നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

  ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

  കത്തി കാട്ടി ഭീഷണിപ്പെടുത്തിയ സംഘം യുവതിയെ വലിച്ചിഴച്ചു റോഡിന് സമീപത്തെ പൊന്തക്കാട്ടിൽ എത്തിച്ചു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഓരോരുത്തരായാണ് യുവതിയുടെ പീഡിപ്പിച്ചത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ആഗ്ര: ഭര്‍ത്താവിനൊപ്പം യാത്രചെയ്തിരുന്ന യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ ആഗ്രയ്ക്കു സമീപമാണ് ബൈക്കിലെത്തിയ മൂവര്‍സംഘം ഭർത്താവിനൊപ്പമെത്തിയ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. യുവതിയുടെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സംഘം ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇതിനു ശേഷം അക്രമികള്‍ ദമ്പതികളുടെ കൈയിലുണ്ടായിരുന്ന സ്വര്‍ണവും പണവും പിടിച്ചുപറിക്കുകയും ചെയ്തു.

   ഇക്കഴിഞ്ഞ മാർച്ച 29 തിങ്കളാഴ്ച രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായതെന്ന് ആഗ്ര പൊലീസ് പറഞ്ഞു. ഇരുചക്ര വാഹനത്തില്‍ വരികയായിരുന്ന യുവാവിനെയും ഭാര്യയെയും ബൈക്കിലെത്തിയ സംഘം തടഞ്ഞു നിർത്തി. കത്തി കാട്ടി ഭീഷണിപ്പെടുത്തിയ സംഘം യുവതിയെ വലിച്ചിഴച്ചു റോഡിന് സമീപത്തെ പൊന്തക്കാട്ടിൽ എത്തിച്ചു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഓരോരുത്തരായാണ് യുവതിയുടെ പീഡിപ്പിച്ചത്.

   ഈ സമയം അത്രയും യുവതിയുടെ ഭർത്താവിനെ കത്തി കഴുത്തിൽ വെച്ച് തടഞ്ഞു വെക്കുകയായിരുന്നു. അതിനിടെ യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യം സംഘത്തിലുണ്ടായിരുന്നവർ മാറി മാറി മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. ദമ്പതികളുടെ കൈവശം ഉണ്ടായിരുന്ന പതിനായിരം രൂപയും സ്വര്‍ണാഭരണങ്ങളും സംഘം കവര്‍ന്നതായും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

   You May Also Like- ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരി കസ്റ്റഡിയിൽ; നാടുവിട്ടത് ദുരൂഹത നീക്കാനുള്ള കൂട്ടായ്മയിലൂടെ പരിചയപ്പെട്ട യുവാവുമൊത്ത്

   സ്വർണവും പണവും തട്ടിയെടുത്ത ശേഷം സംഘം യുവതിയുടെ ഭർത്താവിനെ മർദ്ദിക്കുകയും ചെയ്തു. വിവരം പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്ന് യുവതിയെയും ഭർത്താവിനെയും സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷം സംഘം ബൈക്കിൽ കയറി അവിടെനിന്ന് കടന്നു കളയുകയായിരുന്നു. ആൾ തിരക്ക് കുറഞ്ഞ ഭാഗത്തു വെച്ചാണ് സംഭവം നടന്നത്.

   സംഭവത്തെ കുറിച്ച് ആഗ്ര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം ഡോഗ് സ്ക്വാഡിന്റെയും വിരലടയാളവിദഗ്ധരുടെയും സാന്നിധ്യത്തില്‍ തെളിവുകള്‍ ശേഖരിച്ചു. കൂട്ടബലാല്‍സംഘം മോഷണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇവർക്കായി സംസ്ഥാന അതിർത്തികളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിനു ശേഷം പ്രതികൾ ഡൽഹിയിലേക്കു കടന്നതായും പൊലീസ് സംശയിക്കുന്നുണ്ട്.

   സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടതിനു ശേഷം പ്രണയം നടിച്ച്‌ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിലായി. കാസര്‍കോട് ബദ്രടുക്കം പുത്തൂര്‍ രാജീവ് കോളനിയിലെ ടി. എ ഫായിസ് (26) കാസര്‍കോട് ബദിയടുക്ക കമ്പറിലെ പാലത്തൊട്ടി ഹൗസില്‍ അബ്ദുള്‍ മന്നാന്‍ (25) എന്നിവരാണ് കണ്ണൂർ കൂത്തിപറമ്പ് പൊലീസിന്‍റെ കസ്റ്റഡിയിലായത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

   കൂത്തുപറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍. സുനില്‍കുമാര്‍, എ എസ്‌ ഐ അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിജിത്, സുധി എന്നിവരടങ്ങിയ സംഘമാണ് തന്ത്രപരമായി പ്രതികളെ പിടികൂടിയത്.
   Published by:Anuraj GR
   First published:
   )}