• HOME
 • »
 • NEWS
 • »
 • crime
 • »
 • WOMAN TRIED TO COMMIT SUICIDE AFTER RAPED BY UNCLE 1

അമ്മാവൻ ലൈംഗികമായി പീഡിപ്പിച്ച യുവതി നദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആദ്യത്തെ പീഡന ദൃശ്യം മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും അത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി അമ്മാവൻ പല തവണ പീഡിപ്പിച്ചതായും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  അലഹാബാദ്: അമ്മാവൻ ലൈംഗികമായി പീഡിപ്പിച്ച യുവതി നദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉത്തർപ്രദേശിൽ മിർസാപുർ ജില്ലയിലാണ് സംഭവം. ട്രാഫിക് പൊലീസ് കോൺസ്റ്റബിളായ അമ്മാവൻ നിരന്തരം പീഡിപ്പിച്ച യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് യുവതി ഗംഗാ നദിയിൽ ചാടിയത്. സമീപവാസികളും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് യുവതിയെ രക്ഷിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഈസ്റ്റ്) പ്രമോദ് കുമാർ പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

  മിർസാപൂർ സ്വദേശിനിയാണ് യുവതി. ട്രാഫിക് ഹെഡ് കോൺസ്റ്റബിളായ അമ്മാവൻ 2019 ജനുവരിയിൽ കുംഭമേളയിൽ പങ്കെടുക്കാൻ യുവതിയെയും കുടുംബത്തെയും അലഹാബാദിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് യുവതിയുമായി ഹോട്ടലിൽ എത്തിയ അമ്മാവൻ ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകിയ ശേഷമാണ് ആദ്യം പീഡിപ്പിച്ചത്.

  പീഡന ദൃശ്യം മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും അത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി അമ്മാവൻ പല തവണ പീഡിപ്പിച്ചതായും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അലഹബാദിലും കാൺപൂരിലും വെച്ച് അമ്മാവൻ തന്നെ പലതവണ തന്നെ ബലാത്സംഗം ചെയ്തതായി യുവതി ആരോപിക്കുന്നു. യുവതി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഗർഭം അലസിപ്പിക്കാൻ അമ്മാവൻ ഗുളിക നൽകിയെന്നും യുവതിയുടെ പരാതിയുണ്ടെന്ന് ഡിസിപി പറഞ്ഞു.

  ഞായറാഴ്ച പ്രതിയും മകനും ചേർന്ന് യുവതിയെ കാൺപൂരിലെ ചകേരി പ്രദേശത്തെ ഒരു മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. യുവതി എതിർത്തതോടെ, ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. അവിടെ നിന്ന് കുതറിമാറി ഓടിയ യുവതി, പോലീസ് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിക്കുകയും അതിനു ശേഷം നദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയുമായിരുന്നു. സമീപവാസികളാണ് യുവതിയെ രക്ഷപെടുത്തിയത്.

  Also Read- 'ലൈംഗിക ബന്ധം വാട്സാപ്പ് സ്റ്റാറ്റസ്'; ജന്മദിനം ആഘോഷിച്ച വനിതാ പൊലീസും ഓഫീസറും ജയിലിലായത് ഇങ്ങനെ

  യുവതിയുടെ പരാതിയിൽ ട്രാഫിക് പോലീസ് കോൺസ്റ്റബിളിനും മകനുമെതിരെ ഐപിസിയുടെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും രണ്ടുപേരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഡിസിപി പറഞ്ഞു. യുവതിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തി. കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്യുമെന്ന് ഡിസിപി (ട്രാഫിക്) ബിബിജിടിഎസ് മൂർത്തി മാധ്യമങ്ങളോട് പറഞ്ഞു. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതായും പൊലീസ് പറഞ്ഞു.

