• HOME
  • »
  • NEWS
  • »
  • crime
  • »
  • മദ്യകുപ്പി നോക്കിയെടുത്ത് കൊടുത്തില്ല; യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്

മദ്യകുപ്പി നോക്കിയെടുത്ത് കൊടുത്തില്ല; യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്

ഭര്‍ത്താവ്‌ യുവതിയെ തല ഭിത്തിയില്‍ പിടിച്ച് ഇടിക്കുകയും തറയിലിട്ട് ചവിട്ടുകയും ചെയ്തു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കൊല്ലം: മദ്യകുപ്പി നോക്കിയെടുത്ത് കൊടുക്കാതെ ഇരുന്നതിന് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ് (Woman attacked by husband). കൊട്ടാരക്കര (Kottarakara) പുലമണില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പരാതിയെ തുടര്‍ന്ന് പോലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു.

    പുലമണ്‍ ഈയംകുന്നില്‍ വാടകയ്ക്ക് താമസിക്കുന്ന ഗീത എന്ന സ്ത്രീയാണ് ഭര്‍ത്താവായ ബിജു നായരുടെ മര്‍ദ്ദനത്തിന് ഇരയായത്. മദ്യക്കുപ്പി നോക്കിയെടുത്ത് കൊടുക്കാത്തതിനായിരുന്നു ഇന്നലെ രാത്രിയിലെ മര്‍ദ്ദനമെന്ന് ഗീത പറഞ്ഞു. തല ഭിത്തിയില്‍ പിടിച്ച് ഇടിക്കുകയും തറയിലിട്ട് ചവിട്ടുകയും ചെയ്തു.

    വെട്ടുകത്തിയെടുത്ത് ഭര്‍ത്താവ വെട്ടാന്‍ ശ്രമിച്ചപ്പോള്‍ വീടിന്റെ പിന്‍വാതില്‍ തുറന്ന് ഓടി രക്ഷപ്പെട്ട ഗീത രാത്രിയില്‍ നഗരസഭാ കൗണ്‍സിലറായ പവിജാപത്മന്റെ വീട്ടിലാണ് അഭയം തേടിയത്.

    ബാങ്കുദ്യോഗസ്ഥനായ ഭര്‍ത്താവ് കഴിഞ്ഞ അഞ്ച് വര്‍ഷമായി സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്ന് ഗീത പൊലിസിന് മൊഴി നല്‍കി. എന്നാല്‍, സംഭവമറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്താന്‍ വൈകിയെന്ന് ആരോപണമുയര്‍ന്നിരുന്നു.

    പൊലീസെത്തിയിട്ടും മര്‍ദ്ദനമേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യറാകാഞ്ഞതിനെ തുടര്‍ന്ന് നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

    കള്ളുഷാപ്പിൽ തർക്കത്തിനിടെ യുവാവ് മധ്യവയസ്കനെ സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തി കൊലപ്പെടുത്തി

    തൃശൂർ: കള്ള് ഷാപ്പിൽ (Toddy Shop) മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ (dispute) മധ്യവയസ്കൻ കുത്തേറ്റ് മരിച്ചു. വരടിയം മൂര്‍ക്കനാട് വീട്ടിൽ അയ്യപ്പന്‍ (60) (Ayyappan) ആണ് മരിച്ചത്. വരടിയം ചെറുശാല വീട്ടില്‍ സുരേഷ് (കുട്ടൻ-43) (Suresh) ആണ് കൊല നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

    വെള്ളിയാഴ്ച രാത്രി എട്ടോടെ വരടിയം കള്ള് ഷാപ്പിലായിരുന്നു സംഭവം. ഇരുവരും ഷാപ്പിൽ ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നതായിരുന്നു. ഇതിനിടയിൽ സുരേഷ് വാങ്ങിവെച്ച കള്ള് അയ്യപ്പൻ എടുത്ത് കുടിച്ചതാണ് തർക്കത്തിനിടയാക്കിയത്. ഇരുവരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയിലുമെത്തി.

    ഷാപ്പിലുണ്ടായിരുന്നവർ ഇരുവരെയും പിടിച്ചു മാറ്റാൻ ശ്രമിച്ചുവെങ്കിലും സുരേഷ് കയ്യിലുണ്ടായിരുന്ന സ്‌ക്രൂഡ്രൈവര്‍ കൊണ്ട് അയ്യപ്പനെ കുത്തുകയായിരുന്നു. നെഞ്ചിലും വയറിലും കുത്തേറ്റ അയ്യപ്പനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പെയിന്റിങ് തൊഴിലാളിയാണ് സുരേഷ്. കുത്താനുപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു.
    Published by:Karthika M
    First published: