കൊടുങ്ങല്ലൂരില്‍ നടുറോഡില്‍ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ച വനിതാ വ്യാപാരി മരിച്ചു. എറിയാട് ബ്ലോക്കിന് കിഴക്കുവശം മാങ്ങാരപറമ്പിൽ റിന്‍സി നാസറാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. സ്കൂട്ടറിൽ മക്കളോടൊപ്പം വീട്ടിലേക്കു പോകുകയായിരുന്ന വീട്ടമ്മയെ ബൈക്കിടിച്ചു വീഴ്ത്തിയശേഷം വെട്ടിപ്പരുക്കേൽപിക്കുകയായിരുന്നു. തുണിക്കടയിലെ മുന്‍ ജീവനക്കാരനായ റിയാസാണ് റിന്‍സിയെ ആക്രമിച്ചത്.
റിന്‍സിയുടെ ശരീരത്തില്‍ 30 വേട്ടെറ്റ പാടുകളാണ് ഉള്ളത്. സംഭവത്തിന് ശേഷം പ്രതി റിയാസ് രക്ഷപ്പെടുകയായിരുന്നു. അപകടസമയം റിന്‍സിക്ക് ഒപ്പം ഉണ്ടായിരുന്ന കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആക്രമണത്തില്‍ റിന്‍സിയുടെ കൈവിരലുകള്‍ അറ്റ് പോയിരുന്നു. മുഖത്തും വേട്ടേറ്റിരുന്നു. അക്രമം കണ്ടു നടുങ്ങിയ റിന്‍സിയുടെ മക്കളുടെ കരച്ചിൽ കേട്ടാണു നാട്ടുകാർ സംഭവം അറിഞ്ഞത്.
കോട്ടയത്ത് ചെറുകിട കച്ചവടക്കാരിയെ പിന്തുടർന്ന് പീഡിപ്പിച്ചു; പ്രതി പിടിയിൽ
കോട്ടയത്ത് ചെറുകിട കച്ചവടം നടത്തുന്ന പാലാ സ്വദേശിനിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയില്‍. കോട്ടയം ഒളശ്ശ വേലംകുളം വീട്ടിൽ രാഹുൽ രാജീവാണ് പിടിയിലായത്. പാലാ എസ്എച്ച്ഒ കെ.പി തോംസന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് പാലാ പോലീസ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 7.15 മണിക്കാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
കോട്ടയത്ത് ചെറുകിട കച്ചവടം ചെയ്യുന്ന പാലാ സ്വദേശിനിയായ വീട്ടമ്മയാണ് ലൈംഗിക പീഡനത്തിന് ഇരയായത്.ബിസിനസ് ആവശ്യത്തിനായി വീട്ടമ്മയുടെ അടുക്കലെത്തിയ പ്രതി ഗൂഗിൾപേ ചെയ്യാനെന്ന വ്യാജേന വീട്ടമ്മയുടെ ഫോൺ നമ്പർ കരസ്ഥമാക്കി. തുടർന്ന് ഫോൺ വിളിച്ച് വീട്ടമ്മയുടെ കുടുംബ സാഹചര്യവും താമസസ്ഥലവും മറ്റും മനസ്സിലാക്കിയ പ്രതി ചൊവ്വാഴ്ച വൈകിട്ട് വീട്ടമ്മ അറിയാതെ, വീട്ടമ്മ കയറിയ അതേ ബസിൽ പിന്തുടരുകയായിരുന്നു. വീട്ടമ്മ ഇറങ്ങേണ്ട ബസ് സ്റ്റോപ്പിന് മുമ്പിറങ്ങിയ പ്രതി ജംഗ്ഷനിൽ ഉണ്ടായിരുന്ന ഓട്ടോയിൽ ബസ്സിനെ പിന്തുടർന്ന് എത്തി.
ബസിറങ്ങി ഇടവഴിയിലൂടെ വീട്ടിലേക്ക് പോയ വീട്ടമ്മയെ,ഓട്ടോയിൽ നിന്നും ഇറങ്ങി പിന്തുടർന്ന് എത്തിയ പ്രതി അടുത്തുള്ള റബ്ബർ തോട്ടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോവുകയായിരുന്നു.
പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ പലതവണ വീട്ടമ്മ ശ്രമിച്ചതായി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ബഹളം വെച്ച് കയ്യിലിരുന്ന ഫോണിൽ നിന്നും ഭർത്താവിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ ഫോൺ പ്രതി ബലമായി പിടിച്ചുവാങ്ങി. ഈ സമയം അവിടെനിന്നും ഓടി രക്ഷപ്പെട്ട് റോഡിൽ എത്തിയ വീട്ടമ്മയെ ആ സമയം അവിടെ എത്തിയ ബൈക്ക് യാത്രക്കാരാണ് രക്ഷപ്പെടുത്തിയത്.
വീട്ടമ്മയിൽ നിന്നും വിവരങ്ങൾ മനസ്സിലാക്കിയ ബൈക്കിലെത്തിയ യുവാക്കൾ പ്രതിയെ റബർ തോട്ടത്തിൽ തെരഞ്ഞെങ്കിലും പ്രതി അവിടെനിന്നും ഓടി രക്ഷപ്പെട്ടിരുന്നു. സംഭവമറിഞ്ഞ് വീട്ടമ്മയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു.
സംഭവസ്ഥലത്തുനിന്നും ഒരു കിലോമീറ്ററോളം ഓടി മറ്റൊരു റോഡിൽ എത്തിയ പ്രതി റോഡിലൂടെ വന്ന ഒരു ഓട്ടോയിൽ കയറി അയർക്കുന്നത്തെത്തി. അവിടെ ബാറിൽ കയറി മദ്യപിച്ച പ്രതി, വീട്ടമ്മയുടെ ഫോണിന്റെ ലൊക്കേഷൻ മനസ്സിലാക്കി പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഫോൺ ഓഫ് ചെയ്തു. തന്റെ ഭാര്യ ഗർഭിണിയാണെന്നും ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ആണ് എന്നും പറഞ്ഞ് ബാറിൽ ഉണ്ടായിരുന്ന യുവാക്കളുടെ ബൈക്കിൽ കോട്ടയം മെഡിക്കൽകോളേജ് പരിസരത്തെത്തി രക്ഷപ്പെട്ടു. അവിടെനിന്നും നടന്ന് പ്രതി വെളുപ്പിന് വീട്ടിലെത്തുകയായിരുന്നുവെന്നും പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.