• HOME
  • »
  • NEWS
  • »
  • crime
  • »
  • യുവതിയെ ബന്ധു വെടിവെച്ചുകൊന്നു; ചന്ദനക്കേസിലെ പ്രതി ഉൾപ്പെടെ മൂന്നു പേർ കസ്റ്റഡിയിൽ

യുവതിയെ ബന്ധു വെടിവെച്ചുകൊന്നു; ചന്ദനക്കേസിലെ പ്രതി ഉൾപ്പെടെ മൂന്നു പേർ കസ്റ്റഡിയിൽ

ഫോറസ്റ്റ് വാച്ചറായ സഹോദരന്‍ ഒറ്റികൊടുത്തു എന്നതിന്റെ വൈരാഗ്യമാണ് യുവതിയുടെ കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

കൊല്ലപ്പെട്ട ചന്ദ്രിക

കൊല്ലപ്പെട്ട ചന്ദ്രിക

  • Share this:
ഇടുക്കി മറയൂരിൽ യുവതിയെ ബന്ധു വെടിവെച്ചു കൊലപ്പെടുത്തി. ബന്ധുവായ കാളിയപ്പന്‍, സുഹൃത്ത് മണികണ്ഠന്‍, മാധവന്‍ എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് മറയൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കാളിയപ്പന്റെ സുഹൃത്ത് മണികണ്ഠന്‍ ചന്ദനകേസിലെ പ്രതിയാണ്. ഇയാളെ ചന്ദന വില്‍പ്പനയുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് വാച്ചറായ ചന്ദ്രികയുടെ സഹോദരന്‍ ഒറ്റികൊടുത്തു എന്നതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

TRENDING പെട്ടിമുടിയോട് വിട; ധനുഷ്കയുടെ കുവി പുതിയ ദൗത്യത്തിനായി ഇനി പൊലീസിലേക്ക് [NEWS]'വേട്ടയാടിയത് 15 വർഷം; ആശുപത്രിയിൽ കിടന്ന പെൺകുട്ടിയെ കാണാൻ പോയതിന് ചാർത്തിക്കിട്ടിയ VIP പദവി': പി.കെ ശ്രീമതി [NEWS] എസ്.പി ബാലസുബ്രമണ്യത്തിന് കോവിഡ് പകർന്നത് ഗായികയിൽ നിന്നോ? ആരോപണങ്ങൾ നിഷേധിച്ച് മാളവിക[NEWS]

ഇന്നലെ രാത്രി പത്തുമണിയോടെ മദ്യ ലഹരിയില്‍ മൂന്ന് പേരും ചേര്‍ന്ന് നാടന്‍തേക്കുമായി കുടിയിലേയ്ക്ക് പോകുകയായിരുന്നു. ഈ സമയം കുടിയുടെ സമീപത്തുള്ള കപ്പ തോട്ടത്തില്‍ കാവല്‍ കിടന്നിരുന്ന ചന്ദ്രിക ഇവരെ തടയുകയുകയായിരുന്നു. തുടര്‍ന്നാണ് ചന്ദ്രികയെ കയ്യില്‍ കരുതിയിരുന്ന തോക്കുപപയോഗിച്ച് കൊലപ്പെടുത്തിയത്. മദ്യലഹരിയിലായിരുന്ന ഇവരെ നാട്ടുകാര്‍ തന്നെ തടഞ്ഞുവയ്ക്കുകയും പൊലീസിന് കൈമാറുകായിരുന്നു. 
Published by:Rajesh V
First published: