• HOME
 • »
 • NEWS
 • »
 • crime
 • »
 • സ്ത്രീത്വത്തെ അപമാനിച്ചു; പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ വനിതാ വൈസ് പ്രസിഡന്‍റ് പൊലീസിൽ പരാതി നല്‍കി

സ്ത്രീത്വത്തെ അപമാനിച്ചു; പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ വനിതാ വൈസ് പ്രസിഡന്‍റ് പൊലീസിൽ പരാതി നല്‍കി

പേ​ര​യം ഗ്രാമ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര​ക്കെ​തി​രെയാണ് കോ​ണ്‍​ഗ്ര​സി​ലെ​ത​ന്നെ വൈ​സ് പ്ര​സി​ഡന്റ് സോ​ഫി​യ ഐ​സ​ക്കാ​ണ് കൊ​ല്ലം റൂ​റ​ല്‍ എ​സ് പി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.

 • Last Updated :
 • Share this:
  കൊല്ലം (Kollam) കു​ണ്ട​റ (Kundara) പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​നെ​തി​രെ വ​നി​താ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്റ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പേ​ര​യം ഗ്രാമ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര​ക്കെ​തി​രെയാണ് കോ​ണ്‍​ഗ്ര​സി​ലെ​ത​ന്നെ വൈ​സ് പ്ര​സി​ഡന്റ് സോ​ഫി​യ ഐ​സ​ക്കാ​ണ് കൊ​ല്ലം റൂ​റ​ല്‍ എ​സ് പി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി​യി​ല്‍ കു​ണ്ട​റ സ്റ്റേഷൻ ഹൗ​സ് ഓ​ഫി​സ​ര്‍ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

  ഡി​സം​ബ​ര്‍ ആ​റി​ന് ഓ​ഫി​സ് സ​മ​യ​ത്തി​നു​ശേ​ഷ​വും ഓ​ഫി​സ് തു​റ​ന്ന് കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട സോ​ഫി​യ ഐ​സ​ക് ചെ​ന്ന​പ്പോ​ള്‍ അ​സ​ഭ്യം പ​റ​യു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്​​തെ​ന്നാ​ണ് പ​രാ​തി. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച അ​നീ​ഷ് പ​ട​പ്പ​ക്ക​ര​യെ ഉ​ട​ന്‍ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്ന് സിപി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജെ. ​ഷാ​ഫി ആ​വ​ശ്യ​പ്പെ​ട്ടു.

  മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി ഉൾപ്പെടെ നാലുപേർ പിടിയിൽ

  കൊല്ലം (Kollam) ഓച്ചിറ (Oachira) കരുനാഗപ്പള്ളി (Karunagapally)അഴീക്കൽ ഭാഗത്ത് ഷാഡോ സംഘം നടത്തിയ റെയ്ഡിൽ ക്ലാപ്പന സ്വദേശി യുവതി ഉൾപ്പെടെ നാലുപേർ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി (MDMA) പിടിയിൽ. പ്രതികൾ മയക്കുമരുന്ന് കടത്താനുപയോഗിച്ച ഫോർഡ് ഫിഗോ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രയാർ തെക്ക് ക്ലാപ്പനയിൽ താമസിക്കുന്ന അശ്വനികൃഷ്ണ (22) മലപ്പുറം ജില്ലക്കാരായ ഉച്ചാരക്കടവ് സ്വദേശി രജിത് എ കെ (26) അങ്ങാടിപ്പുറം ഗവൺമെന്റ് പോളിടെക്‌നികിന് സമീപം താമസിക്കുന്ന നിഷാദ് (27), മലപ്പുറം സ്വദേശി സൽമാൻ മുഹമ്മദ്‌ (27) എന്നിവരാണ് അറസ്റ്റിലായത്.

  Also Read- Arrest| തൃശൂരിൽ ബംഗാളി യുവാവിനെ കൊന്നത് ഭാര്യാ കാമുകൻ; ഭാര്യ നൽകിയ പരാതിയിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന കൊലപാതകം

  ബെംഗളൂരുവിൽ പഠിക്കുന്ന അശ്വനികൃഷ്ണ മയക്കുമരുന്ന് ഉപയോഗം ശീലമാക്കുകയും നാട്ടിലെത്തുമ്പോൾ ലഹരിമരുന്ന് പലർക്കും എത്തിച്ച് കൊടുക്കാറുമുണ്ടായിരുന്നു. ബീച്ചുകൾ, ഹാർബറുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ എക്‌സൈസ് ഷാഡോ സംഘം നിരീക്ഷണം ശക്തമാക്കിയതോടെയാണ് അഴീക്കൽ പുതിയ പാലത്തിന് സമീപം വച്ച് സംശയകരമായ തരത്തിൽ യുവതിയെ കാണാനിടയാകുകയും പ്രതികൾ പിടിയിലാവുകയും ചെയ്തത്.

  Also Read- Murder | പോത്തൻകോട് കൊന്ന് കാൽ വെട്ടിയെറിഞ്ഞ കേസിലെ പ്രതി ഒട്ടകം രാജേഷ് പോലീസ് പിടിയിൽ

  കഴിഞ്ഞ ദിവസം രാത്രിയിൽ മലപ്പുറത്തുള്ള ആൺ സുഹൃത്തുക്കളെയും കാമുകനെയും ലഹരി പാർട്ടിക്കായി യുവതി വിളിച്ചു വരുത്തുകയായിരുന്നു. അഴീക്കൽ ബീച്ചിന് സമീപമുള്ള പാലത്തിന്റെ താഴെ ഭാഗത്ത് വെച്ചാണ് ഇവർ പിടിയിലായത്.
  Published by:Rajesh V
  First published: