• HOME
  • »
  • NEWS
  • »
  • crime
  • »
  • വെട്ടിനുറുക്കിയ കാമുകി ഫ്രിഡ്ജിലിരിക്കെ അഫ്താബിന്‍റെ വീട്ടിലെത്തിയത് വനിതാ ഡോക്ടറെന്ന് കണ്ടെത്തൽ

വെട്ടിനുറുക്കിയ കാമുകി ഫ്രിഡ്ജിലിരിക്കെ അഫ്താബിന്‍റെ വീട്ടിലെത്തിയത് വനിതാ ഡോക്ടറെന്ന് കണ്ടെത്തൽ

അഫ്താബ് നിരവധി സ്ത്രീകളുമായി അടുപ്പം പുലർത്തിയെന്ന് വ്യക്തമായതോടെ ‘ബംബിൾ’ എന്ന ഡേറ്റിംഗ് ആപ്പിന് പിന്നിൽ പ്രവർത്തിക്കുന്നവരെയും പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്

  • Share this:

    കാമുകിയുടെ ശരീരം വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്നതിനിടെ അഫ്താബ് അമിൻ പൂനാവാലയുടെ വീട്ടിലെത്തിയത് ഒരു വനിതാ ഡോക്ടറാണെന്ന് പൊലീസ് കണ്ടെത്തി. ശ്രദ്ധയും അഫ്താബും ആദ്യമായി പരിചയപ്പെട്ട ഡേറ്റിങ് ആപ്പായ ബംബിളിലൂടെ പരിചയപ്പെട്ട വനിതാ ഡോക്ടറാണ് അഫ്താബിന്‍റെ വീട്ടിലെത്തിയത്. ഡൽഹിയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്യുന്ന ഈ യുവതിയെ അന്വേഷണസംഘം ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്.

    അഫ്താബ് നിരവധി സ്ത്രീകളുമായി അടുപ്പം പുലർത്തിയെന്ന് വ്യക്തമായതോടെ ‘ബംബിൾ’ എന്ന ഡേറ്റിംഗ് ആപ്പിന് പിന്നിൽ പ്രവർത്തിക്കുന്നവരെയും പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. അതേസമയം, അഫ്താബ് അമിൻ പൂനാവാലയുടെ നാർക്കോ ടെസ്റ്റ് നവംബർ 28 ന് നടത്തുമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

    കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധനാ റിപ്പോർട്ട് പൊലീസിന് ലഭിച്ചിട്ടില്ലെന്ന് ഡൽഹി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. “ശ്രദ്ധ വാക്കറുടെ ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധനാ റിപ്പോർട്ട് പോലീസിന് ലഭിച്ചിട്ടില്ല”, സ്പെഷ്യൽ പോലീസ് കമ്മീഷണർ സാഗർ പ്രീത് ഹൂഡ ഐപിഎസിനോട് പറഞ്ഞു.

    അഫ്താബിന്റെ പോളിഗ്രാഫ് ടെസ്റ്റ് നടത്താനാകില്ലെന്ന് വെള്ളിയാഴ്ച ഡൽഹി പോലീസ് സ്ഥിരീകരിച്ചിരുന്നു. സെക്ഷൻ 365/302/201 ഐപിസി പ്രകാരമുള്ള മെഹ്‌റൗളി പോലീസ് സ്‌റ്റേഷൻ കേസിലെ എഫ്‌ഐആർ നമ്പർ 659/22 ലെ പ്രതിയായ അഫ്താബ് അമീന്റെ പോളിഗ്രാഫ് ടെസ്റ്റ് ഇന്ന് നടത്താൻ കഴിയില്ലെന്ന് ഡൽഹി പോലീസ് സ്‌പെഷ്യൽ സിപി (ലോ ആൻഡ് ഓർഡർ) സാഗർ പ്രീത് ഹൂഡ പറഞ്ഞു.

    Published by:Anuraj GR
    First published: