ഇന്റർഫേസ് /വാർത്ത /Crime / ഇന്‍സ്റ്റഗ്രാമില്‍ 'റിച്ച്' ആണെന്ന് കാണിക്കാന്‍ വീടുകുത്തിതുറന്ന് മോഷണം; യുവതി അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാമില്‍ 'റിച്ച്' ആണെന്ന് കാണിക്കാന്‍ വീടുകുത്തിതുറന്ന് മോഷണം; യുവതി അറസ്റ്റില്‍

ചെന്നൈ പെരുങ്കളത്തൂരിനടുത്ത് ബുദ്ധന്‍ നഗറിലുള്ള വീട്ടിലായിരുന്നു അനീഷ മോഷണം നടത്തിയത്

ചെന്നൈ പെരുങ്കളത്തൂരിനടുത്ത് ബുദ്ധന്‍ നഗറിലുള്ള വീട്ടിലായിരുന്നു അനീഷ മോഷണം നടത്തിയത്

ചെന്നൈ പെരുങ്കളത്തൂരിനടുത്ത് ബുദ്ധന്‍ നഗറിലുള്ള വീട്ടിലായിരുന്നു അനീഷ മോഷണം നടത്തിയത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Chennai [Madras]
  • Share this:

സോഷ്യല്‍ മീഡിയയില്‍ ആഡംബര ജീവിതം കാണിക്കാനായി മോഷണം നടത്തിയ യുവതി അറസ്റ്റില്‍. ചെന്നൈ സ്വദേശി അനീഷ കുമാരി (33) എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറാണ് പൂട്ടികിടന്ന വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചത്. കുറ്റം സമ്മതിച്ച യുവതി ചോദ്യം ചെയ്യലിനിടെ തന്‍റെ ചിത്രങ്ങളോ മറ്റ് വിവരങ്ങളോ പുറത്തുവിടരുതെന്നും മാധ്യമങ്ങള്‍ വിവരം അറിഞ്ഞാല്‍ തന്‍റെ പ്രശസ്തിയെ ബാധിക്കുമെന്നും പോലീസിനോട് അഭ്യര്‍ഥിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചെന്നൈ പെരുങ്കളത്തൂരിനടുത്ത് ബുദ്ധന്‍ നഗറിലുള്ള വീട്ടിലായിരുന്നു അനീഷ മോഷണം നടത്തിയത്. വീട്ടില്‍ ആളില്ലാത്ത സമയം നോക്കി യുവതി അകത്ത് കടന്ന് മൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങളും 10,000 രൂപയും മോഷ്ടിക്കുകയായിരുന്നു. വീട്ടുടമസ്ഥര്‍ തിരിച്ചെത്തിയപ്പോഴാണ് സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന് ദമ്പതികള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

Also Read- ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കവർച്ചയും ബൈക്ക് മോഷണവും; 25ഓളം കേസുകളിൽ പ്രതിയായ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് വീടിനടുത്ത് നമ്പര്‍ പ്ലേറ്റില്ലാത്ത സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തതായി പൊലീസ് കണ്ടെത്തിയത്. ഇതിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാഹനം അനീഷയുടേതാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് യുവതിയെ അറസ്റ്റ് ചെയ്തു. ഇവരുടെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്നാണ് മോഷ്ടിച്ച സ്വര്‍ണം കണ്ടെടുത്തത്. താന്‍ ആഡംബര ജീവിതം നയിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാം റീല്‍സ് വഴി തന്റെ ഫോളോവേഴ്‌സിനെ കാണിക്കാനാണ് മോഷണം നടത്തിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു. മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.

First published:

Tags: Arrest, Social media influencer, Theft