ന്യൂഡല്‍ഹി: ആണ്‍കുട്ടിയെ പ്രസവിച്ചില്ല എന്ന കാരണം പറഞ്ഞ് അമ്മയെ ചുട്ടുകൊന്ന അച്ഛനെതിരേ രണ്ട് പെണ്‍മക്കള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അച്ഛനെ ജീവപര്യന്ത്യം ശിക്ഷിച്ച് കോടതി. ബുലന്ദ്ശര്‍ കോടതിയാണ് 48 കാരനായ യു.പി സ്വദേശി മനോജ് ബന്‍സാലിനെ ശിക്ഷിച്ചത്.
ഇയാളുടെ മക്കളായ തന്യ (18),ലതിക ബന്‍സാല്‍ (20) എന്നീ പെണ്‍കുട്ടികളാണ് കോടതിയില്‍ മൊഴി നല്‍കിയത്. 2016-ജൂണ്‍ 14 ന് ആയിരിന്നു കേസിനാസ്പദമായ സംഭവം. ആണ്‍കുട്ടിയെ പ്രസവിച്ചില്ല എന്ന പേരില്‍ രണ്ട് പെണ്‍മക്കളെ മൂറിയിലടച്ച് അച്ഛനും ബന്ധുക്കളും ചേര്‍ന്ന് അമ്മയെ ചുട്ടുകൊല്ലുകയായിരുന്നുവെന്ന് ഇവര്‍ കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്.
Also Read- പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗീകാതിക്രമം നടത്തിയ മുപ്പതുകാരി പിടിയില്‍
''അയാള്‍ ഒരു പിശാചിനെപ്പോലെയാണ് അമ്മയോട് പെരുമാറിയിരുന്നെത്. 2000 ല്‍ ആണ് അച്ഛന്‍ മനോജ് ബന്‍സാല്‍ ഇവരുടെ അമ്മ അനു ബന്‍സാലിനെ വിവാഹം കഴിച്ചത്. പിന്നീട് അമ്മ പല തവണ ഗര്‍ഭിണി ആയെങ്കിലും ലിംഗനിര്‍ണയം നടത്തി ആണ്‍കുട്ടിയല്ലാത്തതിനാല്‍ അഞ്ചു തവണ നിര്‍ബന്ധപൂര്‍വം ഗര്‍ഭിഛിദ്രം നടത്തിച്ചു. തങ്ങളുടെ കണ്‍മുന്നിലിട്ടാണ് അമ്മയെ ചുട്ടുകൊന്നത്.തുടർച്ചയായ പീഢനമായിരുന്നു അവര്‍ നേരിട്ടതെന്ന് കുട്ടികള്‍ കോടതിയിൽ പറഞ്ഞു.
പിണങ്ങിക്കഴിഞ്ഞ ഭാര്യയുടെ സ്കൂട്ടർ പെട്രോൾ ഒഴിച്ച് കത്തിച്ചു; ഭർത്താവ് അറസ്റ്റിൽ
കൊല്ലം: പിണങ്ങിക്കഴിഞ്ഞ ഭാര്യയുടെ വാഹനം പെട്രോൾ ഒഴിച്ച് കത്തിച്ച ഭർത്താവ് അറസ്റ്റില്‍. കൊല്ലം കുലശേഖരപുരം ആദിനാട് സ്വദേശി രാജേഷ് ആണ് അറസ്റ്റിലായത്. അഴീക്കൽ സ്വദേശിനിയായ യുവതിയും രാജേഷും തമ്മിൽ ഒന്നരവർഷമായി അകന്നുകഴിയുകയാണ്.
സംഭവത്തില്‍ ഭാര്യയുടെ സ്കൂട്ടറും വീടിന്റെ ഒരു ഭാഗവും കത്തിനശിച്ചു. ഭര്‍ത്താവിന്റെ ശല്യം കാരണം യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയായിരുന്നു ഭാര്യയുടെ വാഹനം കത്തിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.
പുലർച്ചെ ഒരു മണിയോടെ ഭാര്യയുടെ വീട്ടിലെത്തിയ സ്കൂട്ടർ രാജേഷ് പൊട്രോൾ തീവെക്കുകയായിരുന്നു. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. മുന്‍പും ഇയാളില്‍ നിന്ന് പലതവണ ഭീഷണി നേരിട്ടതായി യുവതി പൊലീസിനോട് പറഞ്ഞു.
ഓച്ചിറ പൊലീസ് ഇന്‍സ്‌പെക്ടര്‍ എ നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Murder case, Uttar Pradesh