നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Sorcereress| മന്ത്രവാദിനി ചമഞ്ഞ് ഒന്നരക്കോടി രൂപ വില വരുന്ന 400 പവൻ സ്വർണം തട്ടിയ സ്ത്രീക്ക് തടവ് ശിക്ഷ

  Sorcereress| മന്ത്രവാദിനി ചമഞ്ഞ് ഒന്നരക്കോടി രൂപ വില വരുന്ന 400 പവൻ സ്വർണം തട്ടിയ സ്ത്രീക്ക് തടവ് ശിക്ഷ

  അന്വേഷണത്തിൽ 260 പവൻ വിവിധ ബാങ്കുകളിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.

  റഹ്മത്ത്

  റഹ്മത്ത്

  • Share this:
   കോഴിക്കോട്: മന്ത്രവാദിനി (magic healer) ചമഞ്ഞ് 400 പവനും (400 sovereign gold ornaments ) 20 ലക്ഷം രൂപയും തട്ടിയ സ്ത്രീക്ക് തടവ് ശിക്ഷ. പ്രതി കാപ്പാട് പാലോട്ടുകുനി റഹ്മത്തിനെയാണ് ശിക്ഷിച്ചത്. കൊയിലാണ്ടി (koyilandy)ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടു വർഷം തടവിനും 10,000 രൂപ പിഴയടക്കാനും ഉത്തരവിട്ടു.

   2015ലാണ് കേസിനാസ്പദമായ സംഭവം. കാപ്പാട് ചെറുപുരയിൽ ലത്തീഫിന്‍റെ ഭാര്യ ഷാഹിദയിൽ നിന്നാണ് സ്വർണവും പണവും തട്ടിയെടുത്തത്. വീടു പണി മുടങ്ങിയതിനെ തുടർന്ന് മന്ത്രവാദത്തിലൂടെ പരിഹാരം ആവശ്യപ്പെട്ട് ഷാഹിദ റഹ്മത്തിനെ സമീപിക്കുകയായിരുന്നു.

   അന്നത്തെ സി ഐ ആർ ഹരിദാസിന്‍റെ നേതൃത്വത്തിൽ ചാലിൽ അശോകൻ, പി പി മോഹനകൃഷ്ണൻ, പി പ്രദീപൻ, എം പി ശ്യാം, സന്തോഷ് മമ്പാട്ട്, ടി സിനി എന്നിവരാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ 260 പവൻ വിവിധ ബാങ്കുകളിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഇത്തരത്തിൽ നിരവധി പേരെ റഹ്മത്ത് വഞ്ചിച്ചതായി പരാതിയുണ്ടായിരുന്നു.

   വിവാഹ വാഗ്ദാനം നല്‍കി 15കാരിയെ പീ‍ഡിപ്പിച്ചു; പള്ളിയിലെ ഉസ്താദിന് 25 വര്‍ഷം കഠിനതടവ്

   വിവാഹ വാഗ്ദാനം (Promise of marriage) നല്‍കി പതിനഞ്ചുകാരിയെ പീഡിപ്പിച്ച (rape) കേസില്‍ പ്രതിയായ മുസ്ലിം പള്ളിയിലെ ഉസ്താദിന് (Madrasa Teacher) 25 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ബീമാപ്പള്ളി (Beemapalli) മാണിക്യവിളാകം സ്വദേശി അബ്ദുള്‍ റഹ്മാന്‍ (24)നെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി (Special Fast Track Court) ജഡ്ജി ആര്‍. ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണം.

   2018 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ അനിയത്തിയുടെ കൂട്ടുകാരിയാണ് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി. ഈ സമയം ഇവര്‍ തമ്മില്‍ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തു. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രതി നിര്‍ബന്ധിച്ചപ്പോള്‍ കുട്ടി സമ്മതിച്ചില്ല. തുടര്‍ന്ന് വിവാഹം കഴിച്ച് കൊള്ളാമെന്ന് പറഞ്ഞ് പ്രതി പ്രലോഭിപ്പിച്ച് പല തവണ പീഡിപ്പിച്ചു. പ്രതി പള്ളിയിലെ ഉസ്താദ് ആയതിനാല്‍ ചതിക്കില്ലായെന്ന വിശ്വാസത്തിലായിരുന്നു പെണ്‍കുട്ടി.

   എന്നാല്‍ കുട്ടിയെ പല തവണ പീഡിപ്പിച്ചതിന് ശേഷം പ്രതി വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറി. ഇത് ചോദിക്കാന്‍ എത്തിയ പെണ്‍ക്കുട്ടിയോട് പ്രതി മോശമായി പെരുമാറി. ഇതില്‍ മനംനൊന്ത് 2018 ഡിസംബര്‍ 13ന് അര്‍ധരാത്രി പ്രതിയുടെ വീടിന്റെ മുകളില്‍ കയറി കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന പ്രതി കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തു.
   ഒടുവില്‍ പൂന്തുറ പൊലീസ് എത്തി കുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. കുട്ടിയെ വൈദ്യ പരിശോധനയക്ക് വിധേയയാക്കിയപ്പോഴാണ് പ്രതിതന്നെ പീഡിപ്പിച്ച വിവരം കുട്ടി പുറത്ത് പറഞ്ഞത്.

   സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍‌ എസ് വിജയ് മോഹന്‍ ഹാജരായി. പിഴ തുക കുട്ടിക്ക് നല്‍ക്കണമെന്ന് വിധിന്യായത്തില്‍ പറയുന്നു. പ്രതി ഇത്തരം കുറ്റം ചെയ്യുന്നത് ന്യായീകരിക്കാനാകില്ലെന്ന് കോടതി വിധിന്യായത്തില്‍ പറയുന്നുണ്ട്. കുട്ടിക്ക് സര്‍ക്കാരും നഷ്ടപരിഹാരം നല്‍കണമെന്നും വിധിയില്‍ പറയുന്നുണ്ട്.
   Published by:Rajesh V
   First published:
   )}