ള വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചത്.
ഗ്രാമത്തിലെ മറ്റൊരു യുവാവുമായി ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന പരാതിയുമായി വെള്ളിയാഴ്ച ദീപക് റാം പോലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് പോലീസ് ദമ്പതിമാരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. എസ്.എച്ച്.ഒ. ഇരുവരെയും കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കി ഉപദേശിച്ച ശേഷം വീട്ടിലേക്ക് തിരികെ അയച്ചു. എന്നാല്‍ വീട്ടിലെത്തിയതിന് പിന്നാലെ ദീപക് റാം ഭാര്യയെ ആക്രമിക്കുകയായിരുന്നു.
ദീപക്കും പിതാവായ ശിവ്പുജന് റാമും ബന്ധുക്കളായ മറ്റുമൂന്നുപേരും ചേര്‍ന്നാണ് യുവതിയെ വൈദ്യുതത്തൂണില്‍ കെട്ടിയിട്ടത്. തുടര്‍ന്ന് വീണ്ടും മര്‍ദിക്കുകയായിരുന്നു.
കൊല്ലം: വൈദികപഠനത്തിനെത്തിയ വിദ്യാര്‍ഥികളെ പീഡനത്തിന് ഇരയാക്കിയ വൈദികന് 18 വര്‍ഷം കഠിനതടവ്. കൊട്ടാരക്കരയിലെ ഒരു പള്ളിയില്‍ വികാരിയായിരുന്ന ഫാ. തോമസ് പാറേക്കുളമാണ് നാലു വിദ്യാര്‍ഥികളെ പീഡിപ്പിച്ചത്. 2016-ലാണ് സംഭവം. അന്വേഷണവേളയില്‍ കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട പ്രതിയെ പിന്നീട് ചെന്നൈയില്‍നിന്ന് പിടികൂടുകയായിരുന്നു.
തിരുവനന്തപുരം ശിശുക്ഷേമസമിതിക്ക് ലഭിച്ച പരാതിയെത്തുടര്‍ന്ന് പുത്തൂര്‍ പോലീസ് ഇന്‍സ്പെക്ടറായിരുന്ന ഷൈനു തോമസാണ് അന്വേഷണം നടത്തിയത്. കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി (പോക്സോ) കെ.എന്‍.സുജിത്താണ് ശിക്ഷ വിധിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.