കോഴിക്കോട്: വിവാഹിതയും 12 വയസ്സില്‍ താഴെ പ്രായമുള്ള മൂന്നുകുട്ടികളുടെ അമ്മയുമായ യുവതിയും കാമുകനും പിടിയിൽ. കൂരാച്ചുണ്ട് സ്വദേശിനിയായ 27കാരിയും 26കാരനുമാണ് തിങ്കളാഴ്ച രാവിലെ വൈത്തിരിയിൽ നിന്നു പിടിയിലായത്. യുവതിയുടെ ഭർത്താവ് വിദേശത്താണ്.
Also Read- കാര്‍ യാത്രയ്ക്കിടെ 31 കാരിയെ പീഡിപ്പിച്ച ബന്ധുവും ഭർത്താവിന്റെ സുഹൃത്തും പത്തനംതിട്ടയിൽ അറസ്റ്റിൽ
കഴിഞ്ഞ 4നാണ് യുവതിയെ കാണാതായത്. തുടർന്ന് കൂരാച്ചുണ്ട് പൊലീസ് കേസെടുത്തിരുന്നു. കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് യുവതിക്കെതിരെയും ഇതിനു പ്രേരണ നൽകിയതിനു കാമുകനെതിരെയുമാണ് കേസെടുത്തത്.
സബ് ഇൻസ്പെക്ടർ അൻവർ ഷായുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.