• HOME
 • »
 • NEWS
 • »
 • crime
 • »
 • Found Dead | ഹോട്ടല്‍ മുറിയില്‍ യുവതി മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്നയാള്‍ ഒളിവില്‍; ദുരൂഹത

Found Dead | ഹോട്ടല്‍ മുറിയില്‍ യുവതി മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്നയാള്‍ ഒളിവില്‍; ദുരൂഹത

ഗായത്രിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

 • Share this:
  തിരുവനന്തപുരം: തമ്പനൂരില്‍ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി(Found Dead). കാട്ടാക്കട സ്വദേശിനി ഗായത്രിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗായത്രിക്കൊപ്പം മുറിയെടുത്ത പ്രവീണ്‍ എന്നയാളെ കാണാനില്ല. ഇയാളാണ് മരണവിവരം ഹോട്ടലില്‍ വിളിച്ചറിയിച്ചത്.

  വൈകിട്ടോടെ പ്രവീണ്‍ മുറിയില്‍ നിന്ന് പുറത്ത് പോയിരുന്നു. മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. അതേസമയം ഗായത്രിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഗായത്രിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

  Also Read-Theft| മോഷണ ശ്രമത്തിനിടെ അറസ്റ്റ്; പോലീസിന്റെ ചോദ്യം ചെയ്യലിൽ തെളിഞ്ഞത് എട്ടു കേസുകൾ

  Vlogger Death | വ്ലോഗറുടെ മരണം; ലഹരിമരുന്നുമായി അറസ്റ്റിലായ യുവാവിനെ ചോദ്യം ചെയ്യും

  കൊച്ചി: വ്ലോഗറായ യുവതിയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ലഹരി മാഫിയയുടെ പങ്ക് അന്വേഷിക്കാനൊരുങ്ങി പൊലീസ്. പൊലീസ് ഇൻക്വസ്റ്റ് നടക്കവേ വ്ലോഗറുടെ വീട്ടില്‍ നിന്നും ലഹരിമരുന്നുമായി അറസ്റ്റിലായ യുവാവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യും. വ്ലോഗറായ യുവതിയുടെയും ഒപ്പം താമസിച്ചിരുന്ന യുവാവിന്റെയും (സിദ്ധാർഥ്) ഫോണുകള്‍ ശാസ്ത്രീയ പരിധോധനയ്ക്ക് വിധേയമാക്കു൦.

  കഴിഞ്ഞ ദിവസമാണ് കണ്ണൂർ സ്വദേശിനിയും മോഡലും യൂട്യൂബ് വ്‌ലോഗറുമായ നേഹയെ കൊച്ചി പോണേക്കരയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് മുറികളുണ്ടായിരുന്ന അപ്പാർട്മെന്റിൽ, ഒരു മുറിയിൽ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

  Also Read-നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

  കുറച്ചുകാലമായി ഭര്‍ത്താവില്‍ നിന്ന് അകന്നു കഴിയുകയായിരുന്ന നേഹ ആറു മാസം മുന്‍പാണു കൊച്ചിയില്‍ എത്തിയത്. ജോലി അന്വേഷിച്ച് വന്ന നേഹ അതിനിടെ മറ്റൊരു യുവാവുമായി അടുപ്പത്തിലായി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് യുവാവ് നേഹയ്ക്കൊപ്പം താമസിച്ചുവന്നത്. നേഹ മരിക്കുന്ന ദിവസം ഈ യുവാവ് കാസർകോടായിരുന്നു. ഇരുവരുടെയും സുഹൃത്തായ മുഹമ്മദ് സനൂജിനെ നേഹയ്‌ക്കൊപ്പം നിർത്തിയാണ് യുവാവ് പോയത്. പുറത്തുപോയി വന്നപ്പോൾ നേഹ ഫാനിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത് എന്നാണ് സനൂജ് പൊലീസിൽ മൊഴി നൽകിയത്.

  സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എളമക്കര പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കുന്നതിനിടെ കറുത്ത കാറിൽ മൂന്ന് യുവാക്കൾ സ്ഥലത്തെത്തിയത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നി വാഹനം പരിശോധിച്ച പൊലീസ് 15 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഫ്ലാറ്റിൽ ഇവർ സ്ഥിരമായി ലഹരിമരുന്ന് എത്തിച്ചിരുന്നുവെന്നത് വ്യക്തമായി. യുവതി മരിച്ചു കിടന്ന ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയിലും ലഹരി മരുന്ന് കണ്ടെത്തിയിരുന്നു. ഫ്‌ലാറ്റില്‍ സ്ഥിരമായി ലഹരി വില്‍പന നടന്നതായും അസമയത്ത് ആളുകള്‍ വന്നു പോയിരുന്നതായും സമീപവാസികള്‍ പറയുന്നു. ഇതോടെയാണ് മരണത്തില്‍ പൊലീസിന് ദുരൂഹത തോന്നിയത്. നേഹയുടെ മരണം ആത്മഹത്യയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

  Also Read-Drug Seized |എറണാകുളത്ത് വൻ മയക്ക്മരുന്ന് വേട്ട; രണ്ട് പേർ പിടിയിൽ
  നേഹയും സിദ്ധാർഥും തമ്മിൽ ഇടയ്ക്കിടെ വഴക്കിട്ടിരുന്നതായും സൂചനയുണ്ട്. ഇരുവരുടെയും ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ആത്മഹത്യക്ക് മുന്‍പ് നേഹ സിദ്ധാര്‍ഥിനയച്ച മെസേജുകള്‍ പൊലീസ് എടുത്തിട്ടുണ്ട്. ഇവരുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്.
  Published by:Jayesh Krishnan
  First published: