കാലടി: ചാരായം വാറ്റുന്നതിനിടെ സ്ത്രീ എക്സൈസ് പിടിയിൽ. മലയാറ്റൂർ ഇല്ലിത്തോട് തോട്ടപ്പിള്ളി വീട്ടിൽ സുനിതയാണ് എക്സൈസ് പിടിയിലായത്. വീടിന്റെ അടുക്കളയിൽ ചാരായം വാറ്റുന്നതിനിടെയാണ് ഇവരെ എക്സൈസ് സംഘം പിടികൂടിയത്.
അഞ്ച് ലിറ്റർ ചാരായം, 150 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തു. എക്സൈസ് ഇൻസ്പെക്ടർ രാം പ്രസാദിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.