  ഭാര്യവീട്ടിലേക്ക് വന്ന യുവാവിന് നേരെ അതിക്രമം; രണ്ടുപേർ അറസ്റ്റിൽ

  കോഴിക്കോട്: ഭാര്യവീട്ടിലേക്ക് വന്ന യുവാവിന് നേരെ അതിക്രമം ഉണ്ടായ സംഭവത്തിൽ രണ്ടുപേരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. കൊടിയത്തൂര്‍ സ്വദേശികളായ ഇന്‍ഷാ ഉണ്ണിപ്പോക്കു, റുജീഷ് എന്നിവരാണ് അറസ്റ്റിലായത്. മുക്കം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസ്സെടുത്തിരിക്കുന്നത്. പന്നിക്കോട് കാരാളി പറമ്പ് സ്വദേശി ആര്യം പറമ്പത്ത് ഷൗക്കത്ത് എന്നയാൾക്കാണ് ലഹരിമാഫിയയുടെ ആക്രമണത്തിൽ പരിക്കേറ്റത്. 'അസമയത്ത്​' എവിടെ പോകുന്നുവെന്ന്​ ചോദിച്ചായിരുന്നു സദാചാര അക്രമമെന്ന്​ ഷൗക്കത്ത്​ പറയുന്നു.

  ശനിയാഴ്ച രാത്രിയാണ് ഭാര്യവീട്ടിലേക്ക് പോകുകയായിരുന്ന ഷൗക്കത്തിനെ ഇവര്‍ മര്‍ദ്ദിച്ചത്. സദാചാര ഗുണ്ടായിസമെന്ന് കാണിച്ച്‌ ഷൗക്കത്ത് മുക്കം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസിൽ പ്രതിയായ അജ്മല്‍ ഒളിവിലാണ്. പ്രദേശത്ത് ഗുണ്ടാ- ലഹരി മാഫിയ സജീവമെന്ന് നേരത്തെ നിരവധി പരാതികളുണ്ടായിരുന്നു.

  ഭാര്യവീട്ടിലുള്ള മക്കൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുമായി പോവുകയായിരുന്നുവെന്ന്​ ഷൗക്കത്ത് പറഞ്ഞു. ഈ സമയം പിൻതുടർന്നെത്തിയ രണ്ട്​ അംഗ സംഘം തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുകയായിരുന്നു. രാത്രി സമയം എവിടേക്ക് പോവുന്നു എന്നും നീ കഴിച്ചതിനേക്കാൾ കൂടുതൽ ലഹരി തങ്ങൾ കഴിച്ചിട്ടുണ്ടന്നും പറഞ്ഞ സംഘം തന്നെ അവിഹിത ബന്ധക്കാരനും ലഹരി ഉപയോഗിക്കുന്നവനുമായി ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്നും ഷൗക്കത്ത് പറഞ്ഞു.

  വാഹനത്തിൽ നിന്നും അടിച്ച് നിലത്തിട്ട സംഘം കഴുത്തിന് കുത്തിപ്പിടിച്ച് മർദിക്കുകയായിരുന്നുവെന്നും മൊബൈൽ ഫോൺ എടുത്തെറിഞ്ഞതായും ഷൗക്കത്ത് പരാതിപ്പെട്ടു. അക്രമത്തിൽ പരിക്കേറ്റ ഷൗക്കത്ത് വണ്ടി ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കാൽനടയായി ഭാര്യവീട്ടിലെത്തിയ ശേഷം വാഹനമെടുക്കാനായി വീട്ടുകാർക്കൊപ്പം തിരിച്ചെത്തിയപ്പോൾ വീണ്ടും മർദ്ദിക്കാൻ ശ്രമിച്ചതായും ഷൗക്കത്ത് പറയുന്നു. ഈ സമയത്ത് സംഘത്തിൽ ഒരാൾ കൂടി ഉണ്ടായിരുന്നതായും ഷൗക്കത്ത് പറഞ്ഞു. പരിക്കേറ്റ ഷൗക്കത്ത് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ ഷൗക്കത്ത് പൊലീസിൽ പരാതി നൽകി.
  Published by:Anuraj GR
  First published:
  )